അമേരിക്കൻ പ്രസിഡന്റിന്റെ വസതി കണ്ടിട്ടുണ്ടോ

അമേരിക്കാൻ പ്രസിഡന്റിന്റെ വസതി ഏതാണെന്ന് അറിയാമോ? അത്പോലെ വസതിയുടെ പ്രത്യേകതയെ കുറിച്ചും അറിയാമോ? അമേരിക്കയുടെ തലസ്ഥാനവും അതിലുപരി പല തന്ത്രപ്രധാന മീറ്റിംഗ് നടത്തുന്ന വാഷിങ്ങ്ടങ് ഡി സി യിലെ വൈറ്റ് ഹോസിലാണ് ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വസിക്കുന്നത്. വാസിങ്ടണിൽ ഏറ്റവും പ്രധാനമ അർഹിക്കുന്ന ഇടം കൂടിയാണ് പെൻസിൽവാനിയ നോർത്തുവെസ്റ്റ് അവന്യൂയിലാണ് വൈറ്റ് ഹോസ് സ്ഥിതി ചെയുന്നത്.

ഏറ്റവും കൗതുകം നിറക്കുന്നത് പെൻസിൽവാനിയിലെ ഒരു പാർക്കിലാണ് പ്രസിഡന്റ് താമസിക്കുന്നത് എന്ന് പറഞ്ഞാൽ വിശ്വസിച്ചേ പറ്റു. പ്രെസിഡെന്റ്സ് പാർക്ക് എന്നറിയപ്പെടുന്ന 86 ഏക്കറിൽ വിശാലമായി കിടക്കുന്ന ഉദ്യാനത്തിന്റെ നടുവിലാണ് താമസം. മാത്രവുമല്ല അമേരിക്കയിൽ ഏറ്റവുമധികം സുരക്ഷാക്രമീകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ഇടം കൂടിയാണ് വാഷിങ്ടണിലെ പെൻസിൽവാനിയിലാണ്. കോറോണ വരുന്നതിനു മുമ്പ് ലക്ഷകണക്കിന് ആളുകളാണ് സന്ദർശകരായിട്ടുള്ളത്.

3200ഓളം സ്പെഷ്യൽ ഏജന്റുമാരും അത്പോലെ 1200 യൂണിഫോം ധാരികളായ പോലീസുകാരെയുമാണ് സുരക്ഷക്ക് വേണ്ടി ഏർപെടുത്തിയിരിക്കുന്നത്. എന്നാൽ പ്രസിഡന്റ്ഷ്യൽ പാർക്കിൽ സന്ദർശിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ അടയാളമായാണ് വാഷിങ്ടണിലെ അറിയപ്പടുന്നത്. ഹാലോവീൻ പോലുള്ള മിക്ക വിശേഷങ്ങളും ഈ പാർക്കിൽ ആഘോഷിക്കുന്നുണ്ട്. ഉദ്യാനത്തിൽ നിന്നുള്ള മനോഹരമായ കാഴ്ച എന്നത് പ്രൗഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന വൈറ്റ് ഹോസ് തന്നെയാണ്.

132 റൂമുകളും 35 ബാത്റൂമുകളും ആറ് എലവേറ്ററുകൾ അടങ്ങുന്ന ഒരു വലിയ കൊട്ടാരം തന്നെയാണ് വൈറ്റ് ഹോസ്. 400 മില്യൺ ഡോളറാണ് ഈ വൈറ്റ് ഹോസ് അടങ്ങുന്ന ഉദ്യാനത്തിന് വില കൽപ്പിക്കുന്നത്. ജെയിംസ് ആദം എന്ന അമേരിക്കയിലെ രണ്ടാമത്തെ പ്രെസിൻഡന്റാണ്‌ ആദ്യമായി വൈറ്റ് ഹോസിൽ താമസം തുടങ്ങിയത്. എന്നാൽ ഏറ്റവും കൗതുകമായി കാര്യം പുതിയ പ്രസിഡന്റ് അധികാരമേറ്റാൽ അഞ്ചു മണിക്കൂറിനുള്ളിൽ മുൻ പ്രസിഡന്റിന്റെ സാധങ്ങൾ മാറ്റി പുതിയ പ്രസിഡന്റിന് സാധങ്ങൾ വെക്കാനുള്ള സമയം.

Leave a Reply