ട്രെക്കിങ്ങ് രാജാക്കന്മാരുടെ ഇഷ്ടകേന്ദ്രം അൽമോറ

5 കിലോമീറ്റർ ദൂരത്തായി വിശാലമായി കിടക്കുന്ന ഏകദേശം 1,638 മീറ്റർ ഉയരത്തിൽ കശ്യപ് കുന്നിൻമുകളിലാണ് അൽമോറ സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളെ ആകർഷിപ്പിക്കുന്ന രൂപത്തിലുള്ള തിങ്ങിയ പൈൻ മരങ്ങളും പ്രദേശത്തെ വലയം ചെയ്ത നിൽക്കുന്ന ഓക്കുമരങ്ങളും കാണാൻ സാധിക്കും. അൽമോറയുടെ കാർഷിക വിളയെ സമൃദ്ധമാക്കാൻ ഈ പട്ടണത്തിലെ രണ്ട് പ്രധാന നദികളാണ് – കോശി (കൗശാക്കി), സുയൽ (സൽമാലി) എന്നിങ്ങനെ.

പച്ചപരവധാനിയാൽ സമൃദ്ധമായ അൽമോറയിൽ സഞ്ചാരികളുടെ ഒഴുക്ക് ചെറുതൊന്നുമല്ല. അനിയന്ത്രിതമായ കാലാവസ്ഥ മാറ്റം സഞ്ചാരികളെ കൂടുതൽ മോഹിപ്പിക്കുന്നുണ്ട്. സഞ്ചാരികൾക്ക് പുറമെ അൽമോറയിലേക്കുള്ള വിശ്വാസികളുടെ ഒഴുകും കാണാൻ സാധിക്കും. ചിതായി ഗോലു ദേവത ക്ഷേത്രം, നന്ദ ദേവി ക്ഷേത്രം എന്നിങ്ങനെ വളരെ പ്രസിദ്ധമായ ക്ഷേത്രങ്ങളും നിലകൊള്ളുന്നുണ്ട്. എണ്ണൂറ് വർഷം പഴക്കമുള്ള സൂര്യക്ഷേത്രമായ കതാർമെൽ, ജാഗേശ്വർ, കസാർ ദേവി എന്നിവയുമുണ്ട്.

മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള വസന്തകാലത് അൽമോറയിലേക്ക് യാത്രചെയ്യാൻ ഏറ്റവും അനിയോജ്യമായ സമയം മാത്രവുമല്ല കുമയോണിലെ ചാന്ദ് രാജാക്കന്മാരുടെ വേനൽക്കാല തലസ്ഥാനമായാണ് അറിയപ്പെടുന്നത്. ട്രെക്കിംഗ്, ഹൈക്കിംഗ് പോലുള്ള ഔട്ഡോർ സാഹസിക പ്രവർത്തനങ്ങൾക്ക് വേനൽക്കാലം നല്ല സമയമാണ്. അൽമോറയിൽ എപ്പോഴും ട്രെക്കിങ്ങ് ചെയ്യാനായി ഓരോ സംഘങ്ങൾ ഒരുങ്ങുന്നതിന്റെ ഒച്ചപ്പാടുകൾ അൽമോറയിൽ നിത്യമാണ്.

അൽമോറ ഒരു ഹിൽ സ്റ്റേഷൻ ആയതിനാൽ അവിടേക്കു ട്രെയിൻ അത്പോലെ വിമാനത്താവളം എന്നിവയുടെ സർവീസില്ല പകരം നൈനിറ്റാൾ, ഹരിദ്വാർ, മുസ്സൂറി എന്നിവിടങ്ങളിലേക്ക് റോഡ് വഴി പ്രയാസമില്ലാതെ എത്തിച്ചേരാൻ സാധിക്കും. അൽമോറയുടെ മനോഹരമായ ദൃശ്യങ്ങൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply