പള്ളിവാസലിലെ ഭീമൻ ജലവൈദ്യുതി പൈപ്പും സൂഫിവര്യന്റെ കബറിടവും

ഇടുക്കിയിലേക്കുള്ള യാത്ര എന്നും സഞ്ചാരികളെ ആകർഷിപ്പിക്കുന്ന സഞ്ചാരം തന്നെയാണ്. ഇടുക്കിയുടെ പ്രേത്യേകത എന്നാൽ ഓരോ പ്രാവിശ്യം ഇടുക്കിയിലേക്ക് യാത്ര ചെയ്യുമ്പോഴും പുതുമയുടെ കാഴ്ചകളെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. എന്നാൽ മുന്നാറിലേക്കുള്ള യാത്രയാണെങ്കിൽ പറയാനും സാധിക്കില്ല. മൂന്നാറിലേക്ക് പോകുന്ന വഴിയിലെ സഞ്ചാരികളെ ഏറ്റവും ആകർഷിപ്പിക്കുന്ന മലനിരകളുടെ മുകളിലേക്ക് നീണ്ടുകിടക്കുന്ന പള്ളിവാസലിലെ ജലവൈധ്യുധി പൈപ് തന്നെയാണ്.

പള്ളിവാസലിന്റെ റോഡിൻറെ മുന്നിൽ നിന്ന് കൊണ്ടുള്ള സഞ്ചാരികളുടെ ചിത്രങ്ങളും അവിടെ നിന്നുള്ള കാഴ്ചകളും കണ്ടു തന്നെ ആസ്വദിക്കാനുള്ളതാണ്. മാത്രവുമല്ല കേരളത്തിലെ ആദ്യജലവൈധ്യുതി പദ്ധതിയാണ് പള്ളിഅവസലിൽ സഞ്ചാരികൾ കാണുന്ന ഭീമമായ പൈപ്പുകൾ. 1933 ഫെബ്രുവരി 18ന് തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് അംഗീകാരം നല്‍കി. 1940ല്‍ പൂര്‍ത്തിയായി. ഇടുക്കി ജില്ലയിലെ മുതിരപ്പുഴയിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു.

ആനയിറങ്കൽ ഫീഡറിൽ വൈദ്യുതി എത്തിച്ചാണ് പള്ളിവാസലിലെ പവർഹൗസിൽ നിന്നുള്ള വൈദ്യുതി വിതരണം ചെയ്യുന്നത്. പള്ളിവാസലിനെ കൂടുതൽ ആകർഷിപ്പിക്കുന്നത് മനോഹരമായ കാലാവസ്ഥയും അത്പോലെ കോടമഞ്ഞിന്റെ ചലനങ്ങളിൽ തുളുമ്പി നിൽക്കുന്ന പള്ളിവാസൽ അതീവ സുന്ദരിയാണ്. എന്നാലും ഇടകാലങ്ങളിൽ പുനർക്രമീകരണത്തിന് ഭാഗമായി വൈദ്യുതി ഉൽപാദനം നിലച്ചെങ്കിലും തുടർപണികളുമായി ഇപ്പോഴും മുന്നോട്ട് പോകുകയാണ്.

മാത്രവുമല്ല മുസ്ലിം സൂഫിവര്യന്റെ കബറിടവും സാധിക്കും. മലനിരകളെ സാക്ഷ്യം വഹിച്ചുകൊണ്ട് നിൽക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പൗരാണിക ഇടം കൂടിയാണിത്. ആനക്കൂട്ടങ്ങൾ കൂട്ടമായി എത്തി ഇവിടുത്തെ കൽവിളക്ക് തട്ടിപ്പറിച്ച് പോകുമത്രേ. എന്നിരുന്നാലും ഈ ആനക്കൂട്ടങ്ങൾ കബറിടത്തെ ഒന്നുംതന്നെ ചെയ്യാറില്ല. ഇന്ത്യയിൽ മാലിക് ദിനാറിന്റെ നേതൃത്വത്തിൽ മത പ്രചരണത്തിന് വന്ന സംഘത്തിൽപ്പെട്ട ഒരു സൂഫിവര്യൻ ഇവിടെ മരണപ്പെട്ടുവെന്നും അദ്ദേഹത്തെ ഇവിടെ കബറടക്കിയെന്നും പറയുന്നു.

പള്ളിവാസലിന്റെ കൂടുതൽ വിശേഷങ്ങളും കാഴ്ചകളും കാണാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക

സൂഫിവര്യന്റെ കബറിടത്തെ കുറിച്ചുള്ള അറിയുവാൻ താഴെയുള്ള വീഡിയോ കാണുക

Leave a Reply