വള്ളിപകർപ്പുക്കിടയിൽ തുള്ളിച്ചാടി കളിക്കുന്ന പക്ഷികളും മൃഗങ്ങളെയും സഞ്ചാരികൾക്ക് പുതുമ നൽകുന്ന കാഴ്ചകളാണ് ഷൊർണ്ണൂർ – നിലമ്പൂർ റെയിൽപാതഓരങ്ങളിൽ. തളിർത്തു ഇടതൂർന്ന മരങ്ങളെ ആശ്രയിച്ചാണ് ഇപ്പോഴും പക്ഷികളും മറ്റും ഷൊർണ്ണൂർ – നിലമ്പൂർ റെയിൽപാത ഓരം പറ്റി ജീവിക്കുന്നത്. മഴക്കാലമായാൽ മരങ്ങളുടെ ഇടയിലെ ഇരിപ്പിടത്തിൽ ഇരുന്നു റയിൽപാതയിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന ഒരു മനോഹരമായ അനുഭൂതി തന്നെയാണ്.
മഴകാലങ്ങളിലാണ് ഷൊർണ്ണൂർ – നിലമ്പൂർ റെയിൽപാത കൂടുതൽ സൗന്ദര്യവതിയാകുന്നത്. മഴയുടെ ഈരടിയിൽ കുടയും ചൂടി മരങ്ങളുടെ ഇരുട്ടിൽ നടന്നു പോകുന്ന സഞ്ചാരികളെ കാണാൻ തന്നെ പ്രേത്യേക സൗന്ദര്യം തന്നെയാണ്. ഹരിതതുരങ്കം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പലപ്പോഴും നമ്മളിൽ പലരും അറിയാതെ യാത്ര ചെയ്ത ഷൊർണ്ണൂർ – നിലമ്പൂർ റെയിൽപാത കാഴ്ച അതിമനോഹരമാണ്. തേക്കും, ആൽമരങ്ങളും എന്നിങ്ങനെ നിരവധിയാണ് റയിൽപാതയുടെ ഓരങ്ങളിൽ വളർന്നു നിൽക്കുന്നത്.
ദക്ഷിണ റയിൽവെയുടെ കീഴിലുള്ള ഷൊർണ്ണൂർ – നിലമ്പൂർ റെയിൽപാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണ്. അറുപത്തിയാർ കിലോമീറ്റർ നീളമുള്ള ഷൊർണ്ണൂർ – നിലമ്പൂർ റെയിൽപാത ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ നിന്ന് യാത്ര തുടങ്ങി മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അവസാനിക്കുന്ന മനോഹരമായ ട്രെയിൻ യാത്രയാണ്. 1921 ൽ ബ്രിട്ടീഷ് ഭരണകാലത്തു നിർമിച്ച പാത കേരളത്തിലെ ആദ്യത്തെ റയിൽപാതകളിൽ ഒന്നാണ്.
നിലമ്പൂരിലെ തേക്ക് മുറിച്ചതിനു ശേഷം യൂറോപ്പിലേക്ക് കടത്താൻ വേണ്ടിയാണ് ഷൊർണ്ണൂർ – നിലമ്പൂർ റെയിൽപാത ബ്രിട്ടീഷുകാർ നിർമിച്ചത്. 1943 ലെ രണ്ടാംലോക മഹായുദ്ധ കാലത്തു സഖ്യകക്ഷികളുടെ ആവശ്യത്തിനായി ഒൻപതേക്കറിൽ നിന്നിരുന്ന തേക്ക് മരങ്ങൾ മുറിച്ചു കടത്തിയിരുന്നു. എന്നാൽ നിലവിൽ വൈദ്യതി റെയിൽപാത നിർമിക്കാനായി റയില്പാതയുടെ ഓരങ്ങളിലുള്ള തണലുകൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.
നിലമ്പൂർ റയിൽവേയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക..
