വരിക്കാശ്ശേരി മന കേട്ടിട്ടില്ലാത്ത സിനിമ പ്രാന്തന്മാർ കാണില്ല. സിനിമകളിൽ പ്രേതങ്ങൾ അടക്കി വാണിരുന്ന മനയാണ്. ഒരു കാലത്ത് വരിക്കാശ്ശേരി മനയുടെ ഡേറ്റിന് വേണ്ടി ഓടിനടക്കുന്ന കാലമുണ്ടായിരുന്നു. ആറാം തമ്പുരാനും മംഗലശേരി നീലകണ്ഠനും അടക്കി വാണിരുന്ന കാലം. ഈ മനയും അടുത്തുള്ള കൗതുകമുണർത്തുന്ന ടൂറിസ്റ്റു സ്പോട്ടുകളും കൺനിറയെ കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. അത്പോലെ വിശാലമായ നടുമുറ്റമാണ് വരിക്കാശ്ശേരി മനയുടെ ഏറ്റവും വലിയ പ്രേത്യേകത എന്ന് എടുത്തു പറയാനുള്ളത്.
മുന്നൂറ് വർഷം മുമ്പ് പണിത മൂന്ന് നിലയുള്ള ഈ കെട്ടിടത്തിനു ഒരു പോറല് പോലും ഏൽക്കാതെ നിൽക്കുന്നു എന്ന് പറഞ്ഞാൽ അതിശയം തന്നെയാണ്. കൃത്യമായി കേരളാവാസ്തുവിദ്യ രൂപത്തിലാണ് വരിക്കാശ്ശേരി മനയുടെ മറ്റൊരു പ്രേത്യേകത ഏത് വേനൽകാലത്താണെങ്കിലും ഈ മനയുടെ ഏത് മുറിയിലും ഫാനില്ലാതെ തന്നെ കിടന്നുറങ്ങാൻ സാധിക്കും. നല്ല തണുത്ത അന്തരീക്ഷമാണ് വരിക്കാശേരിയിൽ എപ്പോഴും. മാത്രവുമല്ല വരിക്കാശ്ശേരി മനയുടെ വലിപ്പത്തിലുള്ള നാലുകെട്ടുകൾ കേരളത്തിൽ കുറവാണു.
മനയുടെ മട്ടുപ്പാവിൽ കയറി നിന്നാൽ മനയുടെ മുഴുവൻ ദൃശ്യങ്ങളും സ്വന്തം കണ്ണുകളിൽ ഒപ്പിയെടുക്കാൻ സാധിക്കും. എന്നാൽ ഏറ്റവും കൗതുകകരമായ ഒന്നാണ് മനയിലേക്ക് കയറി വരുമ്പോൾ വലത് ഭാഗത്തായി കാണുന്ന ധാന്യപ്പുര. ധാന്യപ്പുര കണ്ടാൽ ചിലപ്പോൾ ഞെട്ടും കാരണം മൂന്ന് നിലയുള്ള പത്തായപ്പുര മലയാളികൾ കാണാൻ വഴിയില്ല. അത്പോലെ എതിർവശത്തു കാണുന്ന രണ്ടു നില കെട്ടിടവും പകുതി പത്തായപുരയും ബാക്കി പകുതി പണികാർക്ക് താമസിക്കാൻ കൂടിയാണ്.
പത്തായപ്പുര കാണുമ്പോൾ തന്നെ മനസ്സിലാകും എത്രയധികം കിന്റൽ ധാന്യങ്ങളാണ് ജന്മിമാർ സൂക്ഷിച്ചു വെച്ചിരുന്നുവെന്നു. ഈ നാട്ടിലെ മുഴുവൻ ധാന്യങ്ങളും ഈ പത്തായപ്പുരയിലായിരിക്കും എത്തിയിരുന്നത്. തലെടുപ്പോടെ നിൽക്കുന്ന മനയുടെ കാഴ്ച എത്ര കണ്ടാലും മതിവരില്ല എന്നതാണ് സത്യം. മനയുടെ മറ്റൊരു പ്രേത്യേകതയാണ് നീന്തിത്തുടിക്കാൻ പറ്റിയ കുളം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തു മനിശ്ശേരിയിലാണ് ഈ മന സ്ഥിതി ചെയ്യുന്നത്. കൂടുതലറിയാൻ താഴെയുള്ള വീഡിയോ കാണുക
