വിമാനത്താവളം അതിശയിപ്പിക്കുന്ന പാർക്കായി മാറ്റിയെടുത്തു

കാലങ്ങളായി ഉപയോഗശൂന്യമായി കിടന്ന മുപ്പത്തിയാറ് ഏക്കറിൽ വിസ്തൃതി പ്രാപിച്ച ഷാങ്ഹായിലെ ഒരു വിമാനത്താവളം ഇപ്പോൾ സഞ്ചാരികൾക്ക് വേണ്ടി തുറന്നുകൊടുത്തിരിക്കുകയാണ്. സുഹുയി റൺ‌വേ പാർക്ക് എന്ന നാമത്തിൽ ഒരുപാട് പുതുമകൾ കൂട്ടിച്ചേർത്താണ് പാർക്കായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. അതുപോലെ കനാലുകൾ, കുട്ടികൾക്കായി കളിസ്ഥലങ്ങൾ, ഔട്ഡോർ ജിം എന്നിങ്ങനെ നിരവധിയാണ് പാർക്കിലെ വിശേഷങ്ങൾ.

1920 കളിൽ ഷാങ്ഹായിലെ ആദ്യത്തെ സിവിലിയൻ വിമാനത്താവളമായിരുന്നു ഷാങ്ഹായ് ലോങ്‌ഹുവ വിമാനത്താവളം. ഏകദേശം 2011 വരെ വിമാനത്താവളം പ്രവർത്തിച്ചിരുന്നു. 2015 ൽ, പാർക്കിനായുള്ള പണി ആരംഭിക്കുകയും 2020 ഏപ്രിലിൽ പൂർത്തിയാവുകയും ചെയ്തു. പാർക്കിന്റെ മൾട്ടി-ഉപയോഗ പാതകൾ ഇപ്പോൾ കാറുകൾ, സൈക്ലിസ്റ്റുകൾ, കാൽനടയാത്ര ചെയ്യുന്നവർക്കും ഉപയോഗിക്കാൻ സാധിക്കും. തിരക്കേയറിയ നഗരങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായി ശാന്തമായ പാർക്കാണ്.

വിമാനത്താവളത്തിലെ വസ്തുക്കൾ കൊണ്ട് തന്നെയാണ് പാർക്കിന്റെ പുനരുദ്ധാരണത്തിനു വേണ്ടി ഉപയോഗിച്ചതും. പൂന്തോട്ടം ആസ്വദിക്കാൻ വരുന്നവർക്കും സ്വാദിഷ്ടമായ ഭക്ഷണം ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഇടം കൂടിയാണ് ഈ പാർക്ക്. മാത്രവുമല്ല പക്ഷിനിരീക്ഷണത്തിന്റെ ഒരിടം കൂടിയാണ്. പാർക്കിന്റെ പുല്തകിടിൽ തന്നെ 3500 ഓളം സന്ദർശകരെ ഉൾക്കൊള്ളിക്കാൻ സാധിക്കും. ചിത്രശലഭങ്ങളുടെ പൂന്തോട്ടം വരെ സന്ദർശകരെ കാത്തുകിടക്കുന്നുണ്ട്.

വിവാഹങ്ങൾ, ഉത്സവങ്ങൾ, കച്ചേരികൾ എന്നിഉത്സവങ്ങൾ നിറവേറ്റുന്ന തരത്തിലാണ് ഈ ഇടങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. മനസ്സിനെയും ശരീരത്തിനെയും കൂടുതൽ ഊർജങ്ങൾ നേടിയെടുക്കാൻ സുഹുയി റൺ‌വേ പാർക്ക് മുതൽക്കൂട്ടുതന്നെയാണ്.

Leave a Reply