ലോണാവാലയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പതിനാലാമത്തെ വെള്ളച്ചാട്ടമാണ് കുനെ വെള്ളച്ചാട്ടം. സഹയാദ്രി പർവതങ്ങളുടെ പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന മൂന്ന് തട്ടുകളായുള്ള വെള്ളച്ചാട്ടമാണ് കുനെ വെള്ളച്ചാട്ടം. മാത്രവുമല്ല കുനെ വെള്ളച്ചാട്ടത്തിന്റെ മായാലോകം തന്നെ കൊതി തീരുന്നത് വരെ കണ്ടിരിക്കാം. പച്ചപ്പ് കൊണ്ട് പുതച്ചു കിടക്കുന്ന മനോഹരമായ ദൃശ്യവിരുന്നു സഞ്ചാരികൾക്ക് ഒരുക്കി കൊടുക്കുന്നു.
ഖണ്ടാല റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കിലോമീറ്റർ അകലെയും ലോണാവാല റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.5 കിലോമീറ്ററും മുംബൈയിൽ നിന്ന് 94 കിലോമീറ്ററും പൂനെയിൽ നിന്ന് 70 കിലോമീറ്ററുമാണ് കുനെ വെള്ളച്ചാട്ടം. മഹാരാഷ്ട്ര സന്ദർശിക്കുന്നവർക്ക് മറക്കാതെ കണ്ടിരിക്കേണ്ട ഇടം കൂടിയാണ് കുനെ വെള്ളച്ചാട്ടം. പ്രശസ്ത സഹ്യാദ്രി പർവതനിരകളുടെ പശ്ചാത്തലത്തിൽ 622 മീറ്റർ ഉയരത്തിലാണ് കുനെ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
മഴക്കാലത്താണ് കുനെ വെള്ളച്ചാട്ടം വലിയ തോതിൽ താഴേക്ക് ഒഴുകുകയും വിനോദ സഞ്ചാരികളെ വളരെയധികം ആകർഷിപ്പിക്കുകയും ആനന്ദം കൊള്ളിക്കുന്നതാണ്. താഴ്‌വരയിലൂടെ ഒഴുകുന്ന ജലം മഴക്കാലം കഴിഞ്ഞാലും കവിഞ്ഞൊഴുകുന്നതായി കാണാൻ സാധിക്കും. പള്ളിയിൽ നിന്ന് കുനെ വെള്ളച്ചാട്ടത്തിൽ എത്താൻ കുറച്ച് ദൂരം മാത്രമേ എടുക്കൂ. പഴയ മുംബൈ-പൂനെ ഹൈവേയിലാണ് വെള്ളച്ചാട്ടം.
എന്നാൽ ഏറ്റവും സങ്കടകരമായ ഒന്ന് കുനെ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന റോഡ് ഒരു സ്വകാര്യ സ്വത്താണ്. അതിനാൽ, വെള്ളച്ചാട്ടം സന്ദർശിക്കാൻ സന്ദർശകരെ അനുവദിക്കുന്നില്ല.അടിത്തട്ടിൽ കടകളില്ലാത്തതിനാൽ കുപ്പിവെള്ളം പതിവായി ഉപയോഗിക്കാവുന്ന പാത്രങ്ങൾ കൊണ്ടുപോകുന്നത് ഏറ്റവും ഉചിതം. മഴക്കാലത്ത് യാത്ര ചെയ്യുകയാണെങ്കിൽ, തൊപ്പിയും , റെയിൻകോട്ടും നല്ല ക്ലൈംബിംഗ് ഷൂ ധരിക്കുന്നതാണ് നല്ലത്.
