1945 ഡിസംബർ അഞ്ചാം തീയതി പതിനാലു പട്ടാളക്കാരെയും വഹിച്ചു കൊണ്ട് യാത്ര ചെയ്യുകയാണ് അഞ്ചു യുദ്ധ വിമാനങ്ങൾ. ക്യാപ്റ്റൻ സഞ്ചരിക്കുന്ന വിമാനത്തിന്റെ അനുഗമിച്ചാണ് ബാക്കിയുള്ള അഞ്ചു വിമാനങ്ങളും സഞ്ചരിക്കുന്നത്. എന്നാൽ ഉത്തര അറ്റ്ലാന്റിക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ വെച്ച് ആ യുദ്ധ വിമാനങ്ങളെല്ലാം ശൂന്യതയിലേക്ക് മറഞ്ഞു. എന്ത് സംഭവിച്ചു എന്നറിയാൻ പന്ത്രണ്ട് പട്ടാളക്കാരുമായി ഒരു യുദ്ധവിമാനം കൂടി മുൻസഞ്ചരിച്ച വഴികളിലൂടെ പോയി.
പിന്നെയും ദുഃഖവാർത്തയാണ് അമേരിക്കൻ പട്ടാളക്കാർക്ക് കേൾക്കേണ്ടി വന്നത്. അവസാനം പോയ വിമാനവും കാണാതായി. ഏറെ നിഗൂഢതകൾ നിറഞ്ഞ ബെർമൂഡ ട്രിയാങ്കിളിന്റെ ഭാഗത്താണ് വിമാനങ്ങൾ കാണാതെപോയെന്നു കണ്ടുപിടിച്ചു. ചെകുത്താന്റെ കടൽ എന്നിങ്ങനെ നിരവധി അപരനാമത്തിൽ അറിയപ്പെടുന്നു. 13 ചതുരശ്ര കിലോമീറ്റർ മുതൽ 33 ചതുരശ്ര കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന ഇടമാണ് ബെർമൂഡ ട്രിയാങ്കിൾ.
കാലങ്ങളായി അത് വഴിപോകുന്ന വിമാനങ്ങൾ കാണാതെ പോകുന്നതിൽ ചൊല്ലി നിരവധി കഥകൾ കെട്ടിച്ചമക്കുന്നുണ്ട്. ബെർമൂഡ ട്രിയാങ്കിൾ അന്യഗ്രഹജീവിയുടെ കേന്ദ്രമാണെന്നും കടലിന്റെയകത്തു ചെകുത്താൻ ഉണ്ടെന്നും വിവിധമായ കഥകൾ പ്രചരിക്കുന്നു. 1918 മാർച്ച് നാലിന് കാണാതായ കപ്പലുകൾ മുതൽ ഈ അടുത്ത കാലം വരെ നീണ്ടുനിൽക്കുന്ന അപകടങ്ങൾ സാക്ഷിയായി ലോകത്തിനു മുന്നിൽ തുറന്നു കിടക്കുയാണ്.
ഒരു കാലത്തേ ഏറ്റവും വലിയ ദുരൂഹത എന്നാൽ കാണാതായ കപ്പലുകൾ കാരക്കടിയുക എന്നിങ്ങനെ ഒരു സൂചന പോലും ലഭിക്കുന്നില്ല എന്നാണ്. എന്നാൽ പിന്നൊരു സമയത്ത് കണ്ടെത്താൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. 2005 ൽ കാണാതായ കാർഗോ ഷിപ്പും കണ്ടെത്തിയിട്ടുണ്ട്. ഹെക്സഗൺ മേഘങ്ങൾ രൂപീകരിക്കപെടുന്ന മേഖലയാണ് എന്ന് വ്യാഖ്യാനിക്കുന്ന തിയറിയും ഇതിന്റെ പിന്നിലുണ്ട്. അത്പോലെ ശക്തമായ ചുഴലികൾ രൂപപ്പെടുന്ന ഒരു സ്ഥലമാണ് ബെർമൂഡ ട്രിയാങ്കിൾ എന്നും പറയപ്പെടുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വിഡിയോ കാണുക..
