ഒരു ദിവസം ബ്രിട്ടീഷ് രാജ്ഞിയാകാം

സ്വർണത്തിൽ നിർമിച്ച ടോയ്ലറ്റ് സിംഹാസനം , കിടക്ക , രാജകീയ പ്രൗഢികളെല്ലാം സമ്മേളിച്ചാണ് മനോഹരമായ കാരവാന് നിർമിച്ചിരിക്കുന്നത്. ബ്രിട്ടീഷ് അധിഷ്ഠിത കമ്പനിയായ -പാർക്ക്ഡീൻ റിസോർട് എന്ന കമ്പനിയാണ് റോയൽ കാരവാനിന്റെ നിർമാതാക്കൾ. ബ്രിട്ടീഷ് രാഞ്ജിയെ പോലെ ജീവിക്കാൻ അതിമനോഹരമായ രൂപത്തിൽ നിർമ്മിച്ചെടുത്ത റോയൽ കാരവാൻ ഏറെ പ്രസിദ്ധി നേടിയിരിക്കുകയാണ്. ഏകദേശം 1500 രൂപയാണ് ഒരു ദിവസത്തെ വാടക .

ലോക പ്രസിദ്ധമായ ബാക്കിങ്ഹാം കൊട്ടാരത്തിന്റെ മാതൃകയിലാണ് കാരവാനിന്റെ തുടക്കം മുതൽ എല്ലാ വശങ്ങളും സൂക്ഷമായി നിർമിച്ചിരിക്കുന്നത്. കാരവാനിന്റെ ഏറ്റവും കൗതുകം നിറക്കുന്ന കാഴ്ച എന്നത് രാജകീയ മാതൃകയിലുള്ള മട്ടുപ്പാവാണ്. അതിനുപുറമെ രണ്ടു കിടപ്പുമുറി വിസിറ്റേഴ്സ് റൂം ആത്മോലെ മനോഹരമായ അടുക്കളയുമുണ്ട് റോയൽ കാരവാനിന്. കരവാനിലെ ഏറ്റവും വിലകൂടിയ വസ്തുക്കളാണ് സിംഹാസനവും അത്പോലെ കക്കൂസും. രണ്ടും സ്വർണ്ണം കൊണ്ടുള്ള നിർമിതിയാണ്.

എന്നാൽ മനുഷ്യർക്ക് മാത്രമ്മൽ ക്യാരവാനിൽ വാസം. രാജകീയ വാസം അനുഭവിക്കുന്ന നായ്ക്കളുമുണ്ട്. കാരവാനിലെ നായ്ക്കൾ സാധാരണ നായ്ക്കൾ അല്ല. ബ്രിട്ടീഷ് കുടുംബാംഗങ്ങൾ വളർത്താറുള്ള കോർജി ഇനത്തിലുള്ള വിലകൂടിയ നായ്ക്കളാണ്. അതിലേറെ കൗതുകം കിടക്കാൻ പ്രേത്യേകം കിടക്കയും ഭക്ഷണം കഴിക്കാൻ പ്രേത്യകം സജ്ജീകരിച്ച സ്വർണ്ണ പത്രവുമാണ് റോയൽ കാരവാനിലുള്ളത്. കഴിഞ്ഞില്ല സ്വർണ്ണ നിറത്തിലുള്ള മീനുകളുടെ അക്യാറിയാം മറ്റൊരു കൗതുകം.

ഏകദേശം ഒരു കോടി രൂപ ചെലവിലാണ് ക്യാരവന്റെ നിർമിതി കഴിഞ്ഞപ്പോൾ ചിലവായത്. സായാന്ഹങ്ങളിൽ വർത്തമാനം പറഞിരിക്കാൻ മനോഹരമായ ഗോവണിയും സജ്ജമാണ്. ആദ്യമായാണ് സാധാരണക്കാർക്ക് ഇതരത്തിലുള്ള ആഡംബര അന്തിയുറക്കം സമ്മാനിക്കുന്ന റോയൽ കാരാവാൻ. പ്രധാനമായും സിൽക്ക് ,സ്വർണ്ണം ,വെൽവെറ്റ് എന്നീ വസ്തുക്കളുടെ ഉപയോഗം ധാരളമായി കാരവാനിൽ കാണാൻ സാധിക്കും.

Leave a Reply