സഹ്യാദ്ര്യ മലനിരകളിൽ ട്രെക്കിങ്ങ് പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ് കൽസുബായ് കൊടുമുടി. മുബൈ നഗരത്തിൽ നിന്നും പുണെ നഗരത്തിൽ നിന്നും എളുപ്പത്തിൽ എത്തിചേരാൻ കഴിയുന്ന 5,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൽസുബായ് കൊടുമുടി മഹരാഷ്ട്രയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. ചരിത്രപരമായി അറിയപ്പെട്ട കോട്ട കുത്തളങ്ങൾ, കാടുകൾ വെള്ളച്ചാട്ടങ്ങൾ എന്നിങ്ങനെ പ്രകൃതി വിഭവങ്ങളാൽ സമൃദ്ധമാണ് കൽസുബായ് കൊടുമുടി.
അത്പോലെ അടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കൽസുബായ് ദേവിയിൽ നിന്ന് അനുഗ്രഹം വാങ്ങാനായി ജനങ്ങൾ കൊടുമുടിയിലെ ക്ഷേത്രം സന്ദർശിക്കാൻ വരുന്നുണ്ട്. പണ്ട് കാലത്തു കൽസുബായ് എന്ന പെൺകുട്ടി ഈ പർവതനിരകളിൽ താമസിച്ചിരുന്നു എന്നും വിശ്വാസമുണ്ട്. ഗ്രാമത്തിലുള്ളവരെ സഹായിക്കാനും അത്പോലെ മൃഗങ്ങളുടെയും മനുഷ്യരുടെയും അസുഖങ്ങൾ സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന് വിശ്വാസിച്ചു പോകുന്നു.
എന്നാൽ പിന്നീട് ഗ്രാമത്തിലേക്ക് തിരികെ വന്നില്ല. ശേഷം അവളുടെ കൊടുമുടിയിലുള്ള വീട് ക്ഷേത്രമാക്കുകയും ജനങളുടെ ആരാധനാകേന്ദ്രമാവുകയും ചെയ്തു. കൽസുബായ് ട്രെക്ക് അലംഗ്, മദൻ, കുലാംഗ് തുടങ്ങി നിരവധി പ്രശസ്തമായ കോട്ടകളുടെ കാഴ്ചകളും കൽസുബായ് കൊടുമുടി സഞ്ചാരികൾക്കു സമ്മാനിക്കുന്നുണ്ട്. നിരവധി ട്രെക്കിങ്ങ് സഞ്ചാരികൾ വളരെ അപകടം പിടിച്ച ട്രെക്ക് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ കാണാനും കനത്ത മഴയിൽ ട്രെക്കിംഗ് അനുഭവിക്കാനും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത് സന്ദർശിച്ചാൽ മതിയാകും. എന്നാൽ വളരെയധികം സഞ്ചാരികൾ യാത്ര ചെയ്യുന്ന സമയമാണ് മഴക്കാലം അതിലുപരി തെറ്റൽ പോലുള്ളവ ഉള്ളതിനാൽ വളരെയധികം അപകടം പിടിച്ച യാത്ര ആയേക്കാം. കൽസുബായ് കൊടുമുടിയുടെ ആകാശ കാഴ്ചകൾ ആസ്വദിക്കാൻ താഴെയുള്ള കാണുക.
