ഒമിനിയിൽ നിന്ന് ക്യാരവാനിൽ ലോകം ചുറ്റിയവർ

ഒമിനിയിൽ ലോകം ചുറ്റാൻ ഇറങ്ങി അവസാനം ക്യാരവാൻ എന്ന വണ്ടിയിൽ പടിവാതിൽക്കലെത്തി. ഒരു ബിസിനസ് നടത്തി നഷ്ടങ്ങൾ ഉണ്ടാവുകയും ശേഷം തന്റെ അച്ഛന്റെ പക്കൽ നിന്ന് വീടിന്റെ ആധാരം മേടിച്ചു പണയം വെച്ച് കിട്ടിയ ഒന്നര ലക്ഷം രൂപയിൽ ലോകം ചുറ്റാൻ ഇറങ്ങിയ രണ്ടു യാത്ര പ്രേമികളാണ് ഈ ബുൾ ജെറ്റ് എന്ന പേരിൽ കേരളക്കര അറിയപ്പെടുന്ന ലിബിനും എബിനും. ശേഷം ഒമിനി മേടിക്കുകയും കയ്യിലിരുന്ന പണമെല്ലാം തീരുകയും ചെയ്തു.

തുടർന്ന് ബക്കറ്റ് കൊണ്ടുള്ള പിരിവ് നടത്തി കിട്ടിയ വരുമാനത്തിൽ യാത്ര തുടങ്ങുയാണ്. പക്ഷെ അധികം നാളുകൾ ബക്കറ്റു പിരിവ് നടത്താൻ സാധിച്ചില്ല. തങ്ങളുടെ കൂട്ടുകാരുടെ നിർദ്ദേശം പ്രകാരമാണ് യൂട്യൂബ് ചാനൽ തുടങ്ങുകയും അതിൽ നിന്ന് വരുമാനം ലഭിക്കുകയും തുടങ്ങിയത്. തോറ്റിട്ടു വിജയിച്ച നെപ്പോളിയൻ എന്ന പേരിലാണ് തന്നെ വാഹങ്ങളിൽ ഉല്ലേഖനം ചെയ്തിരിക്കുന്നത്. സെക്കൻഡ് ഗിയറും റിവേഴ്‌സ് ഗിയറുമില്ലാത്ത ഒമിനിയുമായാണ് കുളു മണാലി കയറുന്നത്.

എന്നാൽ യാത്രമധ്യയിൽ വെച്ചുള്ള വാഹനത്തിന്റെ തകരാറ് മൂലം പെട്ടു നിൽക്കുമ്പഴാണ് കുറഞ്ഞ വിലക്ക് ഇന്ത്യക്ക് പുറത്തും കൊണ്ട് പോകാൻ സാധിക്കുന്ന അതിമനോഹരമായ ക്യാരാവാൻ ലഭിക്കുന്നത്. ഒരുപാട് പ്രേത്യേകതകൾ നിറഞ്ഞ വണ്ടിയാണ് ബി എസ് ഫോർ വണ്ടിയാണ്. ഓജസ് കമ്പനി നിർമിച്ച ക്രാഷ് ടെസ്റ്റ് നടത്തിയ വണ്ടിയാണ്. രണ്ടുപേർക്ക് സുഖമായി കിടക്കാൻ സാധിക്കുന്ന അത്പോലെ കിച്ചൻ , വാഷ് ബേസിൻ , ടോയ്ലറ്റ് എന്നിങ്ങനെ നിരവധി സജ്ജീകരണങ്ങളുണ്ട്.

പുതിയ ക്യാരവാനിന്റെ പുതുമയാർന്ന കാഴ്ചകൾ ആസ്വാദിക്കാൻ താഴെയുള്ള വീഡിയോ കാണുക..

Leave a Reply