സാംബുരു ഗോത്ര വർഗത്തിൽപ്പെട്ട ഒരു ഗ്രാമത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ പുരുഷന്മാർ പ്രവേശിക്കാത്ത ഗ്രാമമാണ്. പലർക്കുമുള്ള സംശയമാണ് പുരുഷമാരില്ലാതെ തലമുറകളായി ജീവിക്കുന്നു അല്ലെങ്കിൽ ഒരു ആൺ സഹായമില്ലാതെ എങ്ങനെ ഓരോ ദിവസവും മുന്നോട്ട് പോകുന്നു എന്ന്. ലോകത്തിൽ തന്നെ സ്ത്രീകൾ മാത്രം ഉള്ള ഗ്രാമമാണ് മോജാ ഗ്രാമം. ഈ ഗ്രാമത്തിന്റെ ഒരു സംസ്കാരം എന്നത് സ്ത്രീകളെ മനുഷ്യൻ എന്നതിലുപരി വസ്തുവായാണ് ഉപയോഗിക്കുന്നത്.
പ്രായം കൂടിയ സ്ത്രീകളെ കൊണ്ട് കല്യാണം കഴിപ്പിക്കുക അത്പോലെ ഒരു സ്ത്രീയെ തന്നെ പല പുരുഷന്മാർ ഉപയോഗിക്കുക എന്നിങ്ങനെ ഒരു സംസ്കാരം വെച്ച് പുലർത്തുന്ന ഒരു ഗ്രാമമായിരുന്നു എന്നാൽ റെബേക്ക എന്ന സ്ത്രീ ഇതിനു വിമോചനമായി തുടങ്ങിയതാണ് സ്ത്രീകൾക്കായി തുടങ്ങിയ മോജോ ഗ്രാമം. 1990 ലാണ് ഈ മോജോ ഗ്രാമം തുടങ്ങിയത്. ബ്രിട്ടീഷ് സൈന്യരാണ് ഈ സ്ത്രീകളെ കാടുകളിൽ നിന്നും രക്ഷപെടുത്തിയത്. അങ്ങനെയാണ് സ്ത്രീകൾ എല്ലാം ചേർന്ന് ഒരു ഗ്രാമം തുടങ്ങാൻ തീരുമാനിച്ചത്.
ഏഴു സ്ത്രീകളിൽ നിന്നും തുടങ്ങിയ മോജോ ഗ്രാമം ഇപ്പോൾ നാല്പത്തിയെട്ടു സ്ത്രീകളുള്ള ഗ്രാമമാണ്. അത്പോലെ സാംബുരു ഗ്രാമങ്ങളിൽ കാണുന്ന വികൃതമായ ഒരു ആചാരമാണ് സ്ത്രീകളുടെ ജനനേന്ദ്രയം വികൃതമാക്കൽ അത്കൊണ്ട് കൃത്യമായ ബോധവത്കരണ ക്ലാസ്സും ഈ മോജോ ഗ്രാമത്തിൽ നൽകുന്നുണ്ട്. ഇപ്പോഴും നിർത്താൻ വേണ്ടി മോജോ ഗ്രാമത്തിലെ സ്ത്രീകൾ കഠിനമായി പ്രവർത്തിക്കുകയാണ്. ഈ ഗോത്രത്തിൽ രാവിലെ തന്നെ ആഭരണങ്ങൾ ഉണ്ടാക്കാൻ തുടങ്ങും.
സ്ത്രീകൾ എന്ന നിലയിൽ ജീവിതമാർഗമായി ആശ്രയിക്കുന്നത് ആഭരണം ഉണ്ടാക്കലാണ്. സാംമ്പുരു സംസ്കാരം അനുസരിച്ചു പുരുഷന്മാരാണ് ഭക്ഷണത്തിനുള്ള വക കണ്ടുപിടിക്കുന്നത്. ചുവന്ന മാല പോലുള്ളത് ധരിച്ചാൽ സാംബുരു സംസ്കാരം അനുസരിച്ചു വിവാഹം ചെയ്യാത്തവരാണ്. ഒരുപാട് നിറങ്ങളുള്ള വലിയ മാല മാത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ അവൾ വീവാഹിതയാണ്. എന്നാൽ മോജോ ഗ്രാമത്തിൽ വിവിഹാഹിതരായ സ്ത്രീകളും ഭംഗിക്ക് വേണ്ടി ചുവന്ന മാല ധരിക്കാറുണ്ട്.
മോജോ ഗ്രാമത്തിന്റെ സംസ്കാരവും അവിടുത്തെ കാഴ്ചകളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കു.
