മൂന്നാറിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും അഭിലഷണീയമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് മൂന്നാർ. പശ്ചിമഘട്ടത്തിൽ ആറായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്റ്റേഷൻ ജീവിതത്തിന്റെ നാനാതുറകളിൽ നിന്ന് വരുന്നവർക്ക് യഥാർത്ഥ പറുദീസയാണ്. കുന്നുകളും പർവതങ്ങളും നിത്യഹരിത തോട്ടങ്ങളും നിറഞ്ഞ പച്ചപ്പ് വിരിച്ച മൂന്നാർ മികച്ച അവധിക്കാല കേന്ദ്രമാക്കിമാറ്റുന്നു. മൂന്നാർ യാത്രകൾ കൂടുതൽ കൗതുകകരവും ആനന്ദകരവുമാക്കാനുള്ള മൂന്നാറിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ പരിചയപ്പെടാം.

മൂന്നാറിൽ സന്ദർശിക്കാൻ അതിശയിപ്പിക്കുന്ന സ്ഥലങ്ങൾ തിരയുമ്പോൾ എക്കോ പോയിന്റിൽ പോകാൻ മറക്കരുത്. ഹിൽസ്റ്റേഷനിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയാണ് എക്കോ പോയിന്റ സ്ഥിതി ചെയ്യുന്നത്. മൂന്നാറിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ അറിയപ്പെടുന്ന ഇടമാണ് എക്കോ പോയിന്റ. ആകർഷകമായ സൗന്ദര്യത്തിനു പുറമെ സന്ദർശകർക്ക് എക്കോ രൂപീകരണത്തിന്റെ സ്വാഭാവിക പ്രതിഭാസവും ആസ്വദിക്കാം.

മൂന്നാറിലെ വട്ടവട റോഡിൽ യാത്ര ചെയ്താൽ എത്തിച്ചേരുന്ന മുന്നാറിലെ മനോഹരമായ ഇടമാണ് മാട്ടുപ്പെട്ടി ഡാം. ഉയർന്ന കുന്നുകൾക്കും പർവതങ്ങൾക്കുമിടയിൽ സ്ഥിതിചെയ്യുന്ന മാട്ടുപ്പെട്ടി ഡാമിലേക്ക് നിരവധി സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. മാത്രവുമല്ല ഈ സ്ഥലത്തിലെ പ്രാഥമിക ജലവൈധ്യുധിയുടെ ഉറവിടം കൂടിയാണ് മാട്ടുപ്പെട്ടി ഡാം. ഈ അണക്കെട്ടിന് ചുറ്റിനുമുള്ള ജലലഭ്യത കാരണം ചുറ്റും സസ്യ ജന്തുജാലകങ്ങളുടെ വിശാലമായ ശ്രേണി തന്നെ വളരുന്നുണ്ട്. കാഴ്ചകളാൽ സമ്പന്നമായ ബോട്ട്യാത്രയും ആസ്വദിക്കാം. രാവിലെ ഒൻപത് മണിമുതൽ അഞ്ചു മണി വരെയാണ് പ്രവർത്തനസമയം.

കേരളത്തിലെ പഴത്തോട്ടമെന്നു അറിയപ്പെടുന്ന സ്ഥലമാണ് ഇടുക്കിയിലെ മുന്നാറിനടുത്തുള്ള ഫാമാണ് കാന്തല്ലൂർ. മൂന്നാറിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ സഞ്ചരിച്ചാൽ കാന്തല്ലൂരിലെത്താം. കേരളത്തിൽ വരുന്ന സഞ്ചാരികൾക്ക് മനം കവരുന്ന കാഴ്ചകളുമായി ഒരുങ്ങിയിരിക്കുന്ന ഒരിടം. സഞ്ചാരികൾക്ക് വിളഞ്ഞു പാകമായ ആപ്പിൾ ഓറഞ്ച് മൾബറി സ്ട്രൗബെറി തുടങ്ങി ഒട്ടനവധി ഭലങ്ങൾ ഇവിടെ നിന്ന് രുചിച്ചു ആസ്വദിക്കാവുന്നതാണ്.

മുന്നാറിലെ മനം കവരുന്ന കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെയുള്ള വീഡിയോ കാണുക

Leave a Reply