പശ്ചിമ ബംഗാളിലെ പച്ചപരവതാനി കലിംപോംഗ്

പശ്ചിമ ബംഗാളിൽ ഡാർജിലിംഗിന്റെ വടക്കൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷനാണ് കലിംപോംഗ്. പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികളുടെ പറുദീസയാണ് കലിംപോംഗ്. പച്ചപ്പ് നിറഞ്ഞ പർവതനിരകളും സമൃദ്ധമായ ഉദ്യാനങ്ങളും ക്രിസ്റ്റൽ-ക്ലിയർ തടാകങ്ങളും കലിംപോംഗിന്റെ പ്രേത്യേകതകളാണ്. രുചിയേറിയ നാടൻ ഭകഷണങ്ങളും മനോഹരമായ ക്ഷേത്രങ്ങളും മൃഗങ്ങളും എന്നിങ്ങനെ കലിംപോംഗിന്റെ കാഴ്ചകൾ നിരവധിയാണ്.

700 മീറ്റർ ഉയരത്തിൽ നിന്ന് താഴ്വരയുടെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന കലിംപോങ്ങിലെ ഏറ്റവും ഉയരമുള്ള ഹിൽസ്റ്റേഷനാണ് ഡിയോലോ ഹിൽസ്. കലിംപോങ്ങിലെ ഏറ്റവും വലിയ വാണിജ്യ പുഷ്പ നഴ്സറികളിലൊന്നായ കാക്റ്റസ് നഴ്സറിയും പൂക്കളുടെ അതിമനോഹരമായ ഉദ്യാനങ്ങളും കലിംപോംഗിനു സ്വന്തമാണ്. പട്ടണത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഡുപ്രിൻ ദാര ഹിൽ കലിംപോംഗിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പർവതനിരയാണ്.

വിശുദ്ധ ബുദ്ധമത വാസ്തുവിദ്യയുടെ തെളിവാണ് ദലൈലാമയുടെ മാർഗനിർദേശപ്രകാരം 1975 ൽ നിർമ്മിച്ച പുരാതന ബുദ്ധമതം കാര്യാലയം സഞ്ചാരികളുടെ മറ്റൊരു ഇഷ്ടകേന്ദ്രമാണ്. ഹിൽ സ്റ്റേഷൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ വേനൽക്കാല സമയമായ മാർച്ച് മുതൽ മെയ് വരെയാണ്. ചില യാത്രക്കാർ മൺസൂൺ മാസങ്ങൾ കലിംപോംഗ് സന്ദർശിക്കുന്നത് അപകടകരമാണെന്ന് കരുതുന്നു. എന്നാലും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് കലിംപോംഗ്.

നഗരത്തിന് സ്വന്തമായി ഒരു വിമാനത്താവളം ഇല്ല. കലിംപോങ്ങിൽ നിന്ന് 43 കിലോമീറ്റർ അകലെയുള്ള സിലിഗുരിയിലെ ബാഗ്ഡോഗ്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കലിംപോങ്ങിലേക്ക് ടാക്സി ലഭ്യമാണ്. കലിംപോങ്ങിലേക്കുള്ള ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ 72 കിലോമീറ്റർ അകലെയുള്ള ന്യൂ ജൽ‌പൈഗുരിയിലാണ്. ദില്ലി, മുംബൈ, കൊൽക്കത്ത, ബാംഗ്ലൂർ തുടങ്ങിയ പ്രധാന നഗരങ്ങളുമായി കലിംപോംങ്ങുമായി ബന്ധിപ്പിച്ചിരിക്കുന്നു.

കലിംപോംഗിന്റെ മനോഹരമായ ദൃശ്യവിരുന്നു ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക..

Leave a Reply