മണാലിയിലെ മലയാളികളുടെ ജിന്ന്

സഞ്ചാരികൾ ഏറെ ഇഷ്ടപെടുന്ന മണാലിയുടെ ജിന്നിന്റെ അത്ഭുതങ്ങൾ കാണണമെങ്കിൽ മണാലിയിൽ തന്നെ വരണം. സമുദ്രനിരപ്പിൽ നിന്ന് 2050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സഞ്ചാരികളുടെ പറുദീസയിലാണ് ജിന്നിന്റെ വിളയാട്ടം. ചൂടിൽ നിന്ന് ഓടിയൊളിക്കാൻ വെടിയുള്ള മനോഹരമായ ഇടമാണ് മണാലി. സാഹസികർക്ക് യാത്ര ചെയ്യാൻ ലെ, ലഡാക്കിന്റെയും പടികളാണ് മണാലി. എന്നാൽ മണലിയുടെ തിരക്കിൽ നിന്നെല്ലാം മാറി മണാലിയുടെ സ്വർഗത്തിലാണ് ജിന്നിന്റെ താമസം.

കോഴിക്കോട് കടലും കായലും കൂടിച്ചേരുന്ന കടലുണ്ടിയിലാണ് ജിന്നിന്റെ ജനനം. എന്നാൽ ജിന്നിന്റെ യഥാർത്ഥ നാമം ഡോക്ടർ ബാബ്സാഗർ എന്നാണ്. സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് മെഡിസിനിൽ ബിരുദം നേടി. മനസ്സിന്റെ ഉള്ളിൽ നിന്നുള്ള യാത്രികനും കർഷകനും മെഡിസിനിൽ ഒതുങ്ങാൻ വിസമ്മതിച്ചു. ഏഴു കൊല്ലമായി മണാലിയിലെ ജിന്ന് മണാലിയിൽ തന്നെയുണ്ട്. സഞ്ചാരികൾക്ക് വഴികാട്ടിയായി അഭയമായി ഇപ്പോഴും മണാലിയിൽ വസിക്കുന്നു.

മണാലിയിലേക്ക് പോകുന്ന മലയാളികളുടെ ഒരു കേന്ദ്ര കൂടിയാണ് ജിന്നിന്റെ കൊട്ടാരം. ബാവുക്കയുടെ കൊട്ടാരത്തിലേക്ക് കയറി വരുന്നവരോട് അഞ്ചു മിനുട്ട് സംസാരിക്കില്ല കാരണം കേറി വരുന്ന സമയം നല്ല കിതച്ചു കൊണ്ടായിരിക്കും വരുന്നത്. ബാവുക്ക പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ലഡാക് സ്വപ്നം കാണാൻ തുടങ്ങിയത്. ബാംഗ്ലൂരിൽ പ്രീ ഡിഗ്രി പഠിക്കുമ്പോഴാണ് ആർ എക്സ് ഹൺഡ്രഡ് ബൈക്കുമായി മണാലിയിലേക്ക് പോകുന്നത്.

ആക്കാലത്ത് കൂട്ടുകാരോട് ചോദിക്കുമ്പോഴെല്ലാം ബൈക്ക് യാത്രകളോട് വിസ്സമ്മതമായിരുന്നു. ആ കാലത്തു ചോദിക്കാൻ ആരുമില്ല ഒറ്റക്ക് ഒരു മാപ്പ് വേടിക്കുകയും യാത്ര തുടങ്ങുകയും ചെയ്തത്. ഒരുപാട് വിദേശികൾ വരുമായിരുന്നു ലെ ലഡാക്ക് കാണാൻ എന്നാൽ ഇന്ത്യയിലുള്ളവർ അറിഞ്ഞു തുടങ്ങിയിട്ടില്ല മണാലിയിലെ അത്ഭുത കാഴ്ചകളെ കുറിച്. ബാബുഷ്‌ക എന്ന റെസ്റ്ററന്റ് തുടങ്ങുകയും ചെയ്തു. രാജു ഭായിൽ നിന്ന് പാട്ടത്തിനു എടുത്ത തോട്ടം അവസാനം ബാവുക്കയുടെ കരങ്ങളിൽ എത്തിച്ചേരുകയും മണാലിയിൽ ഒരു ഇടം കൂടി ബാവുക്കകയ്ക് സ്വന്തമായി.

Leave a Reply