400 രൂപക്ക് സർക്കാർ റസ്റ്റ് ഹൗസുകളിൽ താമസിക്കാം!

ഇനി മുതൽ സർക്കാർ റസ്റ്റ് ഹൗസുകൾ സാധാരണക്കാർക്കും ബുക്ക് ചെയ്ത താമസിക്കാൻ സാധിക്കും. സംസ്ഥാന സർക്കാരിന്റെ കീഴിൽ നടപ്പിൽ വന്ന ഈ പദ്ധതി ഓൺലൈൻ വഴിയാണ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്. കേരളത്തിലുടനീളമുള്ള സർക്കാർ റസ്റ്റ് ഹൗസുകൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാനുള്ള അവസരം നൽകിയത് ഏറെ അഭിനന്ദനീയർഹമാണ് എന്നത് ഒരു സംശയം ഇല്ല. യാത്രികർക്ക് ഏറെ സൗകര്യപ്പെടുന്ന കുറഞ്ഞ ചിലവിലുള്ള ആഡംബര താമസം തന്നെയാണ്.

https://resthouse.pwd.kerala.gov.in/ എന്ന വെബ്‍സൈയിറ്റിലൂടെയും അതുപോലെ https://gad.kerala.gov.in എന്ന ഒഫീഷ്യൽ വെബ്സൈറ്റിലൂടെയും അഞ്ചു ദിസം മുന്നേ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ റൂം ബുക്ക് ചെയ്യണമെങ്കിൽ ബുക്ക് ചെയ്യുന്ന ദിവസത്തിന്റെ ഉച്ചക്ക് മുൻപ് ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. മുറി ബുക്ക് ചെയ്ത കഴിഞ്ഞാൽ നിങ്ങൾ നൽകിയ നമ്പറിൽ മെസ്സേജുകൾ നൽകി അപ്ഡേറ്റുകൾ നൽകുന്നതാണ്.

വെബ്‌സൈറ്റിൽ റൂം ബുക്ക് ചെയ്യുമ്പോൾ നൽകിയ അഡ്രസ് തെളിയിൽക്കുന്ന ഐ ഡി കാർഡ് കൊണ്ട് വരൽ നിർബന്ധമാണ്. റസ്റ്റ് ഹൗസിന്റെ അധികാരികളെ കാണിച്ചു ഉറപ്പ് വരുത്തേണ്ടതാണ്. പ്രധാനമായും ശ്രദ്ധിക്കേണ്ടത് സസ്‌പെൻഷൻ നിലകൊള്ളുന്ന സർക്കാർ ജീവനക്കാർ അപേക്ഷിക്കുന്നതെങ്കിൽ പ്രേത്യേകം അപേക്ഷയാടൊപ്പം അറിയിക്കേണ്ടതാണ് അതുപോലെ നാളുകളായി അവധിയിൽ കഴിയുന്ന സർക്കാർ ജീവനക്കാരും അറിയിക്കേണ്ടതാണ്.

സാങ്കേതിക തകരാർ മൂലം വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ പൊതുഭരണവകുപ്പിൽ നേരിട്ടോ ഇമെയിൽ മുഖേനെയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതുപോലെ റീസർവഷൻ ചെയ്തതിന്റെ ഡീറ്റെയിൽസ് വെബ്‌സൈറ്റിൽ ലഭ്യമായില്ലെങ്കിൽ പൊതുഭരണവകുപ്പിൽ പ്രസ്തുത റീസർവേഷന്റെ വ്യവരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കേരളത്തിലുടനീളം 153 റെസ്റ്ഹൗസുകൾ നിലകൊള്ളുന്നുണ്ട് അതിൽതന്നെ 1151 മുറികള്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്.

 

Leave a Reply