പീരുമേടിന്റെ പച്ചപ്പുകളെ കുറിച്ച് പറയാൻ സഞ്ചാരികൾക്ക് നൂറുനാവുകളാണ്. പീരുമേടിന്റെ ഏറ്റവും വലിയ ആകർഷണീയത എന്നാൽ പച്ചപ്പിന്റെ ഇടയിലായുള്ള പുഴയിലെ ചെറിയ ചെക്ക് ഡാമിന്റെ കാഴ്ചകളാണ്. തണുത്ത അന്തരീക്ഷം ആയതിനാൽ നമ്മുടെ ശ്വസനത്തിൽ തന്നെ നല്ലൊരു പുതുമതോന്നിക്കുന്ന ഒരു അവസ്ഥയാണ് പീരുമേട് സഞ്ചാരികള്‍ക് ഒരുക്കിവെച്ചിരിക്കുന്നത്. നല്ല തെളിമയാർന്ന വെള്ളമാണ് ടണലിൽ കാണാൻ സാധിക്കുന്നത്.
പച്ചപ്പ് നിറഞ്ഞ മലയുടെ താഴ്വാരത്തിന്റെ അടിയിലൂടെ ഒഴുകുന്ന പുഴയുടെ കാഴ്ച ഏറെ പറയേണ്ടതില്ലല്ലോ. കിളികളുടെ മധുരനാദങ്ങളും ആസ്വദിച്ചുള്ള കാടിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള യാത്ര സഞ്ചാരികളെ കൂടുതൽ ആനന്ദം കൊള്ളിക്കുന്നതാണ്.ജീപ്പ് പോലുള്ള ട്രെക്കിങ്ങ് ഉപയോഗിക്കുന്ന വാഹനങ്ങൾ ഉപയോഗിച്ച് കാടുകളെ താണ്ടിയുള്ള യാത്രയും പീരുമേടിൽ അനുഭവിക്കാൻ സാധിക്കും. ഇടുക്കിയിലെ ഒരു മലപ്രദേശമായതിനാലും സൗന്ദര്യത്തെ കുറിച്ച് പറയേണ്ടതില്ല.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 915 മീറ്റർ ഉയരത്തിലാണ് പീരുമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയം നഗരത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണ് പീരുമേട് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറെ ആകർഷണീയമായ ഒന്നാണ് പൈൻ മരങ്ങളും അത്പോലെ ചെറിയ വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതാണ്. ഇവിടേക്ക് വരുന്നവർ അടുത്തുള്ള പാഞ്ചാലിമേട്, പരുന്തും പാറ, വാഗമൺ എന്നെ സ്ഥലങ്ങളും സന്ദർശിക്കാൻ മറക്കരുത്
എല്ലാ യാത്രകളിലും ശ്രദ്ധിക്കേണ്ട പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ പരിസര പ്രദേശത്തോ പൊതു ഇടങ്ങളിലോ നിക്ഷേപിക്കാതിരിക്കുക.
