വായനാടിലെ ഔഷധങ്ങൾ നിറഞ്ഞ കുറുവാദ്വീപ്

വയനാട് ജില്ലയിലെ കബനി നദിയിലാണ് മനോഹരായ ചെറുദ്വീപായ കുറുവദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും ശുദ്ധമായ വെള്ളം ചുറ്റപെട്ട ദ്വീപ് വായനാടിലുള്ള കുറുവാദ്വീപിന്‌ സ്വന്തമാണ്. ഏകദേശം 950 ഏക്കർ ചുറ്റളവിൽ കുടികൊള്ളുന്ന പ്രദേശമായതിനാൽ ഔഷധച്ചെടികളുടെയും പക്ഷികളുടെയും വിഹാരകേന്ദ്രമാണ് കുറുവാദ്വീപ്. വെള്ളമില്ലാത്ത അവസരത്തിൽ പാറകെട്ടുകളുടെ മുകളിൽ ചവിട്ടുകയോ വെള്ളത്തിൽ ഇറങ്ങിയോ കുറുവ ദ്വീപിൽ എത്തിച്ചേരാൻ സാധിക്കും.

എന്നാൽ നല്ല മഴയുള്ള നദി കവിഞ്ഞൊഴുകുന്ന അവസരത്തിൽ വഞ്ചിയിൽ പോകേണ്ടിവരും. വയനാട് മാനന്തവാടിയിൽ നിന്ന് 17 km ഉം കോഴിക്കോടിൽ നിന്ന് 115 km ദൂരം മാത്രമാണ് കുറുവ ദ്വീപിൽ എത്തിച്ചേരാനുള്ള ദൂരം. ഈ ദ്വീപുകളിൽ ഒന്നും ജനവാസം ഇല്ല എന്നതാണ് കൗതുകകരം. നല്ല മഴയുള്ള അവസരത്തിൽ കുറുവാദ്വീപിലേക്കുള്ള വഴി അടച്ചിടുകയു ചെയ്യും. കുറുവാദ്വീപിൽ ചുറ്റപ്പെട്ട വനങ്ങളിൽ ഫ്ലോറ ആൻഡ് ഫ്യുണ വളരെ കൂടുതലാണ്. പലപ്പോഴും ഒഷധങ്ങളുടെ റിസർച്ചിന്റെ ഭാഗമായി എത്തിച്ചേരുന്നവരുമുണ്ട്.

വയനാട് ടൂറിസം കേന്ദ്രത്തിന്റെ രാജ്ഞിയാണ് കുറുവാദ്വീപ് . മുളകൊണ്ടുള്ള കെട്ടുവള്ളത്തിലാണ് മഴയുള്ള അവസരത്തിൽ കുറുവാദ്വീപിലേക്ക് സഞ്ചരിക്കുന്നത്. വന്യമായ കാടിന്റെയും കാട്ടാറിന്റെയും ശബ്‌ദം ആസ്വദിക്കുന്നവർക്ക് കുറുവാദ്വീപ് ഏറ്റവും അനുയോജ്യമാണ്. മുളംകാടുകളും തിങ്ങിനിറഞ്ഞ മരങ്ങളും കുറുവാദ്വീപിനെ കൊതുകമുണർത്തുന്ന കാഴ്ച്ചയാണ്. വിദ്യാർത്ഥികൾക്ക് 35 രൂപയും സാധാരണക്കാർക്ക് 50 രൂപയും വിദേശികൾക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ .

എന്നാൽ ക്യാമറകൾക്കുള്ള നിരക്കും വേറെയും ഉണ്ട്. സാധക്യാമറ ആണെങ്കിൽ 25 രൂപയും വീഡിയോ ക്യാമറ അല്ലെങ്കിൽ ഔട്ഡോർ ക്യാമറ ആണെങ്കിൽ 100 രൂപയുമാണ് നിരക്ക്. ഇടക്കിടെയുള്ള മുള കൊണ്ടുള്ള പാതകൾ സഞ്ചാരികളുടെ സാഹസികതയെ ഉണർത്തുന്നുണ്ട്. കുളിര്മയാകുന്ന നദിയിൽ കുളിക്കാതെ പോകുന്ന യാത്രക്കാർ വളരെ കുറവാണു. അത്പോലെ വനംവകുപ്പിന്റെ വേലികൾ യാത്രക്കാരുടെ സംരക്ഷണത്തിന് വേണ്ടി കെട്ടിനിർത്തിയിട്ടുണ്ട്. കരയിലും വെള്ളത്തിലും ഒരുപോലെ വേലികൾ കെട്ടിയിട്ടുണ്ട്.

പ്ലാസ്റ്റിക് കവറുകൾ കുപ്പികൾ മുതലായവ കുറുവാദ്വീപിനുള്ളിൽ നിരോധിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ പ്രവേശിക്കാനുള്ള ആളുകളുടെ എണ്ണവും നിശ്ചയിക്കാറുണ്ട്. രണ്ടു ഭാഗത്ത് നിന്നാണ് കുറുവാദ്വീപിലേക്കുള്ള എൻട്രികളുള്ളത്. ചില യാത്രികർ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അതിരാവിലെ തന്നെ വന്നു കാത്തുനിൽക്കുന്നവരുണ്ട്. അത്പോലെ റിവർ റാഫ്റ്റിങ് , കയാക്കിങ് പോലുള്ളത് കുറുദ്വീപിലുണ്ട്. അതിനാൽ അറിയാവുന്ന യാത്രികർ അതിരാവിലെ വരാൻ ശ്രമിക്കും. ചില അവസരത്തിൽ വൈകി വന്നിട്ട് മടങ്ങിപോകുന്നവരെയും കാണാൻ സാധിക്കും

ഇതുപോലുള്ള ഒറ്റപ്പെട്ട സ്ഥലങ്ങൾ യാത്രക്കാർ മറക്കാതെ യാത്ര ചെയ്യണം

Leave a Reply