മലപ്പുറം ജില്ലയുടെ ഏറ്റവും ഉയരം കൂടിയ സൂര്യോദയവും അസ്തമയവും ഒരുപോലെ കാണാൻ സാധിക്കുന്ന മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഇടമാണ് ചെമ്പഹിൽസ്. ഊട്ടിയും കൊടേക്കനാലും പോലെ നല്ല തണുപ്പൻ കാലാവസ്ഥയും അത്പോലെ പകലുകളിലും വൈകുന്നേരങ്ങളിലും മേഘങ്ങളുടെ മുകളിലാണ് ചെമ്പ ഹിൽസിന്റെ നിർത്തം. ഒഴുകിനടക്കുന്ന കോടമഞ്ഞിലും ഇളം കാറ്റിലും സഞ്ചാരികളെ പിടിച്ചിരുത്തുന്ന ഒരു ഹിൽ സ്റ്റേഷൻ തന്നെയാണ് ചെമ്പ ഹിൽസ്.
പച്ചപ്പ് നിറഞ്ഞ പുൽമേടുകളും തീവണ്ടിയുടെ ചൂളം വിളിയും നെയ്ത്തുകാരെ കാത്തുനിൽക്കുന്ന പാടങ്ങളും ചില സ്ഥലങ്ങളിൽ ഭൂമിയെ മാന്തിപിളർത്തിയിട്ടിരിക്കുന്ന ഇടങ്ങളൂം എന്നിങ്ങനെ മലമുകളിൽ നിന്നുള്ള കാഴ്ച സഞ്ചാരികളെ മനം കവരുന്നതാണ്. ഊട്ടിയിലെ കോടനാട് പോയിന്റിൽ നിൽക്കുന്ന മനോഹരായ വ്യൂ ചെമ്പ ഹിൽസിൽ നിൽക്കുമ്പോൾ അനുഭവിക്കാൻ സാധിക്കും. നിമിഷങ്ങൾ കൊണ്ട് കോട കൊണ്ട് നിറയുകയും അത്പോലെ അപ്രത്യക്ഷമാകുകയും ചെയ്യും.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും പട്ടിക്കാട് പ്രദേശത്ത് നിന്ന് നാലുകിലോമീറ്റർ അകലെയാണ് പ്രകൃതിയുടെ ഈ മായാ ലോകം സഞ്ചാരികൾക്ക് കാണാൻ സാധിക്കുന്നത്. പെരിന്തൽമണ്ണ സ്വദേശികൾക്ക് മാത്രം അറിവുള്ള ഈ പ്രദേശം അധികം സഞ്ചാരികൾ ഈ സ്ഥലത്തെ കുറിച്ച് അറിവില്ലാത്തതിനാൽ ഇവിടേക്ക് എത്തിചേരാറില്ല. മലപ്പുറത്തിന്റെ ഒരു കാഴ്ച തന്നെ ചെമ്പ ഹിൽസ് സമ്മാനിക്കുന്നത്. കരുവാരക്കുണ്ട് മലനിരകളെ പോലെ നിരവധിയാണ് കാഴ്ചകൾ.
വയനാടിന്റെ പല സ്പോട്ടുകളെയും കവച്ചു വെക്കുന്ന ഒരിടം തന്നെയാണ് ചെമ്പ ഹിൽസ്. ചെമ്പ ഹിൽസിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക.
