ആലപ്പുഴ ജില്ലയിലെ കായലിന്റെ ഹൃദയഭാഗത്ത് ഒരു ചെറിയദ്വീപ് ആരെയും വിസ്‌മൃതികൊള്ളിക്കുന്നതാണ്. ആലപ്പുഴയിൽ ഏറ്റവും ആകാംഷഭരിതമാകുന്ന യാത്രയാണ് കായലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ബോട്ടിലുള്ള യാത്ര . ഏവരേയും ത്രസിപ്പിക്കുന്ന കാഴ്ചകൾ ആലപ്പുഴ സമ്മാനിക്കുന്നുണ്ട്. എന്നാൽ പതിരാമണൽ ദ്വീപിലേക്കുള്ള യാത്ര ഏറെ കൗതുകവും ആസ്വാദ്യകരവുമാണ്. ആലപ്പുഴയിലെ മുഹമ്മ എന്ന പഞ്ചായത്തിലാണ് പതിരാമണൽ ദ്വീപ് സ്ഥിതിചെയ്യുന്നത്.

ഒരാൾക്ക് 50 രൂപ എന്ന നിരക്കിൽ 10 പേർക്ക് യാത്ര ചെയ്യാം. യാത്രയേക്കാൾ കൂടുതൽ കൊതുകം സഞ്ചരികളോടുള്ള അലപ്പുഴക്കാരുടെ സ്നേഹമാണ്. സഞ്ചാരികളെ ദ്വീപിൽ എത്തിച്ചതിനു ശേഷം സഞ്ചാരികൾക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുമ്പോൾ വിളിച്ചാൽ അപ്പോൾ തന്നെ ദ്വീപിലേക്ക് തിരിച്ചെത്തും
ആലപ്പുഴയുടെ സന്തതികൾ. ധാരാളം ബോട്ട് സർവീസുകൾ പാതിരാമണൽ ദ്വീപിലേക്കുള്ളത്. ബോട്ടിൽനിന്നു നോക്കുമ്പോൾ ദൂരെ കായലിൽ മുങ്ങി കിടക്കുന്ന പച്ചപ്പിൽ പൊതിഞ്ഞു കിടക്കുന്ന പാതിരാമണൽ കാണാൻ ഏറെ മനോഹരമാണ്.

ധാരാളം ബോട്ടുകൾ ദ്വീപിന്റെ വശങ്ങളിൽ ഓരം തട്ടി കിടക്കുന്നത് കാണാൻ സാധിക്കും. ഏകദേശം 19.8 ഹെക്ടർ വിസ്തീർണമാണ് ദ്വീപിനുള്ളത്. ദ്വീപിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ നൂറുകണക്കിന് പക്ഷികളുടെ ആശാകേന്ദ്രമാണ് പതിരാമണൽ ദ്വീപ്. മാത്രവുമല്ല പക്ഷി ഗവേഷകരുടെയും പ്രധാന സ്പോട് ഇവിടെ തന്നെയാണ്. കല്ലുകൊണ്ട് പാകിയ മനോഹരമായ നടപ്പാതയും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്. യാത്രകളിൽ ഉടനീളം ഒരു കാടിന്റെ നറുമണം എപ്പോഴും ശ്വസിക്കാൻ സാധിക്കും.

അതിലുപരി കായലിൽ നിന്ന് അടിച്ചു വീശുന്ന കാറ്റിനെയും തലോടി ദ്വീപിന്റെ ഓരം തട്ടി നടക്കാനും ഏറെ പ്രിയംവെക്കുന്ന സഞ്ചാരികളെ ദ്വീപിൽ കാണാം. ഒരുകാലത്ത് അൻപതോളം വീടുകൾ വസിച്ചിരുന്ന ദീപായിരുന്നു പിന്നീട് സംരക്ഷണത്തിന് ഏറ്റടുത്തതിനു ശേഷം ദ്വീപിൽ താമസിക്കുന്നവർക്ക് വേറെ വീടുകൾ നൽകുകയും ചെയ്തു . ഇപ്പോൾ ജനവാസം ഇല്ലാതെ സഞ്ചാരികൾക്കായി തുറന്നുകൊടുതിരിക്കുകയാണ് പാതിരാമണൽ ദ്വീപ്. ഈ ദ്വീപിലേക്ക് വരുന്നവർ വെള്ളം പോലുള്ള അവശ്യ വസ്തുക്കൾ എടുക്കാൻ മറക്കരുത്.

ആൾതമാസമില്ലാത്തതിനാലും കച്ചവടം പോലുള്ളതും ഈ ചെറിയ തുരുത്തിൽ ഉണ്ടാകാറില്ല. അത്പോലെ പ്രകൃതിയെ സംരക്ഷിക്കേണ്ടവരും നമ്മൾ തന്നെയാണ് .അതിനാൽ കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ ഈ തുരുത്തിൽ നിക്ഷേപിക്കരുത്. വരും തലമുറക്കും ഇത് പോലുള്ള തുരുത്തുകൾ കാണാനും സൗന്ദര്യം ആസ്വദിക്കാനും വേണ്ടി നമ്മൾ യാത്ര ചെയ്യുന്നിടം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. മുഹമ്മ തീരത്ത് നിന്നാണ് പാതിരമണൽ ദ്വീപിൽ എത്തിച്ചേരാനുള്ള മാർഗം. ആലപ്പുഴ സന്ദർശിക്കുന്നവർ ഒരിക്കലും ഈ തുരുത്തിനെ ഒഴിവാക്കാൻ പാടില്ല…
