കേരളത്തിൽ ഭൂഉടമകളായി ജീവിക്കുമ്പോൾ ചന്ദ്രയാനിൽ 10 ഏക്കർ ഭൂമി മേടിച്ച ഒരു പ്രവാസി മലയാളിയെ കുറിച്ച് പറഞ്ഞാൽ വിശ്വസിക്കേണ്ടതുണ്ട് . വേറെ ആരുമല്ല കേരളത്തിലെ കാസർഗോഡ് സ്വദേശി മേലത്ത് മണികണ്ഠന്റെ പേരിലാണ് 10 ഏക്കർ ഭൂമി ചന്ദ്രയാനിൽ ഉള്ളത്. മണിയുടെ പക്കൽ നിന്ന് ചന്ദ്രയാനിലെ സ്ഥലം മേടിക്കാൻ നിരവധി ആളുകളാണ് സമീപിക്കുന്നത്. എന്നാൽ എല്ലാവരുടെയും സംശയമാണ് സ്വന്തം പേരിലുള്ള ഈ സ്ഥലം എന്നെങ്കിലും കാണാൻ പറ്റുമോ. 10 ഏക്കർ ഭൂമി കൊണ്ട് എന്നത് ചെയ്യാനാണ്?
ചന്ദ്രനിൽ സ്ഥലം വാങ്ങിച്ച ആദ്യമലയാളി എന്ന സ്ഥാനവും മണികണ്ഠനാണ്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ അധീനതയിൽ പെട്ട പ്ലോട്ടാണ് 053/054 എന്ന പ്ലോട്ടാണ് മണികണ്ഠനു സ്വന്തം. അക്ഷാംശം 19 ഡിഗ്രി വടക്കും രേഖാംശം 32 ഡിഗ്രി പടിഞ്ഞാറുമായി ചതുരാകൃതിയിലുള്ള സ്ഥലം കോർട്ടന്റെ ചാർളി എന്ന പേരിലാണ് അറിയപ്പെടുന്നത്. 2008 മെയ് മുപ്പത്തിനാണ് ഇംഗ്ലണ്ടിലെ ലൂണാർ അംബാസിഡർ ഫ്രാൻസിസ് പി വില്യംസിൽ നിന്ന് നീലേശ്വരം സ്വദേശി മണികണ്ഠൻ മേടിക്കുന്നത്.
ദുബായിലെ ബിസിനസ് സുഹൃത്തായ ഡെന്നിസ് ഹോപ്പ് മുഖേനയാണ് ചാന്ദ്രമണ്ഡലത്തിലേക്ക് അധിനിവേശത്തിന്റെ വഴി തുറന്നു കൊടുത്തത്. ഭൂമിയിൽ ഉള്ളത് പോലെ 23 മൂലകങ്ങൾ മണികണ്ഠൻ മേടിച്ച സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. സിങ്ക് കോപ്പർ മഗ്നീഷ്യം സൾഫർ എന്നിങ്ങനെ മൂലകങ്ങൾ ഉൾപ്പടെ അവിടെ ഉണ്ട്. ഇതിന്റെയെല്ലാം അവകാശം അവകാശപത്രത്തിൽ ലഭിച്ചിട്ടുണ്ട്. ചന്ദ്രനിലേക്കുള്ള വിക്ഷേപണ തുക കണ്ടെത്തുന്നതിന് വേണ്ടിയാണു ഇത്തരത്തിൽ സ്ഥലമാണ് നാസ വിൽക്കുന്നത്.
പത്തുലക്ഷം രൂപ നൽകിയാണ് സുഹൃത്തു സമ്മാനമായി നൽകിയതാണ് ചന്ദ്രനിലെ സ്ഥലം. ചന്ദ്രനിൽ മനുഷ്യൻ ആദ്യം ഇറങ്ങിയ സ്ഥലം വളെരെ വില കൂടിയതാണ് . അത്കൊണ്ടാണ് പടിഞ്ഞാറു ഭാഗത്തായി സ്ഥലം മേടിച്ചത്. സ്ഥലത്തിന്റെ ആധാരവും ഉടമസ്ഥവകാശ സർട്ടിഫിക്കറ്റുകൾ മണികണ്ഠന്റെ പക്കലുണ്ട്. പത്തു ഏക്കർ സ്ഥലം പ്ലോട്ടുകളായി തിരിച്ചു വിൽക്കാനും ഉടമസ്ഥവകാശം നൽകാനും മണികണ്ഠനു അധികാരമുണ്ട്. നാസയിൽ കൈമാറ്റ ഉടമ്പടി രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
