തമിഴ്നാടിലെ പശ്ചിമഘട്ട മലനിരകളുമായി കുശലം പറഞ്ഞു സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി മനോഹരമായ ഹിൽസ്റ്റേഷനാണ് വാല്പാറ. വാല്പാറയുടെ ഏറ്റവും വലിയ പ്രേത്യേകത ഔഷധം നിറഞ്ഞ ചെടികളും പക്ഷികളുടെ വിഹാരകേന്ദ്രവും അതിലുപരി പച്ചപ്പിനാൽ സമൃദ്ധവുമാണ് വാല്പാറ ഹിൽസ്റ്റേഷൻ. മാത്രവുമല്ല പരന്നു കിടക്കുന്ന തേയിലത്തോട്ടവും ഒരു വലിയ കഠിനാധ്വാനത്തിന്റെ ബാക്കിപത്രമാണ്. ഒരുകാലത്തു കാടിന്റെ നിറവിൽ നിന്ന് കൃഷിയുടെ ഇനത്തിലേക്ക് മാറ്റിയതാണ്.
1962 ൽ ഉൽഘാടനം ചെയ്ത അലിയാർ ഡാം വാൽപാറയുടെ മറ്റൊരു കാഴ്ചകൾക് വിരുന്നൊരുക്കുന്നുണ്ട്. എന്നാൽ വാൽപ്പാറയിൽ അധികവും സ്വകാര്യ വസ്തുക്കളാണ് അതിനാൽ എല്ലായിടത്തേക്കും കേറിപ്പോകാൻ സാധിക്കണം എന്നില്ല. പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ സഞ്ചരിച്ചാൽ അല്ലെങ്കിൽ കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്റർ സഞ്ചരിച്ചാൽ വലപ്പറയുടെ മനം മയക്കുന്ന കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് വാൽപ്പാറ.
വാൽപ്പാറയിലേക്ക് പോകുന്ന വഴിയും സഞ്ചാരികളെ കൂടുതൽ ആവേശം കൊള്ളിക്കുന്നതാണ്. നാല്പത് ഹയർപിന്നുകളെ താണ്ടിയാണ് വാല്പാറ എന്ന സ്വർഗത്തിലേക്ക് പ്രവേശിക്കുന്നത്. കേരളത്തിലെ അതിരപ്പള്ളി മലക്കപ്പാറ വഴിയും വാൽപാറയിലേക്ക് കേരളത്തിൽ നിന്നും എത്തിച്ചേരാൻ സാധിക്കും. വാൽപ്പാറയുടെ ജനങ്ങളുടെ പ്രധാന തൊഴിൽ തന്നെ തേയിലത്തോട്ട കൃഷി അല്ലെങ്കിൽ തോട്ടത്തിലെ കൂലിപ്പണിയാണ്.
പോകുന്ന വഴിയിൽ തന്നെ വന്യമൃഗങ്ങളും സാനിധ്യവും അനുഭവിച്ചറിയാം. പോകുമ്പോൾ രാവിലെ പോകാൻ ശ്രദ്ധിക്കുക. രാത്രി സമയങ്ങളിൽ പല പ്രധാന ചെക്പോസ്റ്റുകൾ അടക്കുന്നുണ്ട്. ആനമല എന്ന പ്രദേശവും വാല്പാറയുടെ ഭാഗമാണെന്നു പറയപെടുന്നു. 1846 മുതലാണ് തേയിലത്തോട്ടങ്ങളുടെ തുടക്കം ആരംഭിക്കുന്നത്. പല കമ്പനികളും തേയിലത്തോട്ടങ്ങൾ തുടങ്ങിയെങ്കിലും നഷ്ടങ്ങൾ കാരണം വിൽക്കുകയും പലരുടെയും കൈകളിലേക്ക് മറിഞ്ഞ കഥകളും ഇതിന്റെ പിന്നിലുണ്ട്.
