ഇന്നോവയിൽ അടുക്കള മുതൽ ടോയ്ലറ്റ് വരെ

ടോയ്ലറ്റ് മുതൽ അടുക്കള വരെയുള്ള ഇന്നോവയെ കുറിച്ച് കേട്ടിട്ടുണ്ടോ. വേറെ ആരുമല്ല മണാലിയിൽ ഹോട്ടൽ നടത്തുന്ന മലയാളിയായ അബ്ദുക്കയാണ് ഇന്നോവയെ ഇത്തരത്തിൽ മോഡിഫിക്കേഷൻ നടത്തിയത്. കേരളാ ഫുഡ് കഴിക്കാൻ മണാലിയിൽ പോയാൽ അബ്ദുക്കയെ കണ്ടാൽ മതി. അതിലുപരി അബ്ദുക്ക യാത്രകളെ ഇഷ്ടപെടുന്ന യാത്രാപ്രേമികൂടിയാണ്. മാത്രവുമല്ല കൊറോണ കാലത്തു ആരെയും ആശ്രയിക്കാതെ യാത്ര ചെയ്യാനുള്ള സംവിധാനമാണ് ഇന്നോവയിലൂടെ പരിചയപ്പെടുന്നത്.

അബ്ദുക്കയുടെ സ്വന്തം കാഴ്ചപ്പാടിൽ പതിനഞ്ചു ദിവസം കൊണ്ടാണ് ഇന്നോവയെ മോഡിഫിക്കേഷൻ നടത്തിയത്. ആദ്യം സ്വിഫ്റ്റ് കാറിലായിരുന്നു മോഡിഫിക്കേഷൻ നടത്തിയത് പിന്നീട് സുഗമമായ യാത്രയ്ക്ക് വേണ്ടി ഇന്നോവയിലേക്ക് മാറ്റിയത്. ടോയ്ലറ്റ് കിച്ചൻ ഷവർ ബാത്രൂം എന്നിങ്ങനെ നിരവധി മോഡിഫിക്കേഷൻ ഇന്നോവയിൽ ചേർത്തിട്ടുണ്ട്. ഏകദേശം മൂന്ന് ആളുകൾക്ക് സുഗമായി കിടക്കാനുള്ള സൗകര്യം ഉണ്ട്. ഒരു ഓൾ ഇന്ത്യ ട്രിപ്പിന് വേണ്ടിയാണു അബ്ദുക്ക ഇതെല്ലാം ചെയ്തത്.

വണ്ടിപ്രേമികൾക്ക് ഏറെ പ്രിയം വെക്കുന്ന ഒരു മോഡിഫിക്കേഷനാണു സാധാരണ ഇന്നോവ കാണുന്നത് പോലെയാണ്. ഫൈവ് സീറ്റർ ക്രമീകരണത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ഇന്നോവയിലെ ഫുൾ സെറ്റപ്പ് ചെയ്തിരിക്കുന്നത് ഡിക്കിയുടെ ഭാഗത്താണ്. പിൻഭാഗത് മേശയുടെ ഡ്രായർ വലിക്കുന്നത് പോലെ റെഡി ആക്കിയിട്ടുണ്ട്. ഒന്ന് വലിക്കുമ്പോൾ അതിൽ സ്റ്റവ് അത്പോലെ വാഷ്‌ബെയ്സൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പെട്ടന്ന് യാത്രയുടെ ഇടയിൽ ഫുഡ് ഉണ്ടാക്കാൻ എളുപ്പമാണ്.

അടുത്ത ഡ്രായർ വലിക്കുമ്പോൾ ഫുഡ് കഴിക്കാനായി ടേബിൾ സജ്ജമാകും. അവിടെ വെച്ച് നമുക്ക് ഫുഡ് കഴിക്കാം. അത്പോലെ 40 ലിറ്റർ വെള്ളം ഇപ്പോഴും വണ്ടിയിൽ സജ്ജമാണ്. അത്പോലെ കുളിക്കാനായി ബാത്ത് ഹബ് പോലെയുള്ള ടെന്റ്. അത് നിവർത്തിവെച്ചത്‌ ഒരാൾക്ക് നിന്ന് കുളിക്കാനുള്ളത് സജ്ജമാണ് അത്പോലെ ഷവറും വണ്ടിയിൽ ഉണ്ട്. ടെന്റിന്റെ മുകളിൽ ഷവർ ഇട്ടാൽ വൃത്തിയായി കുളിക്കാനും സൗകര്യമാണ്.

അത്പോലെ യൂറോപിയൻ മോഡലിലുള്ള റിമൂവബിലെ ടോയ്ലറ്റ് ഉണ്ട്. ഇന്നോവയിൽ ഇരുന്നു കൊണ്ട് താനെ ടോയ്‌ലെറ്റിൽ പോകാം അല്ലെങ്കിൽ ടോയ്ലറ്റ് എടുത്ത് ടെന്റിന്റെ അകത്തു വെക്കുകയും ചെയ്യാം.

Leave a Reply