ഇരുട്ട് നിറഞ്ഞ തുരങ്കങ്ങളുള്ള ഗുഹ വീട്

ഒരു ദിവസമെങ്കിലും കൂരാകൂരിരുട്ട് നിറഞ്ഞ ഗുഹയിൽ താമസിച്ചിട്ടുണ്ടോ. ഗുഹയിൽ താമസിക്കാൻ പേടിയില്ലാത്തവർക്കായി മനോഹരമായ ഗുഹയുണ്ട് വേറെ എവിടെയുമില്ല കോഴിക്കോടും വയനാടും കൂട്ടി മുട്ടുന്നിടത്ത് വെച്ച് ഏകദേശം ബാലുശ്ശേരി കൂരാച്ചുണ്ട് കരികണ്ടൻ എന്ന പ്രദേശത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. അതി മനോഹരമായി ഗുഹ താമസസൗകര്യത്തോടെ നിർമിച്ചിരിക്കുന്നത് റോമിയോ എന്ന വ്യക്തിയാണ്. ഫം ടൂറിസമായാണ് റോമിയോ നടത്തികൊണ്ട് പോകുന്നത്.

ചരിഞ്ഞു കിടക്കുന്ന പ്രദേശത്തെ വളരെ ഉപകാരപടുന്ന രൂപത്തിൽ നിർമിച്ചതിൽ റോമിയോ യുടെ കാരങ്ങൾ നന്നായി അധ്വാനിച്ചിട്ടുണ്ട്. സാധാരണയായി ഒരു ഗുഹയിൽ കയറുമ്പോൾ ഉണ്ടാകുന്ന തണുപ്പും ശുദ്ധമായ വായുവും നന്നായി അനുഭവപ്പെടുന്നതായി അറിയാൻ സാധിക്കും. വലിയൊരു പറമ്പ് ഗുഹ പോലെ നിർമിച്ചു അതിനുള്ളിൽ ഒരു വീടിനു ആവിശ്യമായ സംവിധാനങ്ങൾ നിലനിർത്തിയിരിക്കുകയാണ് റോമിയോ. കയറി കുറച്ചു ഉള്ളിലേക്കു പോകുമ്പോൾ തന്നെ ഒരു വശത്തായി ബാത്രൂം സൗകര്യം സജ്ജമാണ്.

അത്പോലെ വിസ്താരമുള്ള ബെഡ്‌റൂമും ഒരു വശത്തായി ബാത്ത്ടബ്ബും ഒരുക്കിയിട്ടുണ്ട്. അത്പോലെ വസ്ത്രങ്ങൾ അലക്കാനായി കല്ല് കൊണ്ടുള്ള മനോഹരമായ നിർമിതിയും കാണാൻ സാധിക്കും. മാത്രവുമല്ല എക്സ്ഹോസ്റ്റ് ആയി വർക്ക് ചെയ്യുന്ന എസിയും ഉള്ളിലായി കാണാൻ സാധിക്കും. ഗുഹ വീട് ഏകദേശം 600 ചതുരശ്ര വിസ്തീർണമായാണ് കണക്കാക്കുന്നത്. എന്നാൽ ബെഡ്‌റൂം കഴിഞ്ഞിട്ടുള്ള വാതിലുകൾ കടന്നു പോകുമ്പോഴാണ് സഞ്ചാരികളെ കൂടുതൽ വിസ്‌മയിപ്പിക്കുന്നത്.

കൈപ്പണിയും അത്പോലെ ആയുധങ്ങൾ കൊണ്ട് തുരന്നുണ്ടാക്കിയ ഗുഹയിലേക്കാണ് ബെഡ്‌റൂമിൽ നിന്നും പ്രവേശിക്കുന്നത്. ശക്തമായ ഇരുട്ട് ഗുഹയാണ് കാത്തിരിക്കുന്നത്. ഏകദേശം ഒരു മാസം എടുത്താണ് ചെറിയ തുരങ്കം പോലുള്ള ഗുഹ വഴിയുണ്ടാക്കിയത്. തുരങ്കത്തിന്റെ അവസാനത്തിൽ ചെറിയൊരു രഹസ്യ തുരങ്കമുണ്ട്. അതുവഴി സംസാരിച്ചാൽ ഗുഹയുടെ ഉൾഭാഗത്തുള്ള ബെഡ്‌റൂമിൽ കേൾക്കാൻ സാധിക്കും. ഈ ഗുഹയുടെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാൻ താഴെയുള്ള വിഡീയോ കാണുക.

Leave a Reply