ലോക്തക് തടാകത്തിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സ്‌കൂൾ

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചയാണ് ലോക്തക് തടാകത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇംഫാൽ എന്ന പ്രദേശത്ത് നിന്ന് അൻപത്തിമൂന്നു കിലോമീറ്റർ ദൂരം മാത്രമാണ് ലോക്തക് തടാകത്തിലേക്ക്. വിദേശികളും പ്രാദേശികരും നിരവധിയാണ് ലോക്തക് തടാകം സന്ദർശിക്കാനായി എത്തിച്ചേരുന്നത്. ലോക്തക് തടാകത്തിനെ മറ്റുള്ളതിൽ നിന്ന് വേർതിരിക്കുന്നത് ഫ്ലോട്ടിംഗ് ദ്വീപുകളാണ്.

ഏകദേശം 240 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോക്തക് തടാകം ചെറിയ ദ്വീപുകളാൽ ചുറ്റപെട്ടതിനാൽ അതിമനോഹരായ കാഴ്ചയാണ് സഞ്ചാരികൾക്ക് നൽകുന്നത്. ദ്വീപുകൾ യഥാർത്ഥത്തിൽ ദ്വീപുകളല്ല, മറിച്ച് ഫംഡിസ്, അതായത് സസ്യജാലങ്ങളുടെ പൊങ്ങിക്കിടക്കുന്ന വൈവിധ്യമാർന്ന പിണ്ഡങ്ങളുടെ ശേഖരമാണ്. പ്രകൃതിദത്വമായി ഉണ്ടായതാണ് ചെറുദ്വീപുകൾ. വർഷങ്ങളോളം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സസ്യജാലങ്ങൾ ഒന്നിച്ചുചേരുമ്പോൾ ദ്വീപുകളായി രൂപം കൊള്ളുന്നു.

ഫ്ലോട്ടിംഗ് ദ്വീപിൽ വീടുകൾക്കു നിർമിച്ചു വസിക്കുന്ന പ്രദേശവാസികളുമുണ്ട്. സൂര്യൻ അസ്തമിക്കുന്ന സമയം മുതൽ ലോക്തക് തടാകം കൂടുതൽ സുന്ദരിയാകും. ലോക്തക് തടാകം അവിടുത്തെ പ്രദേശവാസികളുടെ ജീവിതമാർഗം കൂടിയാണ്. ദൈനംദിന വരുമാന മാർഗങ്ങൾക്ക് ലോക്തക് തടാകത്തെ ആശ്രയിക്കുന്നവരാണ് ലോക്തക് നിവാസികൾ. ജലസേചനം, ജലവൈദ്യുതി ഉൽപാദനം, കുടിവെള്ള വിതരണം എന്നിവയ്ക്കായി ആശ്രയിക്കുന്നവരുമുണ്ട് നിരവധിയാളുകൾ.

ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് സ്കൂളും ലോക്തക് തടാകത്തിലാണ്. അത്പോലെ നാനൂറിലധികം മൃഗങ്ങളുടെയും നൂറോളം പക്ഷികളുടെയും വിഹാരകേന്ദ്രം കൂടിയാണ്. അപ്പൂർവമായി സഞ്ചാരികൾക്ക് ലഭിക്കുന്ന ഒരു അനുഭവമാണ് മാനുകളുടെ നൃത്തം. ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിംഗ് ദേശീയ ഉദ്യാനവുമായാണ് ലോക്തക് തടാകം അറിയപ്പെടുന്നത്. ലോക്തക് തടാകത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply