കൊല്ലം ജില്ലക്കുമുണ്ട് മനോഹരമായ വ്യൂ പോയിന്റ് : വെട്ടിക്കവല

കൊല്ലം ജില്ലയിലെ ഇതുപോലൊരു ഹിൽസ്റ്റേഷനുണ്ടോ എന്ന് സംശയമാണ്. എന്നാൽ അധികം ആരും അറിയാൻ ഇടമില്ലാത്ത കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ സ്ഥിതി ചെയ്യുന്ന വെട്ടിക്കവല വ്യൂ പോയിന്റ്. ഗ്രാമത്തിന്റെ നറുമണം ആസ്വദിച്ചു തോടുകളും മരങ്ങളും താണ്ടിയുള്ള വെട്ടിക്കവല വ്യൂ പോയിന്റിലേക്കുള്ള യാത്ര സഞ്ചാരിയുടെ മനംകവരുന്നതാണ്. തണുപ്പുള്ള പകലുകളിൽ മഞ്ഞു നിറഞ്ഞ മലനിരകളെ ആസ്വദിച്ചു നില്ക്കാൻ സാധിക്കും.

ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്പമായ ജടായു പക്ഷി ശില്പത്തിന്റെ മനോഹരമായ കാഴ്ചകളും വെട്ടിക്കവല വ്യൂ പോയിന്റിൽ കാണാൻ സാധിക്കും. വെട്ടിക്കവല മഹാദേവർ ക്ഷേത്രവുമായി അടുത്ത് കിടക്കുന്നതിനാൽ വെട്ടിക്കവല വ്യൂ പോയിന്റിലേ വിശ്വാസികളുടെ ഒഴുക്കുമുണ്ട്. അധികം സാഹസങ്ങളോ മറ്റുമൊന്നും ഇല്ലാത്ത വളരെ ഹരിതാപ് നിറഞ്ഞ പച്ചപുൽമേടുകൾ ആടിയുലയുന്ന കുടുംബത്തോട് കൂടെ ആസ്വദിക്കാൻ പറ്റുന്ന സ്ഥലമാണ് വെട്ടിക്കവല വ്യൂ പോയിന്റ്.

പകലുകളിലും വൈകുന്നേരങ്ങളിലും സൂര്യന്റെ അതിമനോഹരമായ ഉദയവും അസ്തമയവും കാണാൻ തന്നെ അതിരാവിലെ വരുന്ന നാട്ടുകാർ തന്നെ നിരവധിയാണ്. പുതിയൊരു ഊർജം സമ്മാനിക്കുന്ന ഒരു അവസ്ഥയാണ് വെട്ടിക്കവല വ്യൂ പോയിന്റ് സഞ്ചാരികൾക്ക് നല്കുന്നത്. നാട്ടിലുള്ളവരിൽ ചിലർക്ക് അറിയുന്നതല്ലാതെ വളരെയധികം പ്രസിദ്ധിയാർജിച്ചിട്ടില്ല. അതിനാൽ വലിയ തിരക്കുകളില്ലാതെ ശാന്തമായ അന്തരീക്ഷത്തിൽ വെട്ടിക്കവല വ്യൂ പോയിന്റ് ആസ്വദിക്കാൻ സാധിക്കും.

വെട്ടിക്കവല വ്യൂ പോയിന്റിന്റെ ദൃശ്യവിരുന്നു ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക

Leave a Reply