ഇടുക്കിയെ മനോഹരമാക്കുന്ന പച്ചപ്പിനാൽ വലയം ചെയ്ത കിടക്കുന്ന മൂന്നു അണകെട്ടുകളാണ് ചെറുതോണി, ഇടുക്കി, കുളമാവ് അണക്കെട്ടുകൾ. ഏറ്റവും മനോഹരായി കാണപ്പെടുന്ന ഒരു അണക്കെട്ടാണ് ചെറുതോണി. പെരിയാറിന്റെ പോഷക നദിയായ ചെറുതോണിയുടെ കുറുകെയാണ് സമുദ്രനിരപ്പിൽ നിന്ന് 2600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറുതോണി ഡാം.. ചെറുതോണി ഡാമിനെ ഏറെ പ്രിയപെട്ടതാക്കുന്നത് ചുറ്റപ്പെട്ടിരിക്കുന്ന വന്യജീവിസങ്കേതം തന്നെയാണ്.
ഇന്ത്യയിലെ അണക്കെട്ടുകളിൽ ഉയരം നോക്കുകയാണെങ്കിൽ മൂന്നാം സ്ഥാനമാണ് ചെറുതോണി ഡാമിന് നല്‍കിയിരിക്കുന്നത്. പ്രധാനമായും കരിമ്പന്‍, മഞ്ഞപ്പാറ വാഴത്തോപ്പ്, തടിയമ്പാട്, മണിയറന്‍കുടി എന്നീ സ്ഥലങ്ങളിലേക്ക് വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ചെറുതോണി നിലയത്തിൽ നിന്നാണ്. ചെറുതോണി ഗ്രാമത്തിൽ നിന്നും ഏകദേശം മൂന്നു അല്ലെങ്കിൽ നാല് കിലോമീറ്റർ യാത്ര ചെയ്താൽ ഡാമിലേക്ക് എത്തിച്ചേരാൻ സാധിക്കും.
25 രൂപ മുടക്കിൽ മനോഹരമായ കാഴ്ച ചെറുതോണി ഡാം സമ്മാനിക്കുന്നു. ക്യാമറ, ഇലക്ട്രോണിക് വസ്തുക്കൾ ഡാമിലേക് പ്രവേശിക്കണമെങ്കിൽ പ്രേത്യേക ഫീസ് നൽകേണ്ടതുണ്ട്. അതുപോലെ സ്വകാര്യ വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. എന്നാൽ 500 രൂപ ഫീസ് നൽകി ഡാമിന്റെ ഉള്ളിലുള്ള ഇലക്ട്രിക് കാറുകളിൽ സഞ്ചരിക്കാം. അതുപോലെ ചെറുതോണി ഡാമിന് മാത്രമാണ് വെള്ളത്തിന്റെ അളവുകൾ ക്രമീകരിക്കാനുള്ള ഷട്ടറുകലുള്ളത്.
ഇടുക്കി ഡാമിന് ഷട്ടറുകൾ ഇല്ല. മാത്രവുമല്ല ചെറുതോണി ഡാമിലൂടെ കുറെ നടക്കുമ്പോൾ ഇടുക്കി ഡാമിൽ എത്തിച്ചേരുകയും ചെയ്യും. ഡാമിന്റെ ചുറ്റുമുള്ള കാഴ്ചകൾ സഞ്ചാരികളെ മുഷിപ്പിക്കാറില്ല. ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി മനോഹരമായ ബോട്ടിംഗ് സർവീസുകളും സഞ്ചാരികളെ കൂടുതലാ ആകർഷിപ്പിക്കുന്നുണ്ട്. എൻട്രൻസിൽ നിന്ന് ആർച് ഡാമിലേക്ക് ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ട്.
