അട്ടമലയിലെ മഞ്ഞിന്റെ വിരിമാറിൽ ഏറുമാടത്തിൽ താമസിക്കാം

വയനാട് ജില്ലയിലെ മേപ്പടിയിൽ അട്ടമല എന്ന ആരുമറിയാത്ത മനോഹരായ ഹിൽസ്റ്റേഷൻ സഞ്ചാരികളെ കാത്തുകിടക്കുന്നുണ്ട്. കാന്തൻപാറ വെള്ളച്ചാട്ടത്തിൽ നിന്ന് ഏകദേശം ഇരുപത്തിയൊന്ന് കിലോമീറ്റർ അകലെ വളരെ നയനമനോഹാരിതയിൽ തളിർത്തു നിൽക്കുന്ന പൂന്തോട്ടവും മലഞ്ചെരുവുകളുടയും കേന്ദ്രം തന്നെയാണ്. അട്ടമലയിലെ ഏറ്റവും കൗതുകം എന്നത് രാത്രികാലങ്ങളിൽ മനോഹരമായ മഞ്ഞിന്റെ ഈരടിയിൽ ക്യമ്പിങ് അത്പോലെ കുടുംബത്തോടെ വസിക്കാനുമുള്ള അവസരം ഒരുക്കുന്നുണ്ട്.

വിദേശികൾക്കോ അന്യസംസ്ഥാന സഞ്ചാരികൾക്ക് എത്തിച്ചേരാൻ വിമാനം മുഖേനയാണ് എത്തിച്ചേരാൻ ഉദ്ദേശിക്കുന്നെങ്കിൽ കോഴിക്കോട് വിമാനത്താവളം വഴി എത്തിച്ചേരാം. ആറാമലയിലെ സ്നോഫ്ലേക് സാഹസികതയിലേക്ക് എത്തിച്ചേരാൻ വിമാനത്താവളത്തിൽ നിന്ന് ഏകാദശം 103 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. യാത്രയെ മനോഹരമാക്കാൻ താമരശ്ശേരി ചുരം വഴിയാണെങ്കിൽ സഞ്ചാരികളെ പിടിച്ചിരുത്തുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്.

അത്പോലെ ട്രെയിനിൽ വരാൻ ഉദ്ദേശിക്കുന്നവർക്കും ഏറ്റവും അടുത്തുള്ളത് കോഴിക്കോട് റയിൽവേ സ്റ്റേഷൻ തന്നെയാണ്. ഏകദേശം തൊണ്ണൂറിലധികം കിലോമീറ്റർ യാത്ര ചെയ്യതാൽ അട്ടമലയിൽ എത്തിച്ചേരാം. മാത്രവുമല്ല അട്ടമലയിൽ തന്നെ ബസ് സ്റ്റാണ്ടുമുണ്ട്. അതിനാൽ യാത്രക്ക് അധികം തടസ്സമുണ്ടാകില്ല. അട്ടമലയെ ആസ്വദിക്കണമെങ്കിൽ നല്ല മഞ്ഞു വീഴ്ചയുള്ള തണുപ്പുള്ള കാലാവസ്ഥയിൽ സന്ദർശിക്കണം.

സെന്റിനെൽ റോക്ക് എസ്റേറ്റിലാണ് അട്ടമലയിലെ സ്നോഫ്ലേക് സാഹസികത സഞ്ചാരികളെ കാത്തിരിക്കുന്നത്. അത്പോലെ താമസിക്കാനായി നിരവധി റൂമുകളും ലഭ്യമാണ്. അട്ടമലയുടെ കൂടുതൽ കാഴ്ചകളും വിശേഷങ്ങളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply