സലാഹുദ്ദീന്‍ ദുബായില്‍ നിന്നെത്തിയത് വിമാനത്തില്‍ ഒറ്റയ്ക്ക്

ഒരാൾക്ക് വേണ്ടി വിമാനം പറക്കുക ആരുകേട്ടാലും വിചാരിക്കും പൊങ്ങച്ചം പറയുകയാണെന്ന്. എന്നാൽ കുറച്ചു ദിവസങ്ങൾക് മുമ്പു നമ്മുടെ കേരളത്തിലെ കൂട്ടുകാരൻ ഒരു വിമാനത്തിൽ ഒറ്റക്ക് ആസ്വദിച്ചു വന്നു. അതെല്ലാം പോട്ടെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ വി ഐ പി പരിഗണനയും. ചേറൂരിലെ സ്വദേശിയായ സ്വലാഹുദ്ധീനാണ് ഈ ഭാഗ്യം കത്ത് കിടന്നത്. പത്തുകാശുണ്ടായിട്ട് വേണം വിമാനം വിളിച്ചു വരാൻ എന്ന് തമാശക്കൊക്കെ പറയുന്നവരാണ് നമ്മൾ.

നമ്മൾ പറയുന്ന തമാശയാണ് ചേരൂർ സ്വദേശി യാഥാർഥ്യമാക്കിയിരിക്കുന്നത്. ഒറ്റക് അരമണിക്കൂർ യാത്ര ആരായാലും കൊതിച്ചുപോകുന്നതാണ്. അബുദാബി അഡ്‌നോക്കിൽ ജോലി ചെയ്യുന്ന സ്വലാഹുദ്ധീൻ ദുബായ് വിമാനത്താവളത്തിൽ നിന്നണ് എയർ ഇന്ത്യ എക്സ്പ്രെസ്സിൽ കയറി കോഴിക്കോടിലേക്ക് യാത്ര തിരിച്ചത്. കയറിയതിനു ശേഷമാണ് അറിയുന്നത് മധുരയിൽ യാത്രക്കാരെ ഇറക്കിയിട്ട് മാത്രമേ കോഴിക്കോടിലേക്ക് പോകുകയുള്ളു എന്നറിഞ്ഞത്.

മധുരയിൽ നിന്ന് ഒറ്റക്കാണ് യാത്ര എന്നറിഞ്ഞപ്പോൾ ചെറിയ ഭയം ചേരൂർ സ്വദേശി സ്വലാഹുദ്ധീൻ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ആലോചിച്ചപ്പോൾ സന്തോഷത്തിനു അതിരില്ലായിരുന്നു. അതിനേക്കാൾ ഏറ്റവും കൗതുകം നിറച്ചത് കാലിക്കറ്റിൽ ഇറങ്ങിയതിനു ശേഷം യാത്രക്കാരെ കൊണ്ടുപോകാനുള്ള ബസ് വിമാനത്തിന്റെ അടുത്തേക്ക് വരികയും വിമാനത്തിൽ നിന്ന് സ്വലാഹുദ്ധീൻ മാത്രം വിമാനത്തിൽ നിന്ന് ഇറങ്ങി ബസ്സിൽ കയറുകയും ചെയ്തു.

എന്നാൽ ബസ് ഡ്രൈവർ അൽപനേരം കാത്തുകിടന്നു മറ്റുയാത്രക്കാർ കയറാൻ വേണ്ടി അപ്പോഴാണ് സ്വലാഹുദ്ധീൻ പറയുന്നത് ഞാൻ മാത്രമേ വിമാനത്തിൽ ഉണ്ടായിരുന്നുള്ളു വേറെ ആരും വരാനില്ല എന്ന്. അപ്പോൾ തിരിച്ചൊരു ചോദ്യം നീ എന്താ വിമാനം വിളിച്ചു വന്നതാണോ. അതുകേട്ടു പുളകിതനായി ഇരിക്കുകയാണ് സ്വലാഹുദ്ധീൻ എന്ന ചെറുപ്പക്കാരൻ. കഴിഞ്ഞില്ല കോവിഡിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും എയർപോട്ടിന്റെ ഹാളിൽ നടക്കുന്നുണ്ട് അപ്പോഴും സ്വലാഹുദ്ധീൻ പതിവ് പല്ലവി ആവർത്തിച്ചു ഞാൻ മാത്രം.

Leave a Reply