റാസൽ ഖൈമയിലെ വലിയ കൊട്ടാരവും അതിനുള്ളിലെ ജിന്ന് വിശേഷങ്ങളും കേൾക്കേണ്ട ഒന്ന് തന്നെയാണ്. അല്ലെങ്കിലും ജിന്നുകളുടെ പറുദീസയായി അറിയപ്പെടുന്ന ഇടമാണ് റാസൽ ഖൈമ. മലയാളിക്കിടയിൽ തന്നെ ഒരുപാട് കെട്ടുകഥകളും ഈ ജിന്ന് വീടിനെ കുറിച്ച് പറയപ്പെടാറുണ്ട്. അതിനേക്കാൾ ഏറെ കൗതുകം ജിന്ന് വീട് ടൂറിസം ആക്കി എന്നുള്ളതാണ്. ഈ പാലസിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ മക്കയിൽ ഉപയോഗിച്ചിരിക്കുന്ന മാർബിളുകളാണ് ഈ കൊട്ടാരത്തിനും ഉപയോഗിച്ചിരിക്കുന്നത്.
അതേപോലെ ഈ കൊട്ടാരം നിർമിച്ച വ്യക്തി ആകെ രണ്ടു കൊട്ടാരം മാത്രമേ നിർമിച്ചിട്ടുള്ളു. ഒന്ന് ഇറാൻ രാജാവിന്റെ കൊട്ടാരവും അത്പോലെ ജിന്ന് കൊട്ടാരത്തിനും മാത്രം. ഒരുപാട് കഥകളും പ്രചരിക്കുന്നുണ്ട്. ഒരു മലയാളി വാടകയ്ക്ക് താമസിക്കുകയും അവസാനം മാനസിക നില തെറ്റുകയും ചെയ്തു എന്നിങ്ങനെ. കയറുമ്പോൾ തന്നെ വലിയൊരു അകത്തളത്തിലേക്കാണ് പ്രവേശിക്കുന്നത്. മനോഹരവും അത്പോലെ വിലപിടിപ്പുള്ള ഗ്ലാസ്സുകൾ കൊണ്ടുള്ള നിർമ്മിതിയാണ് ഉൾഭാഗത്ത്.
ഏകദേശം എഴുപത് ദിർഹം നൽകിയാൽ മാത്രമേ കൊട്ടാരത്തിലേക്കു പ്രവേശിക്കാൻ സാധിക്കുകയുള്ളു. നാലു ഫ്ലോറുകൾ അടങ്ങുന്ന കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒന്നാണ് ജിന്ന് കൊട്ടാരം. എല്ലാ റൂമിനും ഒരേപോലുള്ള ചിത്ര പണികളും ടൈൽസ് ആയതിനാൽ ആകെ സംശയമാകും. പാലസിന്റെ മുകളിൽ നിന്ന് നോക്കിയാൽ മനോഹരമായ മുൻവശവും അത്പോലെ റാസൽഖൈമയുടെ കാഴ്ചയും ജിന്ന് കൊട്ടാരത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കും.
കൊട്ടാരത്തിന്റെ ഉടമ പെയിന്റിങിനോട് അതിയായ താല്പര്യം ഉണ്ടാവുകയും കൊട്ടാരത്തിന്റെ എല്ലാ കോണിലും പെയിന്റിംഗ് വെക്കുകയും ചെയ്തു. പക്ഷെ തന്റെ കുടുംബക്കാർക്ക് ഇഷ്ടപെടാതിരിക്കുകയും അതിനെ തുടർന്ന് പ്രശ്നമുണ്ടാവുകയും തുടർന്ന് കൊട്ടാരം പൂട്ടുകയും ചെയ്തു. ലോകത്ത്തിന്റെ പല ഭാഗത്ത് നിന്നുള്ള ആളുകൾ വന്നിട്ടാണ് ഈ കൊട്ടാരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇപ്പോഴും പലരുടെയും പേടി സ്വപ്നമാണ് ജിന്ന് കൊട്ടാരം.
ജിന്ന് കൊട്ടാരത്തിലെ കാഴ്ചകളും വിശേഷങ്ങളും കാണാൻ താല്പര്യമുള്ളവർ താഴെയുള്ള വീഡിയോ കാണുക.
