ഇന്ത്യയിൽ നിന്ന് ഇന്ത്യയുടെ പുറത്തേക്ക് വാഹനം കൊണ്ട് പോകണമെങ്കിൽ പ്രധാനപ്പെട്ട ഒരു പേപ്പറാണ് കാർനെറ്റ് പാസ്സേജ്. ജനങ്ങൾ അന്യരാജ്യത്തേക്ക് കടക്കുമ്പോൾ അനിവാര്യമായ ഒന്നാണ് പാസ്പോർട്ട് അത്പോലെ തന്നെയാണ് വാഹനങ്ങൾ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകണമെങ്കിൽ അത്യാവശ്യമായി വേണ്ട ഒന്നാണ് കാർനെറ്റ് പാസ്സേജ്. അത്പോലെ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസും ഉണ്ടെങ്കിൽ സ്വന്തം വണ്ടിയിൽ ഉലകം ചുറ്റാം.
IDP അല്ലെങ്കിൽ കാർനെറ്റ് ലഭിക്കുന്നത് ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഓട്ടോ മൊബൈൽസ് അസോസിയേഷന്റെ വെസ്റ്റേൺ ഓട്ടോ മൊബൈൽസ് അസോസിയേഷനാണു ഇന്ത്യ രാജ്യത്തിന് നൽകുന്നത്. കാർനെറ്റ് കിട്ടാൻ പതിമൂന്നു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി എവിടൊക്കെയാണ് യാത്ര ചെയ്യുന്നത് എന്നതിന്റെ വിവരണം നൽകുക. വീടിന്റെ അടുത്തുള്ള രണ്ടുപേരുടെ കോൺടാക്ട് നൽകുക. ഡ്രൈവ് ചെയ്യുന്ന ആളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കോപ്പി.
അത്പോലെ വണ്ടിയുടെ RC കോപ്പി പാസ്പോര്ട്ട് സ്കാൻ കോപ്പി വണ്ടിയുടെ നാലു വശത്തു നിന്നുള്ള ചിത്രങ്ങൾ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ ഇൻഷുറൻസിന്റെ കോപ്പി അത്പോലെ WIIA യുടെ മെമ്പർഷിപ്പ് വേണ്ടതുണ്ട്. മെമ്പർഷിപ് എടുക്കാൻ 2065 രൂപ ചിലവ് വരും. അത്പോലെ യാത്രയിൽ കൊണ്ടുപോകുന്ന സാധനങ്ങൾ അത്പോലെ വണ്ടി മറ്റൊരാളുടെയാണെങ്കിൽ അദ്ദേഹത്തിന്റെ NOC പത്രവും നൽകണം.
ഇതിനെല്ലാം കൂടിയുള്ള ചിലവ് പ്രധാനമായും കാർനെറ്റ് സർവീസ് ഫീസ് 88500 രൂപ മാത്രമാണ് അതും അഞ്ചു പേജുള്ള കാർനെറ്റ് ലഭിക്കാനാണ്. പത്തു പേജുള്ള കാർനെറ്റ് ആണെങ്കിൽ 118000 രൂപയും അത്പോലെ ഇരുപത്തിയഞ്ചു പേജുള്ള കാർനെറ്റ് ആണെങ്കിൽ 177000 രൂപ മതിയാകും മാത്രവുമല്ല ഇരുപത്തിയഞ്ചു പേജുള്ള കാർനെറ്റ് ഉണ്ടെങ്കിൽ ലോകം മുഴുവൻ കറങ്ങാൻ സാധിക്കും. സുരക്ഷക്ക് വേണ്ടി ബൈക്കിനു ഒരു ലക്ഷം രൂപ നിക്ഷേപിക്കണം. എന്നാൽ സുരക്ഷക്ക് വേണ്ടിയുള്ള നിക്ഷേപം തിരിച്ചു ലഭിക്കുന്നതാണ്.
ഇതിനെക്കുറിച്ചു സത്യസന്ധമായ അറിവുകൾക്ക് താഴെയുള്ള വീഡിയോ കാണുക.
