ഭോപ്പാൽ നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിലെ കാഴ്ച

ഭോപ്പാൽ നാഗരത്തിൽ നിന്ന് മുപ്പത്തിയഞ്ചു കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശത്താണ് കോളർ ഡാം സ്ഥിതി ചെയ്യുന്നത്. നിശബ്തമായി ഒഴുകുന്ന നർമദ നദിയുടെ കൈവരി തന്നെയാണ് കോളർ ഡാം. സെഹോർ ജില്ലയിലെ ലോഖ്വേരി ഗ്രാമത്തിനടുത്താണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഭോപ്പാൽ നഗരത്തിലേക്ക് ജലലഭ്യത ക്രമീകരിക്കുന്നതിനും ചുറ്റുമുള്ള പ്രദേശങ്ങളിലെ ജലസേചന ആവശ്യങ്ങൾക്കുമായിട്ടാണ് ഈ ഡാം പ്രധാനമായും നിർമ്മിച്ചിരിക്കുന്നത്.

കോലാർ ഡാമിന്റെ ഉയരം 45 മീറ്ററും ജല സംഭരണ ​​ശേഷി 265 ദശലക്ഷം ഘനമീറ്ററുമാണ്. സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചയാണ് ഡാമിന്റെ മുകളിൽ നിന്നുള്ള കാഴ്ച സമ്മാനിക്കുന്നത്. വിന്ധ്യ സഹ്യപർവ്വതനിരകളിൽ നിന്നാണ് കോളർ നദിയുടെ ഉത്ഭവം. 350 മുതൽ 590 മീറ്റർ വരെ ഉയരത്തിലാണ് കോലാർ നദിയുടെ അടിസ്ഥാനം. ഡാമിന് ചുറ്റുഭാഗങ്ങളിൽ മനോഹരമായ വനങ്ങളും സ്ഥിതി ചെയ്യുന്നതിനാൽ മനോഹരമായ അനുഭൂതിയാണ് സഞ്ചാരിക്ക് ലഭിക്കുന്നത്.

ഭോപ്പാലിലേക്കുള്ള സന്ദർശകരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി കോളാർ ഡാം പ്രദേശം വികസിച്ചു വരുന്നുണ്ട്. ഭോപ്പാൽ നഗരത്തിൽ വെച്ച് തന്നെ ഏറ്റവുമധികം സഞ്ചാരികൾ വരുന്ന പ്രദേശം കൂടിയാണ് കോളർ ഡാം. അത്പോലെ ആസ്വാദ്യകരായ ബോട്ട് സവാരിയും, മനോഹരമായ ചിത്രങ്ങൾക്ക് അരങ്ങുതകർക്കുന്ന സ്ഥലമാണ് കോളർ ഡാമും പരിസരവും. കോളർ ഡാമിലേക്ക് പോകുമ്പോൾ കുടിവെള്ളം അത്പോലെ ചെറിയ തരത്തിലുള്ള ഫുഡ് കരുതൽ നല്ലതാണു.

സൺസ്ക്രീൻ ധരിക്കുന്നത് സൂര്യനിൽ നിന്ന് സംരക്ഷിക്കാൻ സഹായകമാകും. ഇരുപത്തിനാലു മണിക്കൂറും തുറന്നു കിടക്കുന്ന ഡാം കൂടിയാണ് കോളർ. എന്നാലും ഏറ്റവും അനുയോജ്യമായ സമയം രാവിലെ എട്ടുമണിമുതൽ ഉച്ചക്ക് രണ്ടുമണി വരെയാണ്. കൂടുതൽ ആകർഷകവും വിനോദസഞ്ചാര സൗഹൃദവുമാക്കുന്നതിനായി മധ്യപ്രദേശ് ടൂറിസം വകുപ്പ് ഈ സ്ഥലത്ത് കൂടുതൽ ടൂറിസ്റ്റ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഒരുങ്ങുന്നുണ്ട്.

കോളർ ഡാമിന്റെ മനോഹരമായ ദൃശ്യവിരുന്നു ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക

Leave a Reply