ഇടുക്കിയെന്ന മിടുക്കിയുടെ സഞ്ചാരികളെ ഏറ്റവും ഹൃദ്യമാക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അഞ്ചുരുളി. ഇടുക്കി ഡാമിന്റെ തുടക്കം അഞ്ചുരുളി എന്ന് തന്നെ പറയാം കാരണം ഇരട്ടയാർ ഡാമിൽ നിന്നും ഒഴുകുന്ന വെള്ളം ടണൽ വഴി ഇടുക്കി ഡാമിൽ വന്നു പതിക്കുന്ന മനോഹരമായ കാഴ്ചയാണ് സഞ്ചാരികളെ മനംകവരുന്നത്. 1980 നു ഉൽഘാടനം ചെയ്ത ടണൽ ഏകദേശം അഞ്ചര കിലോമീറ്റർ ദൂരവും അത്പോലെ 24 അടി വ്യാസവുമാണ് ടണലിനെ നിലവിൽ കണക്കാക്കുന്നത്.
ഇടുക്കിയിലെ കാഞ്ചിയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അഞ്ചുരുളിയിലേക് ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടെക് ഒഴുക്കുന്നത്. ഇടുക്കിയിൽ ഏറെ പ്രസിദ്ധമായ കട്ടപ്പനയിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ ദൂരമാണ് അഞ്ചുരുളിയിലേക്ക് എത്തിച്ചേരാൻ. ഇരട്ടയാറിൽ നിന്ന് അഞ്ചുരുളിയിലേക്ക് ഒറ്റ ടണലായി പാറയുടെ ഉൾഭാഗത്തൂടെ കോൺട്രാക്ടർ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിർമാണം പൂർത്തീകരിച്ചത്.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചുരുളി സൗന്ദര്യോത്സവും ഇടയ്ക്കിടെ നടത്താറുണ്ട്. അഞ്ചുരുളിയിൽ വസിക്കുന്ന ജനങ്ങൾക്ക് ഉത്സവം തന്നെയാണ് സൗന്ദര്യോത്സവ്. അഞ്ചുരുളിയുടെ ടണൽ നിർമാണ കാലയളവിൽ തന്നെ ഇരുപതിലധികം ജീവനക്കാർ പൊലിഞ്ഞുപോയിട്ടുണ്ട്.കല്യാണതണ്ട് എന്ന പേരിലറിയപ്പെടുന്ന മലയുടെ ഉള്ളിലൂടെയാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. അഞ്ചുരുളി എന്ന പേര് വരാൻ കാരണം അഞ്ചുമലകൾ ഉരുളി കമിഴ്ത്തിയത് പോലെ ഇരിക്കുന്നതിനാലാണ്.
പിന്നീട് ആദിവാസികൾ അഞ്ചുരുളി എന്ന് വിളിക്കാൻ തുടങ്ങി. വേനൽകാലമാകുമ്പോൾ വെള്ളമിറങ്ങുമ്പോഴാണ് മലയുടെ കാഴ്ച കൂടുതൽ ദൃശ്യമാകുന്നത്. മഴക്കാലമാകുമ്പോൾ ടണൽ വഴി വെള്ളത്തിന്റെ കുത്തിയൊഴുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് അതിനാൽ മഴയില്ലാത്ത അവസരത്തിൽ പോകുന്നതായിരിക്കും കൊടുത്താൽ ഉചിതം. മാത്രവുമല്ല നിരവധി സിനിമകളുടെ ലൊകേഷനുകളുമാണ് അഞ്ചുരുളി. നിരവധി സഞ്ചാരികൾ അഞ്ചുരുളി തേടി ഇടുക്കിയിൽ വന്നവരുണ്ട്.
