മഞ്ഞുവീഴുന്ന ഔലിയുടെ ഹൃദയത്തിലേക്ക്

ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ഗർവാൾ പ്രദേശത്തെ അതിമനോഹരമായ ഹിൽ സ്റ്റേഷനാണ് ഔലി. ഇന്ത്യയിലെ സ്വർഗം എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. കണ്ണുകൾക്കു കൂടുതൽ കുളിർമ നൽകുന്ന പുൽമേടുകൾ നിറഞ്ഞ മലഞ്ചരുവിലാണ് മനോഹരമായ ഹിൽ സ്റ്റേഷൻ പൂത്തുലഞ്ഞു നിൽക്കുന്നത്. ഹിൽ സ്റ്റേഷൻ നിലകൊള്ളുന്ന ഭൂപ്രകൃതി പ്രകൃതിയാലും പലതരം പ്രകൃതി വിഭവങ്ങളാലും സമൃദ്ധമാണ്. കാട്ടുപൂക്കളും ദേവദാരു, ഓക്ക്, കോണിഫെറസ്, പൈൻ മരങ്ങൾ എന്നിങ്ങനെ നിരവധിയാണ് ഇവിടുത്തെ കാഴ്ചകൾ.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 9000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽസ്റ്റേഷൻ നന്ദാദേവി, കമേത്, ദുനഗിരി, മന പർവത് എന്നിവയുടെ മനോഹാരമായ ഹിമാലയൻ കാഴ്ചകൾ സമ്മാനിക്കുന്നുണ്ട്. സഞ്ചാരികളുടെ ഏറ്റവും കൗതുകമേറിയ ഒന്നാണ് റോപ്പ്‌വേ യിലൂടെയുള്ള സഞ്ചാരം. ഇന്ത്യയിൽ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമേറിയതും ദൈർഘ്യമേറിയതുമായ ഹിമാലയൻ കാഴ്ചകൾ സമ്മാനിക്കുന്ന ഹിൽ സ്റ്റേഷനാണ് ഔലി.

മാത്രവുമല്ല ലോകത്തിൽ തന്നെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകവും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഔലി. അത്പോലെ മനോഹരമായ മറ്റു രണ്ടു തടാകങ്ങളാണ് ചത്രകുണ്ട്, ചെനാബ് തടാകങ്ങൾ. ഇന്ത്യയുടെ സ്കീയിംഗ് ക്യാപിറ്റൽ എന്നും ഔലി അറിയപ്പെടുന്നു. ശൈത്യകാല മാസങ്ങളിലാണ് സഞ്ചാരികളെ കൂടുതൽ ആകർഷിപ്പിക്കുന്ന രൂപത്തിൽ ഔലി ഒരുങ്ങി നിൽക്കുന്നത്. ട്രെക്കിങ്ങ് ആസ്വാദകർക്ക് സമീപകുന്നുകളായ ഗ്വാർസോ, ക്വാനി ബുഗ്യാൽ എന്നിവയും സജ്ജമാണ്.

ക്യാമ്പിംഗ് പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ് ഔലി. ദില്ലി, മുംബൈ, കൊൽക്കത്ത, ബാംഗ്ലൂർ, എന്നീ സ്ഥലങ്ങളിൽ നിന്ന് വിമാനങ്ങൾ എത്തിച്ചേരുന്ന ജോളി ഗ്രാന്റ് വിമാനത്താവളമാണ് ഔലി എന്ന പ്രദേശത്തോട് ഏറ്റവും അടുത്ത വിമാനത്താവളം. ബസുകളും ടാക്സികളുൾപ്പടെ എല്ലാചെറുകിട വാഹനസ്വകാര്യവും ലഭ്യമാണ്. ഔലിയുടെ മനോഹരമായ ദൃശ്യവിരുന്നു ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply