നമ്മുടെ ചാറ്റുപാടു കാണുന്ന ജീവികളും മനുഷ്യനേക്കാൾ കാഴ്ചയുള്ളതായി അറിയാമോ. നിറങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിലും പൂച്ചക്ക് മങ്ങിയവെളിച്ചത്തിലും മനുഷ്യരേക്കാൾ കാഴ്ചശക്തിയുണ്ട്. പരുന്തുകളുടെ കാഴ്ച ശക്തി മനുഷ്യരെടേതിനേക്കാൾ അഞ്ചിരട്ടിയാണ്. വളരെ ഉയരത്തിൽ പറക്കുമ്പോഴും താഴെക്കൂടെ പോകുന്ന ചെറിയ ജീവികളെ കണ്ടുപിടിക്കാനും റാഞ്ചിക്കൊണ്ടുപോകാനും അവയ്ക്ക് കഴിയുന്നത് ഈ കാഴ്ച ശക്തി കൊണ്ടാണ്.
മനുഷ്യന്റെ കണ്ണുകൾക്ക് അന്ധസ്ഥാനം അഥവാ blindspot ഉണ്ട്. ഓപ്പിക് ഞരമ്പുകൾ കണ്ണിലെ റെറ്റിനക്ക് മുൻപിൽ സന്ധിക്കുമ്പോഴാണ് മനുഷ്യന്റെ കണ്ണുകൾക്ക് അന്ധസ്ഥാനം ഉണ്ടാകുന്നത്. നീരാളികളിൽ ആ ഞരമ്പുകൾ റെറ്റിനക്ക് പിന്നിലാണ് ഉറപ്പിച്ചിട്ടുള്ളത്. അതിനാൽ അവയുടെ കണ്ണുകളിൽ blindspot ഇല്ല. ആഴക്കടലിൽ ധ്രുവീകരിക്കപ്പെടുന്ന പ്രകാശരശ്മികൾ തിരിച്ചറിയുന്നതിന് നീരാളിയെ സഹായിക്കുന്നു. കുഴിയണലിയുടെ കണ്ണുകൾക്കുമുണ്ട് മനുഷ്യനേത്രങ്ങളേക്കാൾ സവിശേഷത അവയുടെ കണ്ണിനും മൂക്കിനും ഇടയ്ക്കുള്ള കുഴികൾക്ക് infrared രശ്മികൾ വരെ തിരിച്ചറിയാൻ സാധിക്കുന്നു. മനുഷ്യനേക്കാൾ കാഴ്ചയുള്ള മൃഗങ്ങൾ
സൂര്യപ്രകാശത്തിന്റെ ചുവപ്പ് രശ്മികളെക്കാൾ ചൂടുകൂടുതലാണ് infrared രശ്മിക്ക് കണ്ണിനും മൂക്കിനുംഇടയിലുള്ള കുഴികളിലുള്ള പതിനയ്യായിരം വരുന്ന സെല്ലുകളാണ് വസ്തുക്കളിലും ജീവികളുടെ ശാരീരീരത്തിലും മറ്റും തട്ടി വരുന്ന രശ്മികളെ അപഗ്രഥിച്ചു വസ്തുക്കളുടെയും ജീവികളുടെയും സ്ഥാനനിർണയം നടത്തുന്നത്. കൂരിരുട്ടിലും കാഴ്ച ശക്തി എന്ന് വിളിക്കാവുന്ന ഈ കഴിവുള്ളതിനാൽ കുഴിയണലിക്ക് ചുറ്റിനുമുള്ള വസ്തുക്കളെയും ജീവികളെയും കാണാനാകും.
ചിലപാറ്റകൾക്കും ചിത്രശലഭങ്ങൾക്കും അവയുടെ തൊലിയിലൂടെ കാണാനുള്ള കഴിവുണ്ട് മനുഷ്യന് കാണാത്ത ചില രശ്മികൾ തേനീച്ചക്ക് തിരിച്ചറിയാനാകും. ഇവ ultraviolet രശ്മികളുടെ സാഹയത്തോടുകൂടെ തേനുള്ള പൂക്കളെ തിരിച്ചറിയുന്നു കാഴ്ചശക്തി മറ്റ് പല ജീവികളും മനുഷ്യരേക്കാൾ മുന്നിലാണെന്ന് മനസ്സിക്കാൻ സാധിക്കും. അങ്ങനെ നിരവധി ജീവികൾ മനുഷ്യനേക്കാൾ കഴിവ് കൂടിയതും കുറഞ്ഞതുമായതായി കാണാൻ സാധിക്കുന്നതാണ്.
