മണാലിയുടെ കൂട്ടുകാരൻ കുളുവിന്റെ മാസ്മരികതകൾ

ബിയാസ് നദിയുടെ തീരത്തിൽ സൗന്ദര്യത്തിന്റെ വസ്ത്രമണിഞ്ഞു നിൽക്കുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് കുളു. പ്രകൃതി സ്നേഹികളുടെ പറുദീസയായ കുളുവിൽ പൈൻ മരങ്ങളാൽ ആർത്തുല്ലസിച്ചു നിൽക്കുന്ന മനോഹരമായ കുന്നുകളും കാണാൻ സാധിക്കും. കുളുവിന്റെ സഹോദരനഗരമായ മണാലി എങ്ങനെയാണോ സഞ്ചാരികളെ ആകർശിപ്പിക്കുന്നത് അത്പോലെ കുളുവിന്റെ സൗന്ദര്യവും ആസ്വദിക്കാൻ സഞ്ചാരികൾ എത്തിച്ചേരാറുണ്ട്.

1230 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുളു ആപ്പിൾ തോട്ടങ്ങളാലും വെണ്മയാർന്ന നദീതടങ്ങളാലും അതിശയകരമായ കാലാവസ്ഥയുടെയും പ്രദേശമാണ്‌. കുളു, മണാലി എന്നിവിടങ്ങളിലേക്ക് വരുന്ന സഞ്ചാരികൾക്ക് റിവർ റാഫ്റ്റിംഗ്, ട്രെക്കിംഗ്, എന്നിങ്ങനെ നിരവധി സാഹസിക പ്രവർത്തനങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഭൂന്തർ എന്ന നഗരം കുളുവിലേക്ക് എത്തിച്ചേരാനുള്ള പ്രധാന നഗരമായി കാണാക്കപ്പെടുന്നുണ്ട്.

മണികരൻ, കസോൾ, മലാന, ഭുന്തർ, റോഹ്താങ് പാസ് എന്നിവ കുളു എന്ന പ്രദേശത്തിലാണ്. രഘുനാഥ് ക്ഷേത്രം, ജഗന്നാഥി ദേവി ക്ഷേത്രം തുടങ്ങി ചില പ്രധാന ക്ഷേത്രങ്ങളും കുളുവിൽ സ്ഥിതി ചെയ്യുന്നുണ്ട്. ക്ഷേത്രങ്ങൾക്ക് പുറമെ പാണ്ഡോ ഡാം, ചന്ദ്രഖാനി പാസ് എന്നിവയും ഈ പ്രദേശത്ത് സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്. മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലമാണ് കുളു സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

കൂടുതൽ സാഹസിക യാത്രയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാക്ഷ്യം വഹിക്കാൻ ശൈത്യകാലമാണ് ഏറ്റവും നല്ലത്. എന്നിരുന്നാലും, മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ മൺസൂൺ യാത്ര കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. 125 കിലോമീറ്റർ അകലെയുള്ള ജോഗിന്ദർനഗറിലാണ് കുള്ളുവിനടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ന്യൂഡൽഹിയിൽ നിന്നും ചണ്ഡിഗഡിൽ നിന്നും ദിവസേന വിമാന സർവീസുകളുമുണ്ട്. കുളുവിന്റെ മനോഹരമായ ദൃശ്യങ്ങൾ ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കു..

Leave a Reply