തിങ്ങിയ കാടുകളിലൂടെ ഒരു ഓഫ് റോഡ് യാത്ര അതും നമ്മുടെ സ്വന്തം തലസ്ഥാന നഗരിയോട് ചേർന്ന് കിടക്കുന്ന കൊല്ലം ജില്ലയിൽ. റോസ്മല എന്ന് കേട്ടാൽ തന്നെ വണ്ടിപ്രാന്തന്മാർ തന്റെ വണ്ടിയുമായി അങ്ങോട്ടേക് പറക്കും. തെന്മല പോകുന്ന സഞ്ചാരികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരിടം തന്നെയാണ് റോസ്മല. തെന്മലയിൽ നിന്ന് ആര്യങ്കാവ് വഴി പോകുകയാണെങ്കിൽ പതിമൂന്നുകണ്ണറ പാലത്തിൽ കയറി മനോഹരമായ സെൽഫി പകർത്തി യാത്ര കെങ്കേമമാക്കാം.
റോഡിലൂടെ പോകുമ്പോൾ ആർച് രൂപത്തിൽ നിർമിച്ചിരിക്കുന്ന ഒരു റൈൽപാലമാണ് പതിമൂന്നുകണ്ണറ പാലം. അതുവഴി പോകുന്നവർ അതിൽ കേറാതെ പോകുന്നവരെ ചുരുക്കമാണ്. അത്പോലെ തെന്മലയിൽ നിന്ന് ശെന്തുരുണി വന്യജീവി കേന്ദ്രത്തിലേക്കും സഞ്ചരിക്കാം. റോസ്മല കയറുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടത് ഗ്രൗണ്ട് ക്ലീയറൻസ് ഇല്ലാത്ത വണ്ടിയാണെങ്കിൽ ആര്യങ്കാവിൽ നിന്ന് റോസ്മലയിലേക്ക് ജീപ്പിൽ പോകുന്നതായിരിക്കും ഏറ്റവും ഉചിതം.
അധിക വണ്ടികളും റോസ്മലയിലേക്ക് പ്രവേശിക്കുകയും ചെയ്യും. ആര്യങ്കാവിൽ നിന്ന് ഏകദേശം പതിനൊന്നു കിലോമീറ്റര് ദൂരമുണ്ട് റോസ്മലയുടെ ഉച്ചിയിൽ എത്തിച്ചേരാൻ. ഒന്നരമണിക്കൂർ യാത്രക്ക് ഏകദേശം ആയിരം രൂപ നിരക്ക് ജീപ്പ് ഓടിക്കുന്നവർ എഈടാക്കുന്നുണ്ട്ഈടാക്കുന്നുണ്ട്.റോസ്മലയിലെ വ്യൂ കാണുന്നതിനേക്കാൾ ഏറെ ആസ്വാദ്യകരം അങ്ങോട്ടേക്കുള്ള ഓഫ് റോഡ് യാത്ര തന്നെയാണ്. തിങ്ങിയ കാടുകളിലൂടെ കോൺക്രീറ്റ് പാതയിലൂടെയുള്ള സഞ്ചാരം.
അതുപോലെ തിങ്ങിയ കാടുകളിലൂടെ നിശബ്തമായി ഒഴുക്കുന്ന കാട്ടരുവികളും നമുക്ക് ആസ്വദിക്കാൻ സാധിക്കും. പ്രധാനമായും ശ്രദ്ധിക്കേണ്ടത് പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ കാടുകളിലേക് വലിച്ചെറിയുകയോ മറ്റു ദുരുപയോഗമോ ചെയ്യാൻ പാടില്ല. നല്ലപാതി രൂപ ടിക്കറ്റ് നിരക്കിൽ ഗവൺമെന്റിന്റെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് റോസ്മലയുടെ ദൃശ്യവിരുന്നു ആസ്വദിക്കാം. എപ്പോഴും ആനകൾ കടന്നുപോകുന്ന വഴികളും റോസ്മലയിലേക്കുള്ള വഴിയിൽ കാണാൻ സാധിക്കും.
പോകുന്ന വഴിയിലെ മറ്റൊരു കാഴ്ചയാണ് മഞ്ഞത്തേരിചപ്പാത് എന്ന സ്ഥലത്ത് എത്തിച്ചേരുമ്പോൾ റോഡിലൂടെ ഒഴുകിയിറങ്ങുന്ന ചെറിയ അരുവിയുണ്ട്. ഈ അരുവിയുടെ ലക്ഷ്യസ്ഥാനം കൊല്ലം ജില്ലയിലെ പാലരുവിയിലേക്കാണ്. റോസ്മലയിലേക്ക് ആര്യങ്കാവിൽ നിന്ന് രണ്ടു ബസ് മാത്രമാണ് പോകുന്നത്. അതിരാവിലെ ആറര മാണിക്കും വൈകുന്നേരം നാലുമണിക്കുമാണ് സമയക്രമം. പണ്ടുകാലങ്ങളിൽ റോസിമലയിൽ നിന്ന് ടൗണിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ നിരവധി താമസക്കാർ സ്ഥലം മാറിയിട്ടുണ്ട്.
