തമിഴ്നാട്ടിലെ നീലഗിരിയി ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഹിൽസ്റ്റേഷനുകളിൽ ഏറെ ആകർഷകമായ പ്രകൃതി വരച്ച ഇടമാണ് കോട്ടഗിരി ഹിൽസ്റ്റേഷൻ. ഹിൽസ്റ്റേഷന്റെ എല്ലാ പകിട്ടോടും പ്രൗഢിയോടും കോട്ടഗിരി മലനിരകൾ നിറഞ്ഞു നിൽക്കുകയാണ്. കൂനൂർ, ഊട്ടി പോലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളുടെ പട്ടികയിൽ ഏറെ മുൻപന്തിയിലുള്ള സ്ഥലമാണ് കോട്ടഗിരി. ക്രിസ്ത്യൻ മിഷണറിയുടെ മകനായ റാൽഫ് തോമസ് ഈ മനോഹര പ്രദേശത്തിന്റെ നിശബ്തതയിൽ നിന്നാണ് വേദങ്ങൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത്.
ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ സ്ഥിരകേന്ദ്രം എന്ന് തന്നെ പറയാം. സമുദ്രനിരപ്പിൽ നിന്നും 1793 മീറ്റർ ഉയരത്തിലാണ് പച്ചപ്പിന്റെ കോട്ടഗിരി സ്ഥിതി ചെയ്യുന്നത്. സഞ്ചാരികൾക്ക് ഉല്ലാസത്തിന്റെ പുത്തൻ ഭാവങ്ങൾ പകർന്നു തരാൻ ഭാവത്തിൽ ഒട്ടേറെ ട്രെക്കിങ്ങ് പാതകൾ സഞ്ചാരികൾക്ക് വേണ്ടി പ്രകൃതി ഒരുക്കിവെച്ചിട്ടുണ്ട്. കോട്ടഗിരിയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളാണ് കോട്ടഗിരി സെൻ കാതറിൻ ഫാൾസ്, കോട്ടഗിരി കോടനാട്, ലോങ്ങ് ബുഷ് ഷോല.
മാത്രവുമല്ല നീലഗിരിയുടെ ഹൃദയും പുൽമേടുകളും ട്രെക്കിങ് കേന്ദ്രങ്ങളുമാണ് കോട്ടഗിരിയുടെ സൗന്ദര്യം വിളിച്ചോതുന്നത്. കോട്ടഗിരി സഞ്ചരിക്കുന്നവർ അടുത്തുള്ള ടൂറിസ്റ്റു കേന്ദ്രങ്ങൾ സഞ്ചരിക്കാൻ മറക്കരുത്. കോട്ടമലകൾ എന്നാണ് കോട്ടഗിരിയുടെ വാച്യാർത്ഥം. ബ്രിട്ടീഷ് കാലത്തോളം ഉറങ്ങിക്കിടക്കുന്ന ചരിത്രങ്ങൾ എഴുതപ്പെട്ടതായി കാണാം. അതിനു മുൻപുള്ള ചരിത്രങ്ങൾ കേട്ടറിവുകളും അനുഭവങ്ങളുമാണ്. കോട്ടാസ് എന്നറിയപ്പെടുന്ന ഗോത്രവർഗക്കാരാണ് ഇവിടെ താമസിക്കുന്നത്.
കരകൗശല വിദഗ്ദ്ധതയിൽ ഏറെ പ്രസിദ്ധിയാർജിച്ചവരാണ് കോട്ടാസ് ഗോത്ര വിഭാഗക്കാരാണ്. പുറം ജനങ്ങളോട് അധികം ബന്ധം പുലർത്താൻ താല്പര്യമില്ലാത്തവരാണ് കോട്ടാസ് ഗോത്രവിഭാഗക്കാരാണ്. മേട്ടുപ്പാളയത്തിൽ നിന്ന് റോഡ് ബന്ധിപ്പിച്ചിട്ടുണ്ട് മാത്രവുമല്ല ഈ റോഡിലൂടെ 27 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്നത് ഊട്ടിയിലേക്കാണ്. അതുപോലെ കുനൂർ പ്രദേശത്തേക്ക് 23 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നത്. ഏകദേശം 30000 ഏക്കറുകളിൽ വ്യാപിച്ചു കിടക്കുന്ന തേയിലതോട്ടതിനാൽ ഏറെ ഭംഗി കൈവരിച്ചിട്ടുണ്ട്.
