എറണാകുളം ജില്ലയിലെ പൂയംകുട്ടി മലയാളികളുടെ മനസ്സിൽ നിന്ന് വിട്ട് മാറാൻ സാധ്യത ഇല്ല.എന്നാൽ പൂയംകുട്ടി എന്ന് പറഞ്ഞാൽ അറിയാൻ സാധ്യത കുറവാണ്. പകരം പുലിമുരുകൻ എന്ന് പറഞ്ഞാൽ മനസ്സ്സിലേക്ക് ഓടിവരുന്ന ചിത്രം അത് തന്നെയാണ് പൂയംകുട്ടിയിലുള്ളത്. പൂയംകുട്ടിയിലേക്കുള്ള വഴിമദ്ധ്യേ തന്നെ സഞ്ചാരികളെ കുളിർമ കൊള്ളിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം വിനോദസഞ്ചാരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആദിവാസികളുടെ ആശാകേന്ദ്രമായതിനാൽ അവർക്ക് ഉപദ്രവം ഉണ്ടാക്കുന്ന കാര്യങ്ങൾ പരമാവധി ഒഴിവാക്കുക.

പുലിമുരുകൻ്റെ പുലിയൂറിനെ കുറിച്ച് ഹരിശങ്ക റിന്റെ യാത്ര അനുഭവം പങ്കുവെക്കുന്നു ..
സഞ്ചാരപ്രിയരായ സിനിമ പ്രേമികൾക്ക് എന്നും മലയാള സിനിമ മുതൽക്കൂട്ടയിരുന്നല്ലോ. മീശപ്പുലിമലയുടെയും ഗവിയുടെയുമൊക്കെ മനംമയക്കും സൗന്ദര്യം സിനിമയിലൂടെ കണ്ട് അതു തേടി പോയവരാണ് നമ്മൾ.അങ്ങനെ ഒരു സിനിമ മലയാളികൾക്ക് നൽകിയ ഒരു സ്‌ഥലം കേരളത്തിൽ ഉണ്ട്.നമ്മുടെ ലാലേട്ടന്റെ പുലിമുരുകൻ എന്ന സിനിമയിലെ ലൊക്കേഷൻ. അതെ നമ്മുടെ പൂയംകുട്ടി.

പൂയംകുട്ടിയില്‍ നിന്നും കിലോമീറ്ററുകളൾ അകലെ പീണ്ടിമേട് വനത്തിലാണ് പുലിമുരുകൻ ചിത്രത്തിന്റെചിത്രീകരണം നടന്നത് എറണാകുളം ജില്ലയിൽ കോത്തമംഗലം താലൂക്കിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് പൂയംകുട്ടി. പെരിയാറിന്റെ പോഷക നദിക്കരയിലാണ് പൂയംകുട്ടി സ്ഥിതി ചെയ്യുന്നത്. കെഎസ്‌ഇബിയുടെ ജലവൈദ്യുത പദ്ധതിക്ക് പൂയംകുട്ടി വനത്തിനുള്ളിൽ നിന്ന് 8 കിലോമീറ്റർ അകലെ ഉള്ള ഒരു വെള്ളച്ചാട്ടത്തിൽ ജലവൈദ്യുത നിലയം പണിയുന്നതിന് ഒരു പദ്ധതി1980ൽ രൂപകൽപ്പന ചെയ്തു.

ഇത് 1990 കളിൽ ഉപേക്ഷിച്ചു. ഇടുക്കി അണക്കെട്ടിന് സമാനമായ 1000 മെഗാവാട്ട് ശേഷി ഉണ്ടാക്കുന്നതിനായാണ് പദ്ധതി ആദ്യം രൂപകൽപ്പന ചെയ്തത്,പിന്നീട് 210 മെഗാവാട്ടായി മാറ്റി, ഇന്ത്യാ ഗവൺമെന്റിന്റെ പാരിസ്ഥിതിക, സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഉപേക്ഷിച്ചു.അങ്ങനെ എന്റെ യാത്ര രാവിലെ തന്നെ തുടങ്ങി നേരെ പൂയംകുട്ടി തന്നെ.മണികണ്ഡംചൽ കടന്നു വേണം യാത്ര തുടങ്ങാൻ.
സിനിമയിലെ ആദ്യ ഭാഗവും തുടങ്ങുന്നത് ഇവിടെ തന്നെ.സിനിമയിലെ ഒരു രംഗം ആണ് പെട്ടന്ന് ഓർമ്മ വന്നത് “ഇനി എങ്ങോട്ട് ആനയുടെ ശല്യം ഇല്ല പുലി മാത്രം”.

പുഴയിൽ നല്ല ഒഴുക്കിൽ വെള്ളം പോകുന്നത് കാണാൻ പറ്റും .തിരുച്ചു വരുന്ന വഴിക്ക് ഇറങ്ങാം എന്ന് കരുതി.അത് എല്ലാം ഓർത്ത് എന്റെ യാത്ര തുടർന്നു.പോകുന്ന വഴിയിൽ പല സ്ഥലങ്ങളിലും ഇലട്രിക് വേലിക്കെട്ടുകൾ ഉണ്ട് അപ്പോ അവിടെ ആന ഇറങ്ങുന്ന സ്ഥലം തന്നെ.റോഡിന്റെ അവസ്ഥ മോശം ആണ് എന്നാലും കുഴപ്പം ഇല്ല പണി നടക്കുന്നു.കുറെ പോയപ്പോൾ ഒരു കവല വന്നു അവിടെ നിന്നും വഴി രണ്ടായി പിരിഞ്ഞു എങ്ങോട്ട് പോകും എന്നായി ഞാൻ. അടുത്ത കടയിൽ അനോഷിച്ചു.

പോകുന്നത് കൊള്ളാം ആന ഇറങ്ങിയിട്ടുണ്ട് സൂക്ഷിച്ചു പോകുന്ന എന്നായി അവർ.അവരുടെ വാകും കേട്ട് ഞാൻ ഇടത്തോട്ട് ഉള്ള വഴി യാത്ര തുടങ്ങി. ടാർ അല്ല മെറ്റൽ ആണ്.പോകും തോറും ഉള്ളിൽ എവിടെയോ ഒരു ഭയം.എന്നാൽ ആനയെ കാണാൻ ഉള്ള ആഗ്രഹവും ഉള്ളിൽ ഉണ്ട് വളരെ പതുകെ ആണ് പോകുന്നത്.വഴിയിൽ ചെറിയ വീടുകൾ ഉണ്ട്.പോകുതോറും വഴി ചെറുതായി തുടങ്ങി.കുറെ കൂടെ പോയപ്പോൾ വഴി തീർന്നു.പിന്നെ മണ്ണ് റോഡ് ആയി കുറെ കൂടെ പോയപ്പോൾ ആന ചൂര് ലഭിക്കാൻ തുടങ്ങി എന്നിട്ടും കുറച്ചു കൂടെ പോയി.പോകും തോറും വഴി തിരെ വിജനം കൂടാതെ ഞാൻ ഒറ്റക്ക് ആണ്.അധികം റിസ്ക് എടുക്കാതെ കുറച്ചു കൂടെ പോയിട്ട് ഞാൻ വണ്ടി തിരിച്ചു.വരുന്ന വഴിക്ക് പല സ്ഥലങ്ങളിലും നിർത്തി ഫോട്ടോ എടുത്ത് ആണ് മടക്കം.

നേരെത്തെ വഴി ചോദിച്ച കവലയിൽ എത്തി ഇനി എങ്ങോട്ട് പോകാൻ പറ്റും എന്ന് അനോഷിച്ചു.ഇവിടെ ഒരു ആദിവാസി കോളനി ഉണ്ട് പക്ഷേ അങ്ങോട്ട് പോകാൻ പറ്റില്ല എന്ന് അവർ പറഞ്ഞു.പിന്നെ നേരെ മണികണ്ഡംചൽ ലഷ്യം ആക്കി യാത്ര തുടരുന്നു.സിനിമ കണ്ട നാൾ മുതൽ ഉള്ള ആഗ്രഹം ആയിരിന്നു അവിടെ നിന്നും ഒരു ഫോട്ടോ. വണ്ടിയുടെയും എന്റെയും ഫോട്ടോ ധാരളം ഫോട്ടോ എടുത്തു.പുഴയിൽ ഒന്ന് ഇറങ്ങി പെട്ടുന്നു തന്നെ തിരിച്ചു കയറി.പുഴയിൽ ഇറങ്ങുന്നത് അപകടം ആണ് എന്ന് അവിടെ എഴുതിയിട്ട് ഉണ്ട്.

അടുത്തായി എങ്ങോട്ട് എന്നായി ഞാൻ.അനോഷിച്ചപ്പോൾ അടുത്തായി ഒരു കടവ് ഉണ്ട് എന്നും പറ്റിയാൽ വണ്ടിയും കൊണ്ട് അക്കരെ പോകാൻ പറ്റും എന്ന് അറിഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല അങ്ങോട്ട് പോയി അവിടെയും നിരാശ ആയിരിന്നു.കാരണം കുറെ നേരം നിന്നിട്ടും ആരും അവിടെ വന്നില്ല ഞാൻ മാത്രം ആയിരിന്നു അവിടെ.ജീപ്പ് പോലെ ഉള്ള വാഹനം അക്കരെ കൊണ്ട് പോകാൻ ഉള്ള രീതിയിൽ ഉള്ള വള്ളങ്ങൾ അവിടെ ഉണ്ടായിരുന്നു.
കായൽ കരയിൽ ഇങ്ങനെ ഇരിക്കാൻ എന്താ രസം .കുറെ നേരം അവിടെ ഇരുന്നു.

അടുത്തത് എങ്ങോട്ട് എന്നായി പിന്നെ.ഇന്റർനെറ്റിൽ നോക്കിയപ്പോൾ ഭൂതത്താൻകെട്ട്ഡാം അടുത്ത് ആണ് എന്നാൽ പിന്നെ അങ്ങോട്ട്നേ തന്നെ.വണ്ടിയും എടുത്ത് പോയി. ഭൂതത്താൻകെട്ട് ഡാമിനെ കുറിച്ച് ധാരാളം കെട്ടുകഥകളും ഐതിഹ്യങ്ങളും ഉണ്ട് അതിൽ ഒന്നാണ് പണ്ട് ശിവനും പാർവതിനും തമ്മിൽ ഉണ്ട ഒരു വഴക്കിൽ ശിവൻ കൈലാസം ഉപേക്ഷിച്ച് തൃക്കാരിയൂർ ക്ഷേത്രത്തിൽ വന്നു ധ്യാനം തുടങ്ങുകയും ചെയ്തു.ശിവനെ തിരികെ കൈലാസത്തിൽ കൊണ്ട് വരാൻ പാർവതി ദേവി ഭൂതഗണങ്ങളെ ഭൂമിയിലേക്ക് അയച്ചു.

തിരികെ എങ്ങനെ എത്തിക്കും എന്നായി പിന്നെ ചിന്ത.ഒടുവിൽ പെരിയാറിന് കുറുകെ ഒരു ഡാം പണിയാം എന്നായി. പണിയുടെ അവസാന ഘട്ടത്തിൽ ശിവൻ ഒരു കോഴിയുടെ രൂപത്തിൽ വന്നു കുകുകയും നേരം പുലർന്നു എന്ന് കരുതി ഭൂതഗണങ്ങൾ പണി അവസാനിപ്പിക്കും ചെയ്യും.
“കഥയിൽ ചോദ്യം ഇല്ല”. അങ്ങനെ ഡാമിൽ എത്തി ഡാമിന്റെ അക്കരെ പോയി വണ്ടി ഒതുക്കി വച്ച് ഡാം നടന്നു കണ്ടു ഫോട്ടോയും എടുത്തു.അവിടെ അടുത്തായി ഒരു ചെറിയ ട്രെക്കിങ്ങ് ഉണ്ട്.കാടിനുള്ളിടെ ഉള്ള ഒരു ചെറിയ യാത്ര 30 രൂപ ആണ് പ്രേവേശന തുക.അങ്ങനെ നടത്തം തുടങ്ങി കുറച്ചു മുന്നോട്ട് പോയപ്പോൾ ഒരു 20-25 ഉള്ള ഗ്രൂപ്പ് ആളുകൾ അവരുടെ കൂടെ ഒരു ഗൈഡ്. ചേട്ടൻ എല്ലാം പറഞ്ഞു കൊടുക്കുന്നത് കേൾക്കാം. ഞാനും അവരുടെ കൂടെ കുടി.അങ്ങനെ ചേട്ടൻ കാടിനെ കുറിച്ച് പറയുന്നത് കേൾക്കാൻ തന്നെ എന്താ ഒരു രസം.

ആന വന്നാൽ എന്താണ് ചെയ്യണം എന്നും പറഞ്ഞു തന്നു.
120 വർഷത്തിന് മുകളിൽ പഴക്കം ഉള്ള വലിയ മരങ്ങളും അവിടെ കണ്ടു.കാട് ഒരു വലിയ അത്ഭുതം തന്നെ ആണ്.പിന്നെ അടുത്ത് ഒരു ഗുഹ ആണ് AD കാലഘട്ടത്തിൽ ഉള്ള ആദിമ മനുഷ്യൽ വസിച്ചിരുന്ന ഗുഹ 5 feet പൊക്കം ഉള്ള ഒരു വ്യക്തി നിവർന്നു നിൽക്കാൻ പാകത്തിൽ ഉള്ള ഒരു ഗുഹ.അതിലും കയറി കുറെ ഫോട്ടോയും എടുത്തു.കയറാനും ഇറങ്ങും കുറച്ചു പ്രയാസം ആണ്.അടുത്ത് ഭൂതഗണങ്ങൾ പണിത ഡാം അങ്ങോട്ട് ആണ്. നല്ല വെയിൽ ആണ് നദിയുടെ കുറുകെ വലിയ കുറെ കല്ലുകൾ കൊണ്ട് പണിത്തതാണ്.

അവിടെ വെള്ളം വളരെ കുറവ് ആയിരിന്നു.പുഴയിൽ ഇറങ്ങി കുറെ നടന്നു ഫോട്ടോയും എടുത്തു തിരിച്ചു നടന്നു ഇങ്ങോട്ട് വന്നപ്പോൾ കണ്ട എല്ലാത്തിന്റെയും ഫോട്ടോ എടുത്തു വണ്ടി പാർക്ക് ചെയ്ത സ്ഥലത്ത് എത്തി.ഇനി എങ്ങോട്ട് എന്നായി പിന്നെ അന്നോഷിച്ചപ്പോൾ കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം അതേ നമ്മുടെ ഇഞ്ചത്തൊട്ടി തൂക്കുപാലം. ഏകദേശം 183 മീറ്റർ നീളവും 1.2 മീറ്റർ (4 അടി) വീതിയും.
സമൃദ്ധമായ സസ്യജന്തുജാലങ്ങളാൽ സമ്പന്നമായ ഈ ഗ്രാമം. അങ്ങോട്ട് ആയി യാത്ര.

വഴി നല്ലതായത് കൊണ്ട് പെട്ടന്ന് എത്തി തിരക്ക് തിരെ ഇല്ല. ആദ്യം ആയി ആണ് ഇത്രെയും വലിയ ഒരു തൂക്കുപാലത്തിൽ ഞാൻ കയറുന്നത് ഉള്ളിൽ എവിടെയോ ഒരു ഭയം.നടന്നു തുടങ്ങിയപ്പോൾ കുഴപ്പം ഇല്ല നടന്നു അക്കരെ എത്തി.തിരക്ക് തിരെ ഇല്ലാത്ത ഒരു ഗ്രാമം. പുഴയിൽ നല്ല ഒഴുക്കിൽ വെള്ളം ഉണ്ടായിരുന്നു.തിരികെ ഇക്കര കരയിൽ വന്നു.
പാലത്തിന്റെ നടുക്ക് നല്ല ഭംഗി ഉണ്ടായിരുന്നു.കുറെ ഫോട്ടോയും എടുത്തു പുഴ കരയിൽ കുറെ നേരം വിശ്രമിച്ചു.
അങ്ങനെ അടുത്ത യാത്രയ്ക്കായുള്ള കാത്തിരിപ്പുമായി ഞാൻ യാത്ര അവസാനിപ്പിച്ചു.
മറ്റൊരു യാത്രയ്ക്കായുള്ള കാത്തിരിപ്പുകളുമാണ് ഓരോ യാത്ര അന്ത്യവും .
ഓരോ യാത്രകളും അവസാനിക്കുമ്പോഴും അടുത്ത യാത്രക്കുള്ള ഊർജം ലഭിക്കുകയാണ്. ഓരോ യാത്രകളും ഓരോ ഭംഗിയാണ് പ്രകൃതി സമ്മാനിക്കുന്നത്. പുലിയൂരുമായി ബന്ധിപ്പിക്കുന്ന പാലം പുലിമുരുകൻ എന്ന സിനിമയിൽ ഇടയ്ക്കിടെ കാണുന്നുണ്ട്. ചില യാത്രകൾ തുടങ്ങാനുള്ള കാരണം തന്നെ മറ്റുള്ളവരുടെ കേൾവിയിലൂടെയോ അല്ലെങ്കിൽ മറ്റെവിടുന്നെങ്കിലും ദൃശ്യം കണ്ടു ഇഷ്ടപെട്ടായിരിക്കും കൂടുതൽ സഞ്ചാരികളും യാത്ര പോകാൻ ഉദ്ദേശിക്കുന്നത് .
