കോട്ടയം കുമളി റോഡിൽ പീരുമേടിനോട് സൗഹൃദം സ്ഥാപിച്ചു കിടക്കുന്ന സഞ്ചാരികളെ അടാതെ ആകർഷിക്കുന്ന മനോഹരമായ കാഴ്ച് സമ്മാനിക്കുന്നു കുട്ടിക്കാനം. മഴകാലങ്ങളിലും മഞ്ഞുകാലങ്ങളിലും അതിമനോഹരമായ മഞ്ഞുമൂടിയ മലനിരകളെ തലോടിയുള്ള യാത്രയാണ് കുട്ടികാനം യാത്ര. സമുദ്രനിരപ്പിൽ 3500 ഉയരത്തിൽ സ്ഥിതിചെയ്യുന്ന കുട്ടിക്കാനം വേനൽകാലത്താണെകിലും മഞ്ഞുമൂടിയ കാഴ്ചയിലാണ് സഞ്ചാരികൾക്ക് വേണ്ടി വിരുന്നൊരുക്കുന്നത്.
നീണ്ടു പരന്ന് കിടക്കുന്ന പച്ചപരവതാനി പോലെയുള്ള തേയിലത്തോട്ടങ്ങളുടെ നടുവിലുള്ള വീടുകൾ സൗന്ദര്യത്തെ വിളിച്ചോതുന്നുണ്ട്. ഒരുകാലത്തു തിരുവിതാൻകൂർ രാജാക്കന്മാരുടെ വേനൽക്കാല വസതികൂടിയായിരുന്നു കുട്ടിക്കാനം. കേരളത്തിലെ ആദ്യ കാല കാപ്പിക്കൃഷിയുടെ പ്രദേശം കൂടിയാണ് കുട്ടിക്കാനം മാത്രവുമല്ല വേനൽക്കാലത്തു താമസിച്ചിരുന്ന കൊട്ടാരം ഏറെ ചരിത്രപ്രസിദ്ധി നേടിയതും കേരളക്കര ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം കൂടിയാണ്.
കേരളത്തിലെ വേനൽക്കാല യാത്രയും അതുപോലെ പ്രണയിനികൾക്ക് മനോഹരമായ സ്പോട്ടും വിവാഹിതർക്ക് ഹണിമൂൺ ആഘോഷിക്കാനുള്ള പ്രദേശം കൂടിയാണ്. ഒരുകാലത്തു ചങ്ങനാശേരി രാജാക്കന്മാർ അധീനയിലായിരുന്ന കൊട്ടാരം അടങ്ങുന്ന കുട്ടിക്കാനാവും പീരുമേടും പിന്നീട് 1976 ലെ പിടിച്ചെടുക്കലിൽ തിരുവിതാങ്കൂർ രാജാക്കന്മാർ അധീനതയിലാക്കുകയായിരുന്നു. നിരവധി സഞ്ചാരികൾ കുട്ടിക്കാനാവും സഹോദരൻ പീരുമേടിനെയും കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്.
കുട്ടിക്കാനത്തെ ഏറെ ആകർഷിപ്പിക്കുന്ന മറ്റൊന്നാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. കുട്ടിക്കാനത് എത്തിച്ചേരുന്നവർ ഈ വെള്ളച്ചാട്ടം കാണാതെ പോകുന്നവർ വളരെ കുറവാണു. മാത്രവുമല്ല നിരവധി സിനിമകളുടെ വേദി ഒരുങ്ങിയ ഇടം കൂടിയാണ് കുട്ടിക്കാനം. മാത്രവുമല്ല അവിടെ മാത്രം കണ്ടുവരുന്ന പൂച്ചെടികളും കാണാൻ സാധിക്കും. മഴക്കാലങ്ങളിലാണ് ഇടുക്കിയുടെ സുന്ദരിപ്പട്ടം അണിയുന്ന കുട്ടിക്കാനത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്.
കുട്ടികാനത്തിന്റെ മനോഹരായ കാഴ്ച ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക…
