പച്ചപരവതാനിയുടെ ഇടയിലൂടെ കുത്തിയൊഴുന്ന കുനെ വെള്ളച്ചാട്ടം

മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ സഞ്ചാരികളെ ഏറെ കൗതുകമുണർത്തുന്ന പച്ചപരവധാനിയുടെ ഇടയിലൂടെ കുതിച്ചുപായുന്ന കുനെ വെള്ളച്ചാട്ടം. സമൃദ്ധമായ ഹരിത വനങ്ങളാൽ ചുറ്റപ്പെട്ട കുനെ വെള്ളച്ചാട്ടം സഹിയാദ്രിസിന്റെ മലയോര പ്രദേശങ്ങളിൽ നിന്ന് 200 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന മൂന്ന് തട്ടുകളുള്ള കുനെ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് ഏറ്റവുമധികം സന്ദർശിക്കാൻ ഇഷ്ടപ്പെടുന്ന സമയം മഴക്കാലത്താണ്.

അത്പോലെ മഴയില്ലാത്ത അവസരങ്ങളിൽ ട്രെക്ക് ചെയ്യാനിഷ്ടപ്പെടുന്നവർക്ക് ഏറ്റവും അനിയോജ്യമായ ഇടം തന്നെയാണ്. അത്പോലെ നീന്താനും ബോട്ട് സവാരിക്കും ഏറെ കേട്ടുകേൾവിയുള്ളതും സുരക്ഷതത്വമുല്ല വിനോദ കേന്ദ്രം തന്നെയാണ് കുനെ വെള്ളച്ചാട്ടം. കുനെ വെള്ളച്ചാട്ടം ലോണാവാലയുടെ സമീപയാമാതിനാൽ അതിമനോഹരമായ കാഴ്ചകളാണ് ഇപ്പോഴും സഞ്ചാരികളെ കാത്തിരിക്കുന്നത്. മഴക്കാലങ്ങളിൽ പ്രകൃതി ആസ്വദിചുള്ള റൈഡിനു അനിയോജ്യമാണ് കുനെ വെള്ളച്ചാട്ടത്തിന്റെ സമീപം.

കുനെ വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാൻ ഖണ്ടാല റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് 2 കിലോമീറ്ററും ലോണാവാല റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് 3.5 കിലോമീറ്റർ ദൂരം മാത്രം. കുനെ വെള്ളച്ചാട്ടത്തിൽ പോകുന്നവർ കുനെ ചർച്ചിൽ കയറാൻ മറക്കരുത് അത്പോലെ വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാനുള്ള ദിശാസൂചനയുമാണ് കുനെ ചർച്. 60 അടി ഉയരമുള്ള കുനെ വെള്ളച്ചാട്ടം ഇന്ത്യയിലെ പതിനാലാമത്തെ ഉയർന്ന വെള്ളച്ചാട്ടമായാണ് അറിയപ്പെടുന്നത്.

എന്നാൽ വെള്ളച്ചാട്ടത്തിന്റെ അരികിൽ പോകാൻ ചിലപ്പോൾ സാധിക്കില്ല കാരണം ഒരാളുടെ സ്വകാര്യ പ്രോപ്പർട്ടി ആയതിനാൽ ചെറിയൊരു തടസ്സം കുനെ വെള്ളച്ചാട്ടത്തിൽ പോയ സഞ്ചാരികൾക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാലും ലോണാവാലയുടെ അടുത്തയതിനാൽ യാത്ര ഒരിക്കലും നഷ്ടമാകില്ല എന്നത് തീർച്ചയാണ്. സഞ്ചാരികളെ ഏറെ ആകർഷിപ്പിക്കുന്നത് പച്ചപ്പുകളുടെ ഇടയിലൂടെ കുതിച്ചു ചാടി വരുന്ന രണ്ടു വെള്ളച്ചാട്ടമാണ് .

കുനെ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളും വിശേഷങ്ങളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക

Leave a Reply