കാടിനിടയിലൂടെ അമ്മച്ചിക്കൊട്ടാരത്തിലേക്ക്

ഇടുക്കി ജില്ലയിലെ 200 വർഷം പഴക്കമുള്ള കാടുകൾക്കിടയിലൂടെ യാത്ര ചെയ്തു എത്തിച്ചേരുന്ന മനോഹരമായ അതിലുപരി പേടിപ്പിക്കുന്ന രൂപത്തിലാണ് അമ്മച്ചിക്കൊട്ടാരത്തിന്റെ കാഴ്ച. ഇടുക്കി ജില്ലയിലെ കുട്ടിക്കാനതാണു അമ്മച്ചി കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഒരുപാട് സിനിമകളും വേദിയൊരുങ്ങിയ കൊട്ടാരമാണ്. കാർബൺ, ഇന്ധ്രിയം പോലുള്ള സിനിമകളുടെ മനോഹരമായ രംഗങ്ങൾ അമ്മച്ചി കൊട്ടാരത്തിനു സ്വന്തമാണ്. കാണുമ്പോൽ പേടിപ്പിക്കുതാണെങ്കിലും ഒരുപാട് സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരാറുണ്ട്.

അമ്മച്ചിക്കൊട്ടാരത്തിലേക്ക് പോകുന്ന വഴി തന്നെ വളരെ പേടിപ്പിക്കുന്ന രൂപത്തിലുള്ള ചുറ്റിനും തിങ്ങിയ കാടുകൾക്കിടയിലൂടെയുള്ള വഴിയിലൂടെയാണ് യാത്ര. തിരുവിതാംകൂർ രാജാവ് പണികഴിപ്പിച്ച കൊട്ടാരമായിരുന്നു. മഹാറാണിയുടെ വേനൽക്കാല വസതിയായ ഒരുപാട് കാലം ഉപഗോഗിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട കാലങ്ങൾ കഴിഞ്ഞു ഇപ്പോൾ സ്വകര്യവ്യക്തികളുടെ കരങ്ങളിലാണ് ഈ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം. ഒരുപാടു രഹസ്യ സങ്കേതങ്ങളുടെയും കലവറയാണ് അമ്മച്ചിക്കൊട്ടാരം.

കൊട്ടാരത്തിനുള്ളിലെ നാലുകെട്ട് ഏറെ ശ്രദ്ധേയമായതാണ്. കൊട്ടാരത്തിലുള്ള രഹസ്യ അറകൾ ചിലപ്പോൾ കാണിക്കാൻ അവസരം ചിലപ്പോൾ നൽകാറില്ല. കൊട്ടാരത്തിന്റെ മച്ച് മരത്തിന്റെ തടി കൊണ്ട് പണികഴിപ്പിച്ചതാണ്. അത്പോലെ അതിമനോഹരമായ നടവരാന്തയും കൊട്ടാരത്തിന്റെ പഴമെയെ വിളിച്ചോതുണ്ട്. കൊട്ടാരത്തിൽ ആൾതാമസം ഇല്ലാത്തതിനാലും ചുറ്റും കാടും അത്പോലെ കൊട്ടാരത്തിന്റെ ഉൾഭാഗം മുഴുവൻ പഴമയിലും വൃത്തിക്കുറവിലുമാണ് കൊട്ടാരം.

 

അധികഭാഗവും ഇടിഞ്ഞുപൊളിഞ്ഞു കിടക്കുകയാണ്. പഴമയുടെ പ്രതീകമായ വലിയ ഉരലുകളും വീടിന്റെ അടുക്കള ഭഗത് കാണാൻ സാധിക്കും. കുട്ടിക്കാനം എപ്പോഴും മഞ്ഞിനാലും തണുപ്പിനാലും ചുറ്റപെട്ടതാണ്. ജെ ഡി മാൻഡ്രോ സാഹിബാണ് ഈ കൊട്ടാരം നിർമിച്ചതെന്നും കേൾവിയുണ്ട്. പ്രധാനമായും കൊട്ടാരത്തിനു രണ്ടു രഹസ്യ വഴികളുണ്ട്. ഒന്നു കൊട്ടാരത്തിന്റെ പലഭാഗങ്ങളിലും എത്തിച്ചേരാനും മറ്റേത് ക്ഷേത്രത്തിൽ എത്തിച്ചേരാനുമാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.

അമ്മച്ചിക്കൊട്ടാരത്തിൽ വരുന്നവർ പരുന്തും പാറയിലും സന്ദർശിക്കുന്നവരുണ്ട്. ഏകദേശം 12 അകറ്റിയെന്നു പരുന്തും പറ സ്ഥിതി ചെയുന്നത്. അമ്മച്ചി കൊട്ടാരത്തിലേക്ക് വരുന്നവർ അടുത്തുള്ള ഭാഗങ്ങളും സന്ദർശിക്കാതിരിക്കരുത്.