കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലമാണ് ഇഞ്ചത്തൊട്ടി സസ്പെൻഷൻ ബ്രിഡ്ജ് . എറണാകുളം ജില്ലയുടെ അതിർത്തിയിൽ ഹൈറേഞ്ച് കവാടമായ നേരിയമംഗലംത്തിനും, തട്ടേക്കാടിനും , കോതമംഗലത്തിനും അടുത്തായിട്ടാണ് ഇഞ്ചാത്തൊട്ടി സ്ഥിതി ചെയ്യുന്നത്. പെരിയാറിനു കുറുകെ ഭൂതത്താൻകെട്ടിന് മുൻപായി നിർമിച്ചിരിക്കുന്ന ഈ തൂക്കുപാലം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ഇലക്ട്രിക്കൽ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനമാണ് രൂപകല്പനയും നിർമാണവും നടത്തിയത്.
183 മീറ്ററും 4 അടി വീതിയുഉള്ള ഇതിനു ജലാശയത്തിൽ നിന്നും 200 മീറ്ററോളം ഉയരമുണ്ട്.ഭൂതത്തകെട്ടിൽനിന്നും നിന്ന് ബോട്ടിൽ തൂക്കുപാലത്തിൽ എത്തിച്ചേരാൻ കഴിയും വിദൂര സ്ഥലങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണിത്. പാലത്തിന് താഴെ ഒരു ബോട്ട് ജെട്ടി ഉണ്ട്, അവിടെ ബോട്ടിംഗ് ചെയ്യാനും വിനോദ സഞ്ചാരികൾക്ക് തൂക്കുപാലത്തിൽ കയറാനും അനുവാദമുണ്ട്. ചെറിയ ഭയവും ആവേശവും ഇടകലർന്ന വികാരത്തോടെ വിറയ്ക്കുന്ന തൂക്കുപാലത്തിൽ ഇരിക്കുന്നത്.
ഒരു അത്ഭുതകരമായ അനുഭവമാണ് പാലത്തിൽ നിന്ന് എടുത്ത ഫോട്ടോഗ്രാഫുകൾ. പാലത്തിൽ മുകളിൽ നിന്ന് തന്നെ തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ മികച്ച ആകാശ കാഴ്ച നൽകുന്നു.തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയും ലോകപ്രശസ്ത മുന്നാർ ഹിൽ സ്റ്റേഷനിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. അത്പോലെ പ്രസിദ്ധമായ ഭൂതത്തങ്കേട്ട് ഡാമും പാർക്കിൽ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാലും ഇഞ്ചത്തൊട്ടി സസ്പെൻഷൻ ബ്രിഡ്ജിൽ എത്തിച്ചേരാൻ സാധിക്കും.
കൊച്ചിയിൽ നിന്നും ഏകദേശം 70km ദൂരമാണ് ഇഞ്ചത്തൊട്ടി സ്പെൻഷൻ ബ്രിഡ്ജിൽ എത്തിച്ചേരാൻ. ബ്രിഡ്ജിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക
