ഇടുക്കി ജില്ലയിലെ നടുവിലും മഞ്ഞിന്റെ ആസ്വാദനത്തിലായി അവധികാല ദിനങ്ങളിൽ ആസ്വദിക്കാനുള്ള ഇടമാണ് സൂര്യനെല്ലി. മനോഹരമായ വ്യൂപോയിന്റുകളിൽ സ്ഥിതിചെയ്യുന്ന റിസോർട്ടുകളും ഹോട്ടലുകളും ലഭ്യമാണ് സൂര്യനെല്ലിയിൽ . ഇടുക്കിയുടെ അൻപതുകിലോമീറ്റർ സൂര്യനെല്ലി സഞ്ചാരികൾക്ക് വേണ്ടി കാത്തിരിക്കുന്നത്. തേയിലകളാലും ഏലയ്ക്ക തോട്ടങ്ങളാലും സമൃദ്ധമാണ് സൂര്യനെല്ലി. മാത്രവുമല്ല മനോഹരമായ വെള്ളച്ചാട്ടവും സഞ്ചാരികളെ പിടിച്ചിരുത്തുന്ന വ്യൂ പോയിന്റുകളുടെ കേന്ദ്രമാണ്.
അത്പോലെ നിരവധി വന്യമൃഗങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് സൂര്യനെല്ലി. സമുദ്രനിരപ്പിൽ നിന്ന് 1,412 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യനെല്ലി ഇടതൂർന്ന വനങ്ങളാൽ സമൃദ്ധമാണ്. ഇടുക്കിയിലെ ചിന്നക്കനൽ ഗ്രാമത്തിലാണ് സൂര്യനെല്ലി സ്ഥിതി ചെയ്യുന്നത്. സൂര്യൻ എന്ന സംസ്കൃത ഭാഷയിൽ നിന്നും ല്ലൈ എന്ന തമിഴ് ഭാഷയിൽ നിന്നുമാണ് സൂര്യനെല്ലി എന്ന പദം ഉണ്ടാകുന്നത് അഥവാ സൂര്യനില്ല എന്ന അർത്ഥമാണ് ഉദ്ദേശിക്കുന്നത്.
ജനങളുടെ വാസസ്ഥലം ആകുന്നതിനു മുൻപ് തന്നെ ശബരിമലയിലേക്ക് പോകാനുള്ള പ്രധാന വഴിയായിരുന്നു സൂര്യനെല്ലി എന്ന വനപ്രദേശം. പശ്ചിമഘട്ടത്തിന്റെ തെക്കൻ ഭാഗമായതിനാൽ ശക്തമായ മഴ ലഭിക്കുന്ന ഇടം കൂടിയാണ്. എന്നാലും വർഷത്തിൽ അധികവും തെളിഞ്ഞ അന്തരീക്ഷമാണ്. സൂര്യനെല്ലിയുടെ പ്രധാനമായും മലയാളവും തമിഴും സംസാരിച്ചുപോകുന്നുണ്ട്. എന്നാലും സഞ്ചാരികളുടെ ഒഴുക്കുള്ളതിനാൽ ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യുന്നുണ്ട്.
സഞ്ചാരികളുടെ മാത്രമല്ല സൂര്യനെല്ലി അതിലുപരി വിശ്വാസികളുടെ കേന്ദ്രം കൂടിയാണ്. ഗണേശക്ഷേത്രം ഉൾപ്പടെ ചെറിയ ക്ഷേത്രങ്ങളുടെയും ക്രിസ്ത്യൻ ആരാധനപള്ളികളും സൂര്യനെല്ലിയിൽ കാണാൻ സാധിക്കും. ഇടുക്കിയോട് ഏറ്റവും അടുത്തുള്ള എയർപോർട്ട് കൊച്ചിൻ അന്താരാഷ്ട്ര വിമാത്താവളമാണ്. 134 കിലോമീറ്റർ അകലെയുള്ള പ്രധാന റെയിൽവേ ജംഗ്ഷൻ മദുരൈയിലെ റെയിൽവേ സ്റ്റേഷനാണ്. തമിഴ്നാടിന്റെ ഏറ്റവും അടുത്തുള്ള പട്ടണം ബോഡിനായകനൂർ, തേനി എന്നിയും കേരളത്തിന്റെ ഭാഗത്ത് കോത്തമംഗലവും ആലുവയുമാണ്.
സൂര്യനെല്ലിയുടെ വിശേഷങ്ങളും കാഴ്ചകളൂം ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക
