കേരളത്തിലേക്ക് വരാനുള്ള കോവിഡ് പാസ് എങ്ങനെ എടുക്കാം

അന്യസംസ്ഥാനത്ത് കുടുങ്ങി പോയ മലയാളികൾക്കും സ്വന്തം നാട്ടിലേക്ക് വരാൻ വളരെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഈ കോവിഡ് കാലം. എന്നാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വിഷമിക്കണ്ട. അതിനുള്ള മനോഹരമായ പദ്ധതി കേരളസർക്കാർ ഒരുക്കിയിട്ടുണ്ട്. ആദ്യമായി Covid-19 Jagratha 
എന്ന സൈറ്റിൽ കയറി കേരളത്തിൽ വരാൻ ഉദ്ദേശിക്കുന്നവർ രജിസ്റ്റർ ചെയ്യാൻ മറക്കരുത്.

രജിസ്റ്റർ ചെയ്യണ്ടത് വളരെ എളുപ്പമാണ് സൈറ്റിൽ കയറിയതിനു ശേഷം പബ്ലിക് സർവീസ് എന്ന ഓപ്ഷന്റെ താഴെയായി എമർജൻസി എൻട്രി രെജിസ്ട്രേഷൻ ക്ലിക് ചെയ്ത് നിങ്ങളുടെ നമ്പറും നൽകിയാൽ otp നൽകി ഇതിൽ തുടർന്ന് മുന്നോട്ട് പോകാം.ശേഷം നിങ്ങളുടെ അഡ്രസ് യാത്ര ചെയ്യാനുള്ള തീയതി കൂടെ വരുന്നവരുടെ ലിസ്റ്റ് എന്നിങ്ങനെ സത്യസന്ധമായും കറക്ടായും അപ്ലൈ ചെയ്താൽ പാസ് അപ്പ്രൂവൽ പഞ്ചായത്തിൽ നിന്ന് ലഭിക്കുന്നതാണ്.

Covid-19 Jagratha site

പഞ്ചായത്തിൽ നിന്ന് കളക്ട്രേറ്റിലേക്ക് അയച്ചു അവിടെ നിന്നാണ് പാസ് അപ്രൂവ് ആകുന്നത്. പാസ് അപ്രൂവായാൽ നിങ്ങൾക്ക് ഒരു കോഡ് ലഭിക്കുന്നതാണ്. ശേഷം ഒരു മണിക്കൂർ അല്ലെങ്കിൽ രണ്ടു ദിവസത്തിനകം പാസ് ലഭിക്കുന്നതാണ്. അധികവും ഒരു മണിക്കൂറിനുള്ളിൽ തന്നെ പാസ് ലഭിക്കുന്നതാണ്. എന്നാൽ വെഹിക്കൾ നമ്പർ നൽകുന്ന അവസരത്തിൽ നിങ്ങൾ ഫ്ലൈറ്റിലാണ് പോകുന്നതെങ്കിൽ ഫ്ലൈറ്റ് ബുക്ക് ചെയ്തതിനു ശേഷം ഫ്ലൈറ്റ് നമ്പർ നല്കവുന്നതാണ്.

ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നവര്ക്ക് പാസ് പെട്ടന്ന് ലഭിക്കുന്നതാണ്. ഇനി നിങ്ങൾക്ക് പോകുന്ന വണ്ടിയുടെ നമ്പർ കൊടുത്താലും മതി. പോകാൻ വണ്ടി തരപെട്ടില്ലെങ്കിൽ നാട്ടിലുള്ള അടുത്ത പരിചയക്കാരന്റെ വണ്ടിയുടെ നമ്പർ നൽകുകയും ചെയ്താൽ മതി പാസ് അപ്രൂവൽ ആകുന്നതാണ്. ശേഷം നിങ്ങൾക്ക് പോകാനുള്ള വണ്ടി തരപ്പെട്ടു കഴിഞ്ഞാൽ അതിന്റെ നമ്പർ യാത്രക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. എന്നാൽ ചിലർക്ക് പാസ് ലഭിക്കാതെ പോകുന്നുണ്ട്.

പ്രധാനമായും ചെയ്യേണ്ടത് അപ്ലൈ ചെയ്ത കഴിഞ്ഞാൽ പഞ്ചായത്തിൽ നിന്ന് വരുന്ന കാൾ വളരെ മാന്യമായി അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതാണ്. ഉത്തരങ്ങൾ കൃത്യമായി ലഭിച്ചു എന്നു ഉറപ്പായാൽ നിങ്ങൾക്ക് പാസ് ലഭിക്കുമെന്നത് ഉറപ്പാണ്. കളക്ട്രേറ്റിലും കൂടി വിളിച്ചാൽ കൂടുതൽ എളുപ്പത്തിൽ പാസ് സംബന്ധിയായി കാര്യങ്ങൾ അപ്പ്രൂവൽ ആകുന്നതാണ്.