കൊല്ലം ജില്ലയിലെ കൊളത്തൂപുഴക്ക് അടുത്തുള്ള കല്ലാറിലുള്ള എസ്റ്റേറ്റിന്റെ കാഴ്ചകൾ അധികം സഞ്ചാരികൾ കാണാൻ വഴിയില്ല. ഇത്രെയധികം കൗതുകം നിറക്കുന്ന കാഴ്ച കൊല്ലം ജില്ലയിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. കൊല്ലം ജംഗഷനിൽ നിന്ന് ഏകദേശം 58 കിലോമീറ്റർ ഉള്ളിലാണ് മനോഹരമായ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. സിന്ത്രൂണി കാടുകൾക്കുള്ളിലാണ് എസ്റ്റേറ്റ് സഞ്ചാരികൾക്ക് വേണ്ടി കാത്തിരിക്കുന്നത്. സ്വകാര്യ എസ്റ്റേറ്റ് ആയതിനാൽ പൊതുവായി തുറന്നു നല്കിയിട്ടില്ല.
തിങ്ങിനിറഞ്ഞ കാടുകളിലൂടെ വാഹനത്തിൽ കയറി ഏകദേശം പതിനഞ്ചു കിലോമീറ്റർ സഞ്ചരിച്ചുവേണം മനോഹരമായ എസ്റ്റേറ്റിലേക്ക് എത്തിച്ചേരാൻ. എസ്റ്റേറ്റിലുള്ള ജീവനക്കാർക്കും എസ്റ്റേറ്റുമായി ബന്ധപ്പെട്ട ആൾക്കാർക്കും മാത്രമാണ് എസ്റ്റേറ്റിലേക്ക് പ്രവേശിക്കാനുള്ള അനുമതിയുള്ളത്. ഈ കാടിനുള്ളിലെ ഏറ്റവും കൗതുകം ഈ കൊടും കാട്ടിൽ ഒരു ബംഗ്ലാവിൽ ഒറ്റക്ക് ഒരു ‘അമ്മ താമസിക്കുന്നു എന്നതാണ്. വളരെയധികം പഴമ നിലനിർത്തുന്ന പഴേ ബ്രിട്ടീഷ് ബംഗ്ലാവ് പോലുള്ളൊരു ബംഗ്ലാവിലാണ് വൃദ്ധയായ സ്ത്രീ താമസിക്കുന്നത്.
ബംഗ്ലാവിന്റെ പഴമെയെ വിളിച്ചോതുന്ന കാഴ്ചകൾ കാണാനുമുണ്ട്. പണ്ട് കാലങ്ങളിൽ തണുപ്പിൽ നിന്ന് രക്ഷ നേടാനായി ചൂട് കൊള്ളാനായി ഉപയോഗിക്കുന്ന ഭിത്തി. ഇരുപത്ത് വർഷമായി ഒറ്റക് ബംഗ്ളാവിൽ താമസിക്കുകയാണ് പഞ്ചമി രവീന്ദ്രൻ എന്ന വൃദ്ധയായ സ്ത്രീ. ചില അവസരങ്ങളിൽ ജോലിക്കാരും മറ്റും ബംഗ്ലാവിൽ ഉണ്ടാവുന്നതിനാൽ ഒറ്റക്കാണെന്നുള്ള ഭീതിയില്ലാതെയാണ് ജീവിക്കുന്നത്. 1924 മുതൽ ഈ ബംഗ്ലാവിൽ താമസം തുടങ്ങിയിട്ടുണ്ട്.
എസ്റ്റേറ്റ് വാങ്ങിയിട്ട് ഏകദേശം 40 പിന്നിട്ടിരിക്കുന്നു. മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തുന്ന ഒരിടമാണ് കല്ലാർ. മാത്രവുമല്ല ഉൾഭാഗത്ത് മനോഹരമായ വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് വേണ്ടി പ്രകൃതി ഒരുക്കിവെച്ചിട്ടുണ്ട്. അത്പോലെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന മുസ്ലിം ആരാധനാലയവും കാണാൻ സാധിക്കും. ഒരുപാട് ജീവനക്കാർ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നു കല്ലാർ എന്നാൽ നിലവിൽ വലിയ ആളനക്കമില്ലാത്ത ഇടമാണ് കല്ലാർ. കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെയുള്ള വീഡിയോ കാണുക.
