മനോഹരമായ ദൃശ്യങ്ങൾ വിരുന്നൊരുക്കിയ അതിലുപരി എവിടേക്ക് തിരിഞ്ഞാലും കൗതുകമുണർത്തുന്ന വ്യൂ പോയിന്റുകളാണ് ഊട്ടിയിലെ കിണ്ണക്കോരൈയിലുള്ളത്. ഊട്ടി നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് കിണ്ണക്കോരൈ. അത്പോലെ കോയമ്പത്തൂർ ഭഗത് നിന്ന് 135 കിലോമീറ്റർ ദൂരവും കിണ്ണക്കോരൈയിലേക്കുണ്ട്. അട്ടപ്പാടി മുള്ളി മാഞ്ഞൂർ വഴിയാണ് അധികപേരും കിണ്ണക്കോരൈയിലേക്ക് യാത്ര ചെയ്യുന്നത്. കുന്നൂർ കൊലക്കൊമ്പെ വഴി മഞ്ചകൊമ്പെ വഴിയും കിണ്ണക്കോരൈയിലേക്ക് എത്തിച്ചേരാം.
കൂടുതൽ മനോഹാരിത നിറഞ്ഞ വഴിയാണ് രണ്ടാമത് പറഞ്ഞ വഴി. വഴികളിൽ ആനകളുടെ ശല്യമുള്ളതിനാൽ പരമാവധി പകൽസമയങ്ങളിൽ എത്തിച്ചേരാൻ ശ്രമിക്കുക. മാത്രവുമല്ല രാത്രി കാലങ്ങളിൽ താമസൗകര്യം ഇല്ലാത്ത നാടായതിനാൽ വളരെ മുൻകരുതലോടെ കൂടെ വേണം യാത്ര ചെയ്യാൻ. കിണ്ണക്കോരൈയിലെ ഏകദേശവും തേയില കൃഷി ആയതിനാലും പച്ചപ്പിന്റെ മനോഹാരിത വളരെയധികം എടുത്തു കാണിക്കുന്നുണ്ട്.
അത്പോലെ തേയില കൂട്ടുകാരനായി ഓറഞ്ച് മരങ്ങളും കാണാൻ സാധിക്കും. പ്രകൃതിയുടെ തണുപ്പിൽ വളരെ ആർത്തുല്ലസിച്ചാണ് ഓറഞ്ചിന്റെ വളർച്ച. മാത്രവുമല്ല വളരെയധികം സ്വാദ് നിറഞ്ഞ ഒന്നാണ് കിണ്ണക്കോരൈയിലെ ഓറഞ്ചുകൾക്ക്. അത്പോലെ ചുവന്നു കണ്ടാൽ തന്നെ കൊതിയൂറുന്ന പേരക്കകളും ലഭ്യമാണ്. സ്വാതന്ത്ര്യത്തിനു മുൻപ് കുറ്റവാളികളെ കൊണ്ടിടുന്ന തുറന്ന ജയിലാണ് കിണ്ണക്കോരൈയിലുള്ളത്. ഒരു കാലത്തു ജയിൽ തോട്ടങ്ങൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
ഈ നാട്ടിലെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ ഏകാദശം അഞ്ചു വയസ്സുവരെ കുട്ടികളുടെ കാലിൽ ചെരുപ്പ് ഇടീപ്പിക്കില്ല. കാരണം പറയുന്നത് കാലിലെ രക്തയോട്ടം നന്നായി നടക്കുന്നതിനു ചെരിപ്പില്ലാതെ നടക്കണമെന്നാണ്. ഇവിടുത്തെ വീടുകൾക്ക് ഒരേ ആകൃതിയും നിറവുമായിരിക്കും. കിണ്ണക്കോരൈ നാടിൻറെ മനോഹരമായ ദൃശ്യങ്ങൾ അനുഭവിക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കു
