ഡോളറുകളുമായി റിക്ഷയിൽ റൈഡ് ചെയ്ത യൂ എസ്സുകാരൻ

യാത്രയുടെ പറുദീസയിലേക്ക് ഇറങ്ങി കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് കരകയറാൻ സാധിക്കില്ല. അതെ യൂ എസ് പൗരത്വമുള്ള ജെറി സ്റ്റെഡാണ് യാത്രയുടെ പറുദീസയിലേക്ക് എടുത്തു ചാടിയത്. വെറും മുപ്പത്തിയേഴു വയസ്സുകാരനായ ജെറി സ്റ്റെഡ് ഇന്ത്യയുടെ നഗരങ്ങളായ ബംഗളുരുവിൽ നിന്ന് രാജസ്ഥാനിലേക്ക് ഓട്ടോറിക്ഷയിൽ റൈഡ് ചെയ്ത പോയത്. ഏകദേശം 2000 ത്തോളം കിലോമീറ്ററുകൾ താണ്ടിയാണ് യാത്രയുടെ അവസാനം കണ്ടെത്തിയത്.

ഒരു ദിവസം ഏകദേശം 250 കിലോമീറ്റർ സഞ്ചരിച്ചു ഏകദേശം പന്ത്രണ്ടു ദിവസമാണ് തന്റ്റെ യാത്രയുടെ പൂർത്തീകരണത്തിന് എടുത്ത സമയം. കയ്യിൽ കുറച്ചു ഡോളറുകളും അഞ്ചുലിറ്റർ പെട്രോൾ അത്പോലെ റിക്ഷയ്ക്ക് ആവശ്യമായി വേണ്ട സ്പെയേറുകൾ മാത്രമാണ് യാത്രക്ക് വേണ്ടി കരുതിയത്. മനോഹരമായ ചിത്രങ്ങളും തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ (jerre_stead) അദ്ദേഹം ഷെയർ ചെയ്തു. ഇൻസ്റ്റാഗ്രാം കണ്ട് നിരവധി കൂട്ടുകാരാണ് സപ്പോർട്ട് ചെയ്ത് മുമ്പിലേക്ക് വന്നത്.

ജെറി സ്റ്റെഡ് ആദ്യമായാണ് ഇന്ത്യയുടെ ഹൃദയത്തിലേക്ക് വരുന്നത്. മാത്രവുമല്ല കേവലം അറുപത് ദിവസം ലഭിച്ച വിസയിലാണ് റിക്ഷ യാത്ര ചെയ്തത്. അഡ്വഞ്ചറിസ്റ്റ് എന്ന കമ്പനിയുമായി സന്നദ്ധപ്രവർത്തനം നടത്തുന്ന ഭാഗമായപ്പോഴാണ് ഈ കമ്പനി റിക്ഷ സംഭാവന നൽകുകയും തുടർന്ന് കേരളത്തിൽ നിന്ന് കശ്മീർ എന്നിങ്ങനെയാണ് ആദ്യം തീരുമാനിച്ചത് എന്നാൽ കേരളത്തിൽ വെള്ളപൊക്കമായതിനാൽ ബംഗളുരുവിൽ നിന്ന് രാജസ്ഥാനിലേക്കുള്ള യാത്ര തീരുമാനിച്ചത്.

എന്നാലും യാത്രയുടെ മിക്ക ദിവസങ്ങളിലും റിക്ഷ കേടാകുകയും തുടർന്ന് നന്നാക്കി യാത്ര തുടരുകയുമാണ് ജെറി സ്റ്റെഡ് ചെയ്തത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടു കൂടെയാണ് യാത്ര ചെയ്തത്. ഒരുപാട് കുറുക്കുവഴികളും നാട്ടുവഴികളും സംസകാരങ്ങളും പുതിയൊരു അനുഭവമാണ് ജെറി സ്റ്റെഡിന് സമ്മാനിച്ചത്. തന്റെ ഈ പന്ത്രണ്ട് ദിവസ യാത്രക്ക് ചിലവായത് വെറും 26000 രൂപ മാത്രമാണ്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണ് ഈ യാത്ര ജെറി സ്റ്റെഡ് പങ്കുവെച്ചു.

Leave a Reply