കേരളത്തിന്റെ മലനിരകളുടെ തോഴിയായ വയനാടിന്റെ അതിമനോഹരമായ പച്ചപരവതാനിയിൽ കുളിച്ചു നിൽക്കുന്ന ഹിൽസ്റ്റേഷനാണ് അരണമല പീക്ക്. വയനാട്ടിലെ മേപ്പാടി പ്രദേശത്തു നിന്ന് സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ പോകുന്ന വഴിയിലാണ് അരണമല പീക്ക് സഞ്ചാരികൾക്ക് വേണ്ടി കത്ത് നിൽക്കുന്നത്. പച്ചപുതച്ച പുൽമേടുകളുടെ ഇടയിലൂടെ തെളിമയാർന്ന വെള്ളത്തിന്റെ തടാകങ്ങളും അരണമല പീക്കിലേക്കുള്ള യാത്രയുടെ മാറ്റ് കൂട്ടുന്നുണ്ട്.
ഇഴഞ്ഞു നീങ്ങുന്ന മൂടൽ മഞ്ഞിന്റെ കാഴ്ചകളും അത്പോലെ കാടുകൾക്കിടയിലൂടെയുള്ള അരണമല പീക്കിലേക്ക് യാത്ര സഞ്ചാരികളെ കൂടുതൽ ആകർഷിപ്പിക്കുന്നത്. മാത്രവുമല്ല മനോഹരമായ ഏറ്റവും വലിയ ഏലയ്ക്ക തോട്ടവും ഇഇഇ വയനാട്ടിലെ അരണമല പീക്കിന് സ്വന്തമാണ്. അത്പോലെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണ നൽകാനായി വൈത്യുതി വേലികളും സ്ഥാപിച്ചിട്ടുണ്ട്. അത്പോലെ മലമുകളിൽ നിന്ന് വരുന്ന വെള്ളത്തിന്റെ ഒഴുക്ക് കാണാനും പ്രേത്യേക അനുഭൂതിയാണ്.
മാത്രവുമല്ല മലമുകളിൽ നിന്നുള്ള വെള്ളം മലയുടെ അടിവാരങ്ങളിൽ താമസിക്കുന്നവർക് കുടിവെള്ളവും മറ്റുമായി ഉപോയോഗിച്ചുപോകുന്നു. തണുത്തകാറ്റിന്റെ അന്തരീക്ഷത്തിൽ അരണമല പീക്ക് നിൽക്കുന്നതിനാൽ കയറി വരുന്ന സഞ്ചാരികൾക്ക് അധികം ക്ഷീണം എന്നിവയുണ്ടാകില്ല. അത്പോലെ നേരായ മാർഗങ്ങളിലൂടെ പ്രവേശിക്കാൻ ശ്രമിക്കുക. അനതൃകൃതമായി പ്രവേശിച്ചാൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ് പ്രേത്യേകിച്ചു വന്യമൃഗം ഇറങ്ങുന്ന സ്ഥലമാണ്.
അതിനാൽ പരിചയമുള്ളവർ അല്ലെങ്കിൽ ഒരു ഗൈഡിന്റെ മാർനിർദ്ദേശം അനുസരിച്ചു മുന്നോട്ട് പോകേണ്ടതുണ്ട്. പ്രദേശം ടൂറിസം വകുപ്പിന്റെ കാരങ്ങളിലായതിനാൽ രാവിലെ ഏഴുമണിക്കാണ് പ്രവേശന സമയം. ഏലത്തോട്ടത്തിന്റെ ഗന്ധം ആസ്വദിച്ചു മലകയറുന്നതിനാൽ ട്രെക്കിങ്ങ് കൂടുതൽ ആസ്വാദ്യകരമാകും. മാത്രവുമല്ല മലമുകളിൽ സ്വകാര്യ റിസോർട്ടുകളും സഞ്ചാരികളുടെ കൂടുതൽ സൗകര്യത്തിനു ഒരുക്കിയിട്ടുണ്ട്.
അരണമല പീക്കിന്റെ ദൃശ്യ വിരുന്നു ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക..
