ഇന്ത്യയിലെ നീല നഗരത്തിന്റെ പിന്നിലുള്ള രഹസ്യം

ഒരു നഗരം പൂർണമായും നീല നിറത്തിൽ കണ്ടിട്ടുണ്ടോ? അതും നമ്മുടെ സ്വന്തം രാജ്യമായ ഇന്ത്യയിലെ ജോധ്പൂറിലാണ്. മരുഭൂമികളും കൊടുംകാടിനാലും സമൃദ്ധമാണ് രാജസ്ഥാൻ. എന്നാൽ ബ്ലൂ ഹെവൻ എന്നറിയപ്പെടുന്ന നീല നഗരം സന്ദർശിക്കാത്ത രാജസ്ഥാൻ സഞ്ചാരം പൂർണമാകില്ല. ഈ നഗരത്തിന്റെ ഭംഗി ഏറെ ആസ്വദിക്കാൻ സാധിക്കുന്നത് ആകാശകാഴ്ചയിലൂടെയാണ്. നീല നഗരം എന്നാണ് അറിയപ്പെട്ടെങ്കിലും നഗരം പൂർണമായി നീല വർണത്തിൽ പൊതിഞ്ഞിട്ടില്ല.

മെഹ്‌റാൻഗാട്ട് കോട്ടയുടെ ചുറ്റുമാണ് നീല ചായത്തിൽ കുളിച്ചു നിൽക്കുന്ന ഗ്രാമം. മാത്രവുമല്ല ഈ ഗ്രാമ താഴ്‌മരുഭൂമിയുടെ കവാടം കൂടിയാണ്. എന്നാൽ പലരുടെയും ചോദ്യമാണ് എന്ത് കൊണ്ടാണ് ഈ നഗരത്തിന് നീല ചായം നല്കാൻ കാരണം? ഒരു അഭിപ്രായം അനുസരിച്ചു വീടുകളെ തണുപ്പിക്കാനാണ് വീട്ടുകളുടെ ചുമരില് നീല ചായം നൽകിയത് എന്നാണ്. കാരണം മരുഭൂമിയുടെ സമീപത്തു സ്ഥിതി ചെയ്യുന്ന നഗരമായതിനാൽ ചൂടിന്റെ അഗീകരണം കൂടുതലാണ്.

എന്നാൽ നീല നിറത്തിനു സൂര്യന്റെ ഭൂരിഭാഗം ചൂടിനെ പ്രതിഭലിപ്പിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. നീലനഗരത്തിനെ ഭംഗിയാക്കുന്ന ഒന്നാണ് മെഹ്‌റാൻഗട്ട് കോട്ട. ചാതുരയാർന്ന ശില്പങ്ങളുടെ കൊത്തുപണികളുണ്ട് മെഹ്‌റാൻഗട്ട് കോട്ടക്ക്. മോത്തി മഹല്‍, ഫൂല്‍മഹല്‍, ശീഷ് മഹല്‍, ജാന്‍കി മഹല്‍ എന്നീ കൊട്ടാരങ്ങളും ഈ മെഹ്‌റാൻഗട്ട് കോട്ടയിൽ നിലകൊള്ളുന്നു. നീലനഗരത്തിന് സമാനമായ നഗരങ്ങൾ മൊറോകയിലും കാണാൻ സാധിക്കും.

രാജസ്ഥാനിൽ ഏറെ ആകർഷിപ്പിക്കുന്ന ഒന്നാണ് മരുഭൂമിയിലെ യാത്രകൾ എന്നാൽ പലരും അറിയാതെ പോകുന്ന നീല നഗരത്തിൽ സന്ദർശിക്കാതിരുന്നാൽ വലിയൊരു നഷ്ടവും തന്നെയാണ്. അന്യ രാജ്യങ്ങളിൽ നീല നഗരത്തിലെ ആസ്വദിക്കാനും അതുപോലെ പഠനം നടത്താനും നിരവധി വിദേശികളും ഇവിടേക്ക് ഒഴുകുന്നുണ്ട്. ഈ ഗ്രാമത്തെ നീല നഗരമാക്കിയതിന്റെ പിന്നിൽ നിരവധി അഭ്യൂഹങ്ങളും പറയപ്പെടുന്നുണ്ട്. എന്നാലും യാത്രയെ ഏറെ മനോഹരമാകുന്ന ഇടം തന്നെയാണ് ബ്ലൂ ഹെവൻ

Leave a Reply